April 20, 2025 |
Share on

സാംസങ് യൂണിയന്റെ അംഗീകാരം തൊഴിലാളി അവകാശചരിത്രത്തിലെ സുപ്രധാന ഏട്

ബഹുരാഷ്ട്ര കുത്തക കമ്പനിയെ മുട്ടുകുത്തിച്ച വിജയം

ഇന്ത്യയിലെ തൊഴിലാളി അവകാശത്തിന്റെ ചരിത്രത്തിലെ സുപ്രധാന ഏടായാണ് സാംസങ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന് തമിഴ്‌നാട് തൊഴില്‍ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ ലഭിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഒരു ബഹുരാഷ്ട്ര കുത്തക കമ്പനിക്ക് കീഴില്‍ സാധാരണ തൊഴിലാളികള്‍ക്ക് അംഗീകാരം ലഭിക്കുക എന്നത് വലിയ കടമ്പ തന്നെയാണ്. ഇതിനെയാണ് തമിഴ്‌നാട്ടിലെ സാംസങ് തൊഴിലാളി യൂണിയന്‍ സിഐടിയുവിന്റെ പോരാട്ടവീര്യത്തില്‍ മറികടന്നിരിക്കുന്നത്. ഇതോടെ വലിയൊരു ചരിത്രമാറ്റത്തിനാണ് തൊഴിലാളി പ്രസ്ഥാനം തുടക്കം കുറിച്ചത്.samsung india workers win; the recognition is a significant important in the history of workers’ rights

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സാംസങ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന് തമിഴ്‌നാട് തൊഴില്‍ വകുപ്പ് രജിസ്‌ട്രേഷന്‍ നല്‍കിയത്. സിഐടിയുവിന്റെ പിന്തുണയോടെ 1926 ലെ ട്രേഡ് യൂണിയന്‍ ആക്ട് പ്രകാരമാണ് യൂണിയന് അംഗീകാരം നല്‍കപ്പെട്ടത്.

2024 സെപ്തംബര്‍ 9 ന് ആരംഭിച്ച സാംസങിന്റെ ശ്രീപെരുമ്പത്തൂര്‍ പ്ലാന്റിലെ തൊഴിലാളികളുടെ നീണ്ടകാലത്തെ സമരമാണ് ഇതോടെ വിജയം കണ്ടിരിക്കുന്നത്. സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സിന്റെ (സിഐടിയു) പിന്തുണയോടെ തൊഴിലാളികള്‍ യൂണിയന്റെ അംഗീകാരവും, രജിസ്‌ട്രേഷനും, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും, മെച്ചപ്പെട്ട ശമ്പളം, എട്ട് മണിക്കൂര്‍ തൊഴില്‍ നിയമം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. 1,200 ലധികം ജീവനക്കാരായിരുന്നു സമരത്തില്‍ പങ്കുചേര്‍ന്നത്.

നാലുമാസത്തിലേറെയായി തുടരുന്ന സമരത്തിനൊടുവില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പ് നിര്‍ബന്ധിതരാകുകയായിരുന്നു. പണിമുടക്കിയ തൊഴിലാളികള്‍ക്ക് ശമ്പളവര്‍ധന ഉള്‍പ്പെടെ സാംസങ് വാഗ്ദാനം ചെയ്‌തെങ്കിലും യൂണിയന്റെ രജിസ്‌ട്രേഷന്‍ അംഗീകരിക്കണമെന്ന ആവശ്യത്തില്‍ തൊഴിലാളികള്‍ ഉറച്ചുനിന്നു.

‘സംസ്ഥാനത്തെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്ര വിജയമാണിതെന്ന്’ തൊഴില്‍ വകുപ്പില്‍ നിന്നുള്ള സാംസങ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയശേഷം സിഐടിയു ജില്ലാ സെക്രട്ടറിയും സാംസങ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റുമായ ഇ മുത്തുകുമാര്‍ പറഞ്ഞു. അതേസമയം, തൊഴിലാളികളുടെ സമരത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് സാംസങ് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

സാംസങ് ഇന്ത്യാ വര്‍ക്കേഴ്‌സ് യൂണിയന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് 45 ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കാന്‍ തൊഴില്‍ വകുപ്പിന് കഴിയാതെ വന്ന സാഹചര്യത്തിലായിരുന്നു മദ്രാസ് കോടതിയുടെ ഇടപെടല്‍. ഡിസംബര്‍ അഞ്ചിന് മദ്രാസ് ഹൈക്കോടതി, യൂണിയന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രതിഷേധം തുടരാമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നിട്ടും പോലീസ് തൊഴിലാളി പ്രതിഷേധങ്ങളെ ശക്തമായി ചെറുക്കുകയായിരുന്നു.

ടെലിവിഷനുകള്‍, റെഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍ തുടങ്ങിയവ നിര്‍മിക്കുന്ന ശ്രീപെരുമ്പത്തൂര്‍ യൂണിറ്റിലെ തൊഴിലാളികളില്‍ 70 ശതമാനവും സെപ്തംബര്‍ മുതല്‍ സമരത്തിലായത് ഉത്പാദനത്തെയും വിപണനത്തെയും സാരമായാണ് ബാധിച്ചത്.

2007 ലായിരുന്നു സാംസങ് തമിഴ്‌നാട്ടില്‍ പ്ലാന്റ് ആരംഭിച്ചത് തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സുങ്കുവര്‍ചത്രത്തിലെ സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് നിര്‍മ്മാണശാലയിലെ ആയിരത്തിലധികം തൊഴിലാളികള്‍, യൂണിയന്റെ രജിസ്‌ട്രേഷന്‍ ആവശ്യപ്പെട്ട് നടത്തിയ സമരം ദേശീയശ്രദ്ധയും ആകര്‍ഷിച്ചിരുന്നു.samsung india workers win; the recognition is a significant important in the history of workers’ rights

Content Summary: samsung india workers win; the recognition is a significant important in the history of workers’ rights

Leave a Reply

Your email address will not be published. Required fields are marked *

×