ആപ്പിളിന് തിരിച്ചടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ നയം. ചൈനീസ് ഉത്പന്നങ്ങൾക്ക് മേലുള്ള ട്രംപിന്റെ തീരുവ നയം ഐഫോണിന്റെ നിർമ്മാണ ചിലവ് വർദ്ധിപ്പിച്ചേക്കാമെന്നാണ് സൂചന. 900 മില്യൺ ഡോളറോളം വർദ്ധനവാണ് ആപ്പിൾ ഉത്പന്നങ്ങളുടെ നിർമ്മാണ ചിലവിൽ വരികയെന്ന് ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് പറഞ്ഞു.
ട്രംപിന്റെ തീരുവ നയം അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ എങ്ങനെയാണ് ബാധിക്കുകയെന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരമാണിത്. വ്യാഴാഴ്ച നടത്തിയ വിശകലന യോഗത്തിലാണ് കുക്ക് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ താരിഫ് നയം എങ്ങനെയാവും വരും കാലങ്ങളിൽ നിർമ്മാണത്തെയും വിപണനത്തെയും ബാധിക്കുകയെന്ന ആശങ്കയിലാണ് സ്ഥാപനം. വിപണിയിൽ ആപ്പിളിന്റെ വിൽപ്പനയിൽ വ്യാഴാഴ്ച 4 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഈ വർഷം ഏപ്രിൽ 2നാണ് അമേരിക്ക തീരുവ പ്രഖ്യാപനം നടത്തുന്നത്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കുള്ള തീരുവ വർദ്ധിപ്പിച്ചും പരസ്പര നികുതി ചുമത്തിയുമായിരുന്നു ട്രംപിന്റെ തീരുവ നയം. സ്മാർട്ട്‌ഫോണുകളെ 125 ശതമാനം പരസ്പര നികുതിയിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കിയിരുന്നു. എന്നാൽ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിലവിലുള്ള 20 ശതമാനം തീരുവ ആപ്പിളിന് ഇപ്പോഴും ബാധകമാണ്. യുഎസിലേക്കുള്ള എല്ലാ ഐഫോണുകളുടെയും നിർമ്മാണം ജൂൺ മുതൽ ഇന്ത്യയിലേക്ക് മാറ്റാനാണ് കമ്പനിയുടെ തീരുമാനം.
യുഎസിൽ വിൽക്കുന്ന എല്ലാ ഐഫോണുകളുടെയും നിർമാണം ഇന്ത്യയിലേക്ക് മാറ്റാൻ നീക്കവുമായി ആപ്പിള്‍ രംഗത്ത് വന്നിരുന്നു. യുഎസും ചൈനയുമായുള്ള വ്യാപാര യുദ്ധങ്ങൾ മുറുകുന്ന സാഹചര്യത്തിൽ ഉത്പാദനത്തിനായി ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനായുള്ള കമ്പനിയുടെ നീക്കങ്ങളുടെ ഭാഗമാണ് ഈ തീരുമാനം.
അമേരിക്കൻ വിപണിയിൽ ഒരു വർഷം വിപണനം ചെയ്യുന്ന ആറു കോടി ഐഫോണുകളും 2026 മുതൽ ഇന്ത്യൻ ഫാക്ടറിയിൽ നിർമ്മിക്കാനാണ് ആപ്പിളിന്റെ നീക്കം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം ടെക് ഭീമനെ ചൈനയിൽ നിന്ന് അകറ്റാൻ നിർബന്ധിതരാക്കുന്നുവെന്നും റിപ്പോർട്ട്. ചെൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത തീരുവ യുഎസ് ചുമത്തിയ ട്രംപിന്റെ താരിഫ് നയം ആപ്പിളിനെ പ്രതിസന്ധിയിലാക്കിയിരുന്നു. സ്മാർട്ട്ഫോൺ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് തീരുവയിൽ ഇളവ് വരുത്തിയെങ്കിലും 20 ശതമാനം നികുതി നൽകേണ്ടതുണ്ട്. നിലവിൽ ചൈനയിലെ ഫോക്സ്കോൺ അടക്കമുള്ള കമ്പനികളുമായി ചേർന്നാണ് ആപ്പിൾ ഉത്പാദനം നടക്കുന്നത്. വ്യാപാര യുദ്ധത്തിനിടയിൽ വിപണി മൂല്യത്തിൽ കുറവ് വന്നതാണ് ആപ്പിളിന്റെ ഈ തീരുമാനത്തിന് പിന്നിലെ കാരണം.
content summary: Apple says Trump’s tariffs will raise its costs by $900 million in the quarter ending in June