അടുത്തിടെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഏറ്റവും മികച്ച ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒരു ജാപ്പനീസ് സീരീസ് ആണ് ഹിരോകാസു കോറെ എഡ സംവിധാനം ചെയ്ത അസുര. ജാപ്പനീസ് എഴുത്തുകാരനായ കുനികോ മുകൂഡയുടെ നോവലിനെ അടിസ്ഥാനമാക്കി 1979ൽ ടെലിവിഷൻ സീരീസായി അസുര സംപ്രേക്ഷണം ചെയ്തിരുന്നു. അതിന്റെ പുനർരൂപകൽപനയാണ് ഹിരോകാസു കോറെ എഡയുടെ പുതിയ സീരീസ്. സ്ത്രീത്വത്തിന്റെ വ്യത്യസ്ത വശങ്ങളെ പ്രതിനിധീകരിക്കുന്ന നാല് ടകെസാവ സഹോദരിമാരുടെ കഥയാണ് അസുര.
പല കാര്യങ്ങളിലും മിക്കപ്പോഴും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും തങ്ങളെ പുറത്ത് നിന്നൊരാൾ ഇല്ലാതാക്കാൻ എത്തുന്നത് ടകെസാവ സഹോദരിമാർ അനുവദിക്കില്ല. സീരീസ് കുറച്ച് മുന്നോോട്ട് പോകുമ്പോൾ തന്നെ ടക്കിക്കോ, സകിക്കോ, സുനാക്കോ, മക്കിക്കോ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ ഇടംനേടി കഴിയും.
ടകിക്കോ തന്റെ സഹോദരിമാരെ ഒരു കുടുംബയോഗത്തിന് വിളിക്കുന്ന സീനോടെയാണ് സീരീസ് തുടങ്ങുന്നത്. തങ്ങളുടെ പിതാവിന് മറ്റൊരു രഹസ്യബന്ധമുണ്ടെന്ന് ടകിക്കോയുടെ സന്ദേശം എല്ലാവരെയും ഞെട്ടിക്കുന്നു. ഏഴ് മണിക്കൂർ ദൈർഘ്യമുള്ള എപ്പിസോഡുകൾ ഓരോന്നും മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഓരോ സഹോദരിമാരുടെയും വ്യക്തിത്വങ്ങൾ അവരുടെ വസ്ത്രങ്ങളിലൂടെയും വീടുകളിലൂടെയും പ്രത്യേകിച്ച് അവരുടെ ഭക്ഷണത്തിലൂടെയും വ്യക്തമാക്കുന്നുണ്ട്.
കോമഡിയും ട്രാജഡിയും സന്തുലിതമായ അളവിലാണ് അസുരയിൽ സംവിധായകൻ അവതരിപ്പിച്ചിട്ടുള്ളത്. പല സീനുകളിലും ചിരിസന്ദർഭങ്ങൾ നിറച്ച് സീരീസ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നു. ഒപ്പം വൈകാരിക നിമിഷങ്ങളെ കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നുണ്ട്.
1979 ലെ പുരുഷന്മാരുടെ തെറ്റായ പെരുമാറ്റത്തെ സ്ത്രീകൾ നിശബ്ദമായി വെല്ലുവിളിക്കുന്നതെങ്ങനെയെന്ന് കാണിക്കുന്ന ടകെസാവ സഹോദരിമാരുടെ കഥ ആവേശഭരിത നിമിഷങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. പതിയെ അവ സ്വന്തം ധാർമ്മികതയെയും ബന്ധങ്ങളെയും കുറിച്ചുള്ള മറഞ്ഞിരിക്കുന്ന സത്യങ്ങളിലേക്ക് നയിക്കുന്നു.
ചെറുതും വലുതുമായ സംഘർഷങ്ങളിലൂടെ മുന്നോട്ട് പോകുന്ന മനോഹരമായ ഒരു ഡ്രാമയാണ് അസുര. കോറെ-എഡയുടെ പേര് മാത്രം മതിയാകുമായിരുന്നു അസുരയെ നെറ്റ്ഫ്ലിക്സിൻ്റെ പ്രധാന സ്ട്രീമിങ്ങുകളിലൊന്നായി മാറാൻ. എന്നാൽ ജനുവരി 9 ന് യാതൊരു പ്രമോഷനും കൂടാതെ സീരീസ് റിലീസ് ചെയ്തത് ആശ്ചര്യകരവും നിരാശാജനകവുമാണ്.
Content Summary: Asura ,2025 A Captivating Japanese Drama on Netflix by Hirokazu Kore-eda
Asura Netflix Hirokazu Kore-eda
This post was last modified on February 1, 2025 4:28 pm
Leave a Comment