June 14, 2026 |
Share on

അര്‍ണബ് ഗോസ്വാമി ദേശീയ അനിവാര്യതയാണെന്നു രാഹുല്‍ ഈശ്വര്‍

അഴിമുഖം പ്രതിനിധി അര്‍ണബ് ഗോസ്വാമി ദേശീയതയുടെ അനിവാര്യതയാണെന്ന് രാഹുല്‍ ഈശ്വര്‍. അര്‍ണബ് ടൈം നൗ ചാനലില്‍ നിന്നും രാജിവച്ചതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചയിലാണ് രാഹുല്‍ ഈശ്വര്‍ തന്റെ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കപടബുദ്ധി ജീവികളെ നിലയ്ക്കു നിര്‍ത്താനും ആശയപരമായി പരാജയപ്പെടുത്താനും അര്‍ണബിനു സാധിച്ചു എന്നാണ് രാഹുല്‍ പറയുന്നത്.എത്രയും പെട്ടെന്നു അര്‍ണാബ് ഗോസ്വാമി തിരിച്ചെത്തും എന്നും, ദേശീയത ഉയര്‍ത്തി പിടിക്കുന്ന അദ്ദേഹത്തെ ന്യൂസ് മേഖലയിലെ പോരാട്ടങ്ങള്‍ തുടരും എന്നും കരുതുന്നതായും രാഹുല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. രാഹുല്‍ ഈശ്വറിന്റെ ഫെയ്‌സ്ബുക്ക് […]

അഴിമുഖം പ്രതിനിധി

അര്‍ണബ് ഗോസ്വാമി ദേശീയതയുടെ അനിവാര്യതയാണെന്ന് രാഹുല്‍ ഈശ്വര്‍. അര്‍ണബ് ടൈം നൗ ചാനലില്‍ നിന്നും രാജിവച്ചതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചയിലാണ് രാഹുല്‍ ഈശ്വര്‍ തന്റെ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കപടബുദ്ധി ജീവികളെ നിലയ്ക്കു നിര്‍ത്താനും ആശയപരമായി പരാജയപ്പെടുത്താനും അര്‍ണബിനു സാധിച്ചു എന്നാണ് രാഹുല്‍ പറയുന്നത്.എത്രയും പെട്ടെന്നു അര്‍ണാബ് ഗോസ്വാമി തിരിച്ചെത്തും എന്നും, ദേശീയത ഉയര്‍ത്തി പിടിക്കുന്ന അദ്ദേഹത്തെ ന്യൂസ് മേഖലയിലെ പോരാട്ടങ്ങള്‍ തുടരും എന്നും കരുതുന്നതായും രാഹുല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

രാഹുല്‍ ഈശ്വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അര്‍ണാബ് ഗോസ്വാമി ഒരു ‘ദേശീയ അനിവാര്യത’ 

1 ) രാജ്യ സ്‌നേഹം തെറ്റല്ല എന്നുറക്കെ വിളിച്ചു പറയാന്‍, ഭാരതം മാതൃഭൂമി ആണെന്ന് അഭിമാനത്തോടെ പറഞ്ഞാല്‍ ‘ബുദ്ധിജീവി’ അല്ലാതാകും എന്ന് കരുതുന്ന ‘കപട ബുദ്ധിജീവികളേ’ നിലക്ക് നിര്‍ത്താന്‍, ആശയപരമായി പരാജയപ്പെടുത്താന്‍ അര്‍ണാബിനു കഴിഞ്ഞു.

2 ) ഇന്ത്യന്‍ ന്യൂസ് മീഡിയ വളരെ Left Dominated Space ആണ്, ഇടതു ആധിപത്യം ഉള്ള ഇടം ആണ്. ദേശീയതയെ ബാധിക്കുന്ന വിഷയങ്ങള്‍, വളര്‍ച്ച, പട്ടാളം, വലതു പക്ഷ വിഷയങ്ങള്‍ , വിശ്വാസം, ആത്മീയത തുടങ്ങിയ കാര്യങ്ങളിള്‍ പലപ്പോഴും ഇടതു പക്ഷം അനാവശ്യ തരത്തില്‍ Biased , പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു.

3 ) NDTV, The Hindu തുടങ്ങിയ ഇടതു മീഡിയ പറയുന്നത് മാത്രമാണ് വാര്‍ത്ത, അവര്‍ മാത്രമാണ് ബുദ്ധിജീവികള്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന കാലത്താണ് അര്‍ണാബ് ഗോസ്വാമിയുടെ ഉദയം. ഒറ്റയ്ക്കു പൊരുതി New Delhi Left Nehruvian Ltuyens Liberals നെ പരാജയപ്പെടുത്താന്‍ അര്‍ണാബ് ഗോസ്വാമിക്കും Times Now നും കഴിഞ്ഞു.

4 ) ഒരുപക്ഷെ സൗത്ത് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ അദ്ദേഹത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച വ്യക്തികളില്‍ ഒരാള്‍ എന്ന നിലയില്‍, അര്‍ണാബിന്റെ ഡിബേറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഡിബേറ്റര്‍ എന്ന നിലയിലും.. അദ്ദേഹത്തെ അടുത്ത് കാണാന്‍ , പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട്. He is Simply Awesome & Great …

5 ) എത്രയും പെട്ടെന്നു അര്‍ണാബ് ഗോസ്വാമി തിരിച്ചെത്തും എന്നും, ദേശീയത ഉയര്‍ത്തി പിടിക്കുന്ന അദ്ദേഹത്തെ ന്യൂസ് മേഖലയിലെ പോരാട്ടങ്ങള്‍ തുടരും എന്നും കരുതുന്നു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×