ഈജിപ്തിലെ പടിഞ്ഞാറന്‍ മരുഭൂമിയിലും അലക്‌സാന്‍ഡ്രിയയ്ക്ക് സമീപത്തുമായി നടത്തിയ ഖനനങ്ങളില്‍ ചരിത്രപ്രധാനമായ പുരാവസ്തു ശേഖരങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറന്‍ മരുഭൂമിയിലെ ദഖ്ല ഒയാസിസില്‍ (Dakhla oasis) നിന്ന് നാലാം നൂറ്റാണ്ടിലെ ബൈസന്റൈന്‍ കാലഘട്ടത്തിലെ നഗരവും, അലക്‌സാന്‍ഡ്രിയയ്ക്ക് സമീപമുള്ള മറീന എല്‍-അലമീനില്‍ (Marina el-Alamein) നിന്ന് 18 പൗരാണിക കല്ലറകളുമാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. അത്യാധുനിക നഗരാസൂത്രണത്തോടെ നിര്‍മ്മിച്ച പുരാതന നഗരത്തെക്കുറിച്ചുള്ള വിവരങ്ങളും, മരണാനന്തര ചടങ്ങുകളുടെ ഭാഗമായി കല്ലറകളില്‍ സൂക്ഷിച്ച അപൂര്‍വ്വ സ്വര്‍ണ്ണ ശേഖരവുമാണ് ഗവേഷകര്‍ കണ്ടെത്തിയത്.
പൗരാണിക നഗരവും നാഗരികതയും
ദഖ്ല ഒയാസിസില്‍ കണ്ടെത്തിയ ബൈസന്റൈന്‍ നഗരം അതീവ സുരക്ഷിതമായ രീതിയിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. നാലാം നൂറ്റാണ്ടിലെ ജനവാസ കേന്ദ്രങ്ങളും ആരാധനാലയങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. വലിയ ബസിലിക്കയുടെ മാതൃകയിലുള്ള പള്ളിയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പൗരാണിക നാണയങ്ങള്‍, മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍, പുരാതന കാലങ്ങളില്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന വിവിധ തരം ഉപകരണങ്ങള്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.
ഈജിപ്ത് ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കാലങ്ങളിലെ വികസനം, സാമ്പത്തിക ഇടപാടുകള്‍, ജനങ്ങളുടെ ദൈനംദിന ജീവിതം തുടങ്ങയിയവക്ക് വ്യക്തത നല്‍കുന്നതാണ് കണ്ടെത്തലുകള്‍ എന്ന് ഈജിപ്ഷ്യന്‍ ടൂറിസം-പുരാവസ്തു മന്ത്രാലയം വ്യക്തമാക്കി.
മെഡിറ്ററേനിയന്‍ നഗരമായ അലക്‌സാന്‍ഡ്രിയയ്ക്ക് സമീപമുള്ള മറീന എല്‍-അലമീനില്‍ പാറകളില്‍ കൊത്തിയെടുത്തതും ചുണ്ണാമ്പുകല്ല് ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 18 പുരാതന കല്ലറകളും ഗവേഷകര്‍ കണ്ടെത്തി. ഒപ്പം പൗരാണികവും വിലപിടിപ്പുമുള്ള മണ്‍പാത്രങ്ങള്‍ വിളക്കുകള്‍, പ്ലേറ്റുകള്‍, ബലിപീഠങ്ങള്‍ 2.5 മീറ്റര്‍ നീളമുള്ള ഗ്രാനൈറ്റ് സാര്‍ക്കോഫാഗസും (കല്ലുകൊണ്ടുള്ള അലങ്കരിച്ച ശവപ്പെട്ടി) വീണ്ടെടുത്തിട്ടുണ്ട്. നിലവില്‍ ഇവിടെനിന്ന് ഇതുവരെ കണ്ടെത്തിയ ആകെ കല്ലറകളുടെ എണ്ണം 48 ആയി. യുനെസ്‌കോയുടെ താല്‍ക്കാലിക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് ഈ പ്രദേശം.
ഈജിപ്തിലെ വിനോദസഞ്ചാര മേഖലയ്ക്കും ചരിത്ര ഗവേഷണങ്ങള്‍ക്കും പുത്തന്‍ വഴിത്തിരിവാണ് ഈ കണ്ടെത്തലുകള്‍. നഗരത്തിന്റെ പ്രധാന തെരുവുകളെ കേന്ദ്രീകരിച്ചുകൊണ്ടാണ് നാലാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നിര്‍മ്മിച്ച ബസിലിക്ക പള്ളി നഗരത്തിന്റെ മുന്‍ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. അതോടൊപ്പം നഗരത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന രണ്ട് നിരീക്ഷണ ഗോപുരങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി പുരാവസ്തു ഗവേഷണത്തിന് നേതൃത്വം നല്‍കിയ മഹ്‌മൂദ് മസൂദ് വ്യക്തമാക്കുന്നു.
ഒപ്പം തന്നെ കല്ലറകളില്‍ അടക്കം ചെയ്ത ചില മൃതദേഹങ്ങളുടെ വായില്‍ നിന്ന് സ്വര്‍ണ്ണക്കഷണങ്ങള്‍ വെച്ചിരിക്കുന്നതായിസും ഗവേഷകര്‍ കണ്ടെത്തി. അക്കാലത്തെ മരണാനന്തര വിശ്വാസങ്ങളുടെ ഭാഗമായണ് ഇത്തരത്തില്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
1986-ല്‍ കണ്ടെത്തിയ മറീന എല്‍-അലമീന്‍, രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെടുകയും നാലാം നൂറ്റാണ്ട് വരെ സജീവമായി നിലനില്‍ക്കുകയും ചെയ്ത ‘ലൂക്കാസ്പിസ് എന്ന പുരാതന ഗ്രീക്കോ-റോമന്‍ തുറമുഖ നഗരമായിരുന്നു എന്നാണ് പുരാവസ്തു ഗവേഷകര്‍ വിശ്വസിക്കുന്നത്.
Archaeologists uncover ancient Byzantine city in Egypt’s western desert
This post was last modified on July 5, 2026 12:52 pm
Leave a Comment