ഹൈപ്പര്‍സോണിക് വിമാനവുമായി ബോയിങ്
കോണ്‍കോര്‍ഡിന്റെ സൂപ്പര്‍സോണിക് ഫ്ളൈറ്റ് അവസാന സര്‍വീസ് നടത്തിയത് 2003 നവംബര്‍ 26-ലാണ്. അപ്പോള്‍ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് ഈ രണ്ടു ചോദ്യങ്ങള്‍ ആയിരിക്കാം ആദ്യം മനസിലേക്ക് എത്തുക. എവിടുന്നാണ് അടുത്ത സൂപ്പര്‍സോണിക് എയര്‍ക്രാഫ്റ്റ് എത്തുക? എവിടുന്നാണ് ആദ്യം ഇത് പറക്കുക?
ബോയിങ് ആണ് അവരുടെ ഭാവി പദ്ധതികളുടെ ഭാഗമായി പുതിയ ജെറ്റ് കൊണ്ടു വരുന്നത്. എന്നാല്‍ ഇത് കോണ്‍കോര്‍ഡിന്റേതു പോലെ സൂപ്പര്‍സോണിക് ജെറ്റ് അല്ല. ഇതൊരു ഹൈപ്പര്‍സോണിക് വിമാനമാണ്. ഒരു മണിക്കൂറില്‍ ഏകദേശം 3900 മൈല്‍ വേഗത്തില്‍ പറക്കാന്‍ ഇതിന് സാധിക്കും. കോണ്‍കോര്‍ഡിന്റെ സൂപ്പര്‍സോണിക് ഫ്ളൈറ്റിന് ഒരു മണിക്കൂറില്‍ 1,354 മൈല്‍ ആയിരുന്നു വേഗത.
ജോര്‍ജിയയിലെ അറ്റ്ലാന്റയില്‍ സംഘടിപ്പിച്ച അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്സ് ആന്‍ഡ് എയ്റോനോട്ടിക്സ് കോണ്‍ഫെറന്‍സിലാണ് യാത്രക്കാരുമായി സഞ്ചരിക്കുന്ന ആദ്യ ഹൈപ്പര്‍സോണിക് ജെറ്റിന്റെ ചിത്രം പുറത്തു വിട്ടത്. ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് എത്താന്‍ ഹൈപ്പര്‍സോണിക് ജെറ്റിന് ഒരു മണിക്കൂര്‍ മതി. ഇപ്പോള്‍ ഏഴു മണിക്കൂര്‍ ആണ് മറ്റു വിമാനങ്ങള്‍ എടുക്കുന്നത്. 20 – 30 വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞേക്കുമെന്ന് ബോയിങ് അവകാശപ്പെടുന്നു.
പുതിയ പദ്ധതി നടപ്പായാല്‍ ലണ്ടനില്‍ നിന്നും വിവധ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ എടുക്കുന്ന സമയം
പാരീസ് – 4 മിനിട്ട്
വെനീസ് – 11 മിനിട്ട്
ഏതന്‍സ് – 23 മിനിട്ട്
ദുബായ് – 52 മിനിട്ട്
ന്യൂയോര്‍ക്ക് – 53 മിനിട്ട്
ടോക്കിയോ – ഒരു മണിക്കൂര്‍ 31 മിനിട്ട്
കേപ് ടൗണ്‍ – ഒരു മണിക്കൂര്‍ 32 മിനിട്ട്
ലോസ് എഞ്ചല്‍സ് – രണ്ട് മണിക്കൂര്‍ 14 മിനിട്ട്
സിഡ്നി – രണ്ട് മണിക്കൂര്‍ 42 മിനിട്ട്