June 06, 2026 |
Avatar
Share on

ലോകകപ്പ് യോഗ്യതാ മത്സരം: നാളെ അര്‍ജന്റീനയ്ക്ക് ജയിക്കണം

അഴിമുഖം പ്രതിനിധി നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന, കൊളംബിയെ നേരിടും. പോയിന്റ് പട്ടികയില്‍ പിറകില്‍ നില്‍ക്കുന്ന അര്‍ജന്റീനക്ക് നാളെ ജയം അനിവാര്യമാണ്. കഴിഞ്ഞ യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ്‌ ബ്രസീല്‍ യോഗ്യതാ റൗണ്ടിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. അര്‍ജന്റീനയ്ക്കെതിരായ വിജയത്തോടെ 11 കളികളില്‍നിന്ന് ഏഴു വിജയമുള്‍പ്പെടെ 24 പോയിന്റുമായി ബ്രസീല്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 16 പോയിന്റുള്ള അര്‍ജന്റീന ആറാം സ്ഥാനത്താണ്. ആദ്യ നാലു സ്ഥാനങ്ങളിലുള്ളവര്‍ക്കാണ് […]

അഴിമുഖം പ്രതിനിധി

നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന, കൊളംബിയെ നേരിടും. പോയിന്റ് പട്ടികയില്‍ പിറകില്‍ നില്‍ക്കുന്ന അര്‍ജന്റീനക്ക് നാളെ ജയം അനിവാര്യമാണ്. കഴിഞ്ഞ യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ്‌ ബ്രസീല്‍ യോഗ്യതാ റൗണ്ടിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

അര്‍ജന്റീനയ്ക്കെതിരായ വിജയത്തോടെ 11 കളികളില്‍നിന്ന് ഏഴു വിജയമുള്‍പ്പെടെ 24 പോയിന്റുമായി ബ്രസീല്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 16 പോയിന്റുള്ള അര്‍ജന്റീന ആറാം സ്ഥാനത്താണ്. ആദ്യ നാലു സ്ഥാനങ്ങളിലുള്ളവര്‍ക്കാണ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക.

അഞ്ചാം സ്ഥാനക്കാര്‍ക്ക് വന്‍കര പ്ലേ ഓഫ് കളിച്ച് യോഗ്യതയ്ക്കായി ശ്രമിക്കാം. നാളെ യോഗ്യത റൗണ്ടില്‍ അര്‍ജന്റീന-കൊളംബിയെ കൂടാതെ നാലു മത്സരങ്ങള്‍ കൂടിയുണ്ട്. ബ്രസീല്‍-പെറു, ചിലി-ഉറുഗ്വയെ, ബൊളീവിയ-പരാഗ്വയെ, ഇക്വഡോര്‍-വെനസ്വേല തുടങ്ങിയ ടീമുകളാണ് മറ്റു മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×