ബെംഗളൂരുവില്‍ ഐ ടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തത് ഭാര്യ വീട്ടുകാരുടെ മാനസിക പീഡനം സഹിക്കാനാവാതെയെന്ന് ആരോപണം. അതുല്‍ സുഭാഷ് എന്ന 34 കാരനാണ് ജീവനൊടുക്കിയത്. ബീഹാര്‍ സ്വദേശിയായ അതുല്‍ സുഭാഷ് 24 പേജുള്ള കത്തെഴുതി വെച്ചായിരുന്ന ആത്മഹത്യ ചെയ്തത്. വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യയയും അവരുടെ വീട്ടുകാരും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വീഡിയോ ചെയ്ത ശേഷമാണ് തിങ്കളാഴ്ച്ച അതുല്‍ ജീവനൊടുക്കിയത്. ആത്മഹത്യക്കുറിപ്പിന്റെയും മരണത്തെക്കുറിച്ച് ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തില്‍ പോലീസ് ആത്മഹത്യാപ്രേരണക്ക് കേസെടുത്തിട്ടുണ്ട്.
ഫ്‌ളാറ്റിലെത്തിയ അയല്‍വാസികളാണ് അതുലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കൂടാതെ അതുല്‍ ജീവനൊടുക്കുന്ന കാര്യമറിയിച്ച് സുഹൃത്തുക്കള്‍ക്കും ഇമെയില്‍ അയച്ചിരുന്നു. അതുലിനെതിരെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് വ്യാജ കേസ് കൊടുക്കുകയും, കേസ് പിന്‍വലിക്കുന്നതിന് മൂന്ന് കോടി രൂപ ആവിശ്യപ്പെടുകയും ചെയ്തിരുന്നതായി അതുലിന്റെ സഹോദരന്‍ പോലീസിനോട് പറഞ്ഞിരുന്നു.
ഭാര്യ, ഭാര്യവീട്ടുകാര്‍, ഉത്തര്‍പ്രദേശിലെ ഒരു ജഡ്ജി എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങളാണ് അതുല്‍ ചിത്രീകരിച്ച വീഡിയോയിലുള്ളത്. രാജ്യത്ത് വ്യാജകേസുകള്‍ വര്‍ധിക്കുന്നതില്‍ നിയമ വ്യവസ്ഥകള്‍ക്കും പങ്കുണ്ടെന്ന് കാണിച്ച് അതുല്‍ രാഷ്ട്രപതിക്കെഴുതിയ കത്തും കണ്ടെത്തിയിരുന്നു. തനിക്കെതിരെയുള്ള വ്യാജ കേസുകള്‍ പിന്‍വലിക്കണമെന്നും, തന്റെ മാതാപിതാക്കളെയും സഹോദരനെയും കേസുകളുടെ പേരില്‍ തുടര്‍ന്ന് ഉപദ്രവിക്കരുതെന്നും അതുല്‍ ആവിശ്യപ്പെട്ടിട്ടുണ്ട്.
2019ല്‍ മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും 2020ല്‍ വിവാഹം കഴിക്കുകയായിരുന്നു. അതിനു ശേഷം ഭാര്യവീട്ടുകാര്‍ നിരന്തരം പണം ആവിശ്യപ്പെട്ട് ഉപദ്രവിക്കാന്‍ തുടങ്ങി, ലക്ഷങ്ങള്‍ നല്‍കിയതിന് ശേഷം പിന്നീട് പണം നല്‍കുന്നത് നിര്‍ത്തിയപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം ഭാര്യ മകനെയും കൂട്ടി വീടുവിട്ടു പോയതായി അതുല്‍ വീഡിയോയില്‍ പറയുന്നു. 2022ല്‍ താന്‍ സ്ത്രീധനം ചോദിച്ചതായും കൊലപാതകശ്രമത്തിനും പ്രകൃതിവിരുദ്ധലൈംഗികതയ്ക്ക് പ്രേരിപ്പിച്ചതായുമുള്ള കുറ്റങ്ങള്‍ തനിക്കെതിരേ ആരോപിച്ച് കേസുകള്‍ നല്‍കിയതായും അതുല്‍ വ്യക്തമാക്കുന്നു. പിന്നീടാണ് മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് ഭാര്യ രംഗത്തെത്തിയതെന്നും, ഭാര്യയുടെ അമ്മയുള്‍പ്പെടെ തന്നെ മാനസികമായി പീഡിപ്പിച്ചതായും അതുല്‍ ആരോപിക്കുന്നു.
വിവാഹമോചനത്തിന് ശേഷം ഒരു പങ്കാളി മറ്റേയാള്‍ക്ക് നല്‍കേണ്ട തുക എങ്ങനെ തീരുമാനിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രവീണ്‍ കുമാര്‍ ജെയിന്‍-അഞ്ജു ജെയിന്‍ ദമ്പതികള്‍ തമ്മിലുള്ള വിവാഹമോചനക്കേസില്‍ വിധി പറയുന്നതിനിടെയാണ് ഈ തീരുമാനത്തെക്കുറിച്ച് കോടതി പറഞ്ഞത്. ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പുതിയ തീരുമാനം. വിവാഹമോചന കേസുകള്‍ തീര്‍പ്പാക്കുകയും ജീവനാംശ തുക തീരുമാനിക്കുകയും ചെയ്യുമ്പോള്‍, വിധിയില്‍ പറഞ്ഞിരിക്കുന്ന ഘടകങ്ങളെ അടിസ്ഥാനമാക്കി ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ രാജ്യത്തെ എല്ലാ കോടതികളോടും സുപ്രീം കോടതി നിര്‍ദേശിച്ചു.
അതുലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് ജീവനാംശ തുക നിശ്ചയിക്കുന്നതിനുള്ള എട്ട് പോയിന്റ് ഫോര്‍മുല കോടതി നിര്‍ദേശിച്ചത്.
മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ പരിഗണിച്ചായിരിക്കണം ജീവനാംശത്തിനുള്ള ഉത്തരവ് പുറപ്പെടപവിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.