June 26, 2026 |
Share on

ലോ അക്കാദമി സമരം പുതിയ തലമുറ കേരളത്തിന് സമര്‍പ്പിക്കുന്ന കുറ്റപത്രമെന്ന് ആഷിഖ് അബു ഫേസ്ബുക്കില്‍

ലോ അക്കാദമി പ്രശ്‌നത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അക്കാദമി മാനേജ്‌മെന്റിനെതിരെ പ്രതികരണങ്ങള്‍ ഉയരുന്നത്

ലോ അക്കാദമി സമരം പുതിയ തലമുറ കേരളത്തിന് സമര്‍പ്പിക്കുന്ന കുറ്റപത്രമാണെന്ന് ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു. തന്റെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിലാണ് സംവിധായകന്റെ പ്രതികരണം.

ലോ അക്കാദമി സമരം വെറുമൊരു ക്യാംപസ് സമരമല്ലെന്നും അതെത്രനാള്‍ കണ്ടില്ലെന്ന് നടിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. ലോ അക്കാദമി പ്രശ്‌നത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അക്കാദമി മാനേജ്‌മെന്റിനെതിരെ പ്രതികരണങ്ങള്‍ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×