June 04, 2026 |
Share on

ഡ്യൂവല്‍ ടോണ്‍ നിറങ്ങളുമായി ടാറ്റ ഹാരിയര്‍ വിപണിയില്‍ എത്തി

ഈ വര്‍ഷം ആദ്യം നിരത്തിലിറക്കിയ ഹാരിയറിന്റെ വില്‍പ്പന 10000 കവിഞ്ഞതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ടാറ്റ ഹരിയറിന്റെ ഡ്യൂവല്‍ ടോണ്‍ പതിപ്പ് പുറത്തിറക്കിയത്.

ടാറ്റയുടെ എസ് യു വി ടാറ്റ ഹാരിയര്‍ ഡ്യൂവല്‍ ടോണ്‍ നിറങ്ങളില്‍ വിപണിയിലെത്തി. ഹാരിയറിന്റെ എക്‌സ് ഇസഡ് മോഡലില്‍ കലിസ്റ്റോ കോപ്പര്‍, ഓര്‍ക്കസ് വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് കറുപ്പ് നിറത്തിലുള്ള റൂഫോടുകൂടിയ ഡ്യൂവല്‍ ടോണ്‍ പതിപ്പ് ലഭ്യമാകുക.

ഈ വര്‍ഷം ആദ്യം നിരത്തിലിറക്കിയ ഹാരിയറിന്റെ വില്‍പ്പന 10000 കവിഞ്ഞതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ടാറ്റ ഹരിയറിന്റെ ഡ്യൂവല്‍ ടോണ്‍ പതിപ്പ് പുറത്തിറക്കിയത്. ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ഹാരിയര്‍ നിരത്തിലിറക്കുന്നതില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും ഏറ്റവും മികച്ച രൂപകല്‍പ്പനയും അതിശയകരമായ പ്രകടനവും നല്‍കുന്ന കാറുകളിലൂടെ ഉപഭോക്താക്കളെ ആവേശഭരിതരാക്കുന്നതിനും ആകര്‍ഷിക്കുന്നതിനുമുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ ബിസിനസ് യൂണിറ്റ് സെയില്‍സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗം വൈസ് പ്രസിഡന്റ് സിബേന്ദ്ര ബര്‍മന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ഹാരിയര്‍ നിരത്തിലെത്തുന്നതോടെ , ഹാരിയറിന്റെ ജനപ്രിയതി ഉയരും. ജാഗ്വാര്‍ ആന്റ് ലാന്റ് റോവറിന്റെ ഡി8 പ്ലാറ്റ്‌ഫോമില്‍ നിന്നും ഉരുത്തിരിഞ്ഞ ഒപ്ടിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് സാങ്കേതികവിദ്യ അനുസരിച്ചാണ് ടാറ്റാ മോട്ടോഴ്‌സ് ഹാരിയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. മൈലേജും പവറും ഒരു പോലെ ഒത്തിണങ്ങുന്ന ക്രയോടെക് 2.0 ഡീസല്‍ എഞ്ചിനാണ് വാഹനത്തിലുള്ളത്. ഡ്യൂവല്‍ ടോണ്‍ നിറങ്ങളിലുള്ള ഹരിയറിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 16.76ലക്ഷം രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×