June 13, 2026 |
Avatar
Share on

ത്രിരാഷ്ട്ര പരമ്പര; ഇന്ത്യക്ക് തോല്‍വി

അഴിമുഖം പ്രതിനിധി അവസാന നിമിഷം വരെ പൊരുതി നിന്നശേഷം ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ കീഴടങ്ങി. ത്രിരാഷ്ട്ര പരമ്പരയിലെ തങ്ങളുടെ ആദ്യമത്സരത്തിനിറങ്ങിയ ഇന്ത്യയെ ഓസ്‌ട്രേലിയ നാല് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ഇതോടെ പരമ്പരയില്‍ ഓസ്‌ട്രേലിയയ്ക്ക് രണ്ട് വിജയമായി. ആദ്യമത്സരത്തില്‍ അവര്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 268 റണ്‍സ് നേടിയിരുന്നു. ഈ വിജയലക്ഷ്യം ഓസ്‌ട്രേലിയ ഒരോവര്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കായി ആരോണ്‍ ഫിഞ്ച് 96 റണ്‍സ് എടുത്തു. ഉമേഷ് യാദവ് ഇന്ത്യക്കായി […]

അഴിമുഖം പ്രതിനിധി

അവസാന നിമിഷം വരെ പൊരുതി നിന്നശേഷം ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ കീഴടങ്ങി. ത്രിരാഷ്ട്ര പരമ്പരയിലെ തങ്ങളുടെ ആദ്യമത്സരത്തിനിറങ്ങിയ ഇന്ത്യയെ ഓസ്‌ട്രേലിയ നാല് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ഇതോടെ പരമ്പരയില്‍ ഓസ്‌ട്രേലിയയ്ക്ക് രണ്ട് വിജയമായി. ആദ്യമത്സരത്തില്‍ അവര്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 268 റണ്‍സ് നേടിയിരുന്നു. ഈ വിജയലക്ഷ്യം ഓസ്‌ട്രേലിയ ഒരോവര്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കായി ആരോണ്‍ ഫിഞ്ച് 96 റണ്‍സ് എടുത്തു. ഉമേഷ് യാദവ് ഇന്ത്യക്കായി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യയുടെ 6 വിക്കറ്റുകള്‍ പിഴുത മിച്ചല്‍ സ്റ്റാര്‍ക് ആണ് മാന്‍ ഓഫ് ദി മാച്ച്‌.

Leave a Reply

Your email address will not be published. Required fields are marked *

×