June 03, 2026 |
Share on

10 ലക്ഷത്തിന് മുകളിലുള്ള കാറുകള്‍ക്ക് പുതുവര്‍ഷം മുതല്‍ നികുതിയിന്മേല്‍ നികുതി

പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് ഒരു ശതമാനമെന്ന നിരക്കിലാണ് ടിസിഎസ് ഈടാക്കുന്നത്.

പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകള്‍ക്ക് ഇനി കൂടുതല്‍ വില നല്‍കേണ്ടിവരും. പരോക്ഷ നികുതി ബോര്‍ഡിന്റെ പുതിയ നിര്‍ദേശമനുസരിച്ച് ബില്ലിലെ തുകക്കൊപ്പം ടാക്‌സ് കളക്ടഡ് അറ്റ് സോഴ്‌സിനും (TCS) ജിഎസ്ടി നല്‍കേണ്ടി വരും.

അതായത് വാഹന ഡീലര്‍ ഈടാക്കുന്ന നികുതിക്കു (ടിസിഎസ്) കൂടി ചേര്‍ത്തുള്ള ജിഎസ്ടി ആണ് ഉപഭോക്താക്കള്‍ നല്‍കേണ്ടി വരിക. പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് ഒരു ശതമാനമെന്ന നിരക്കിലാണ് ടിസിഎസ് ഈടാക്കുന്നത്.

എക്‌സ്-ഷോറൂം വിലയ്ക്കാണ് ടിസിഎസ് ഈടാക്കുക. വാഹനം വാങ്ങുന്നയാള്‍ക്ക് ഈ തുകയ്ക്ക് പിന്നീട് നികുതിയിളവ് നേടാം. വാഹനങ്ങളുടെ വീണ്ടും വില ഉയരാന്‍ ഇത് കാരണമാകും. പുതുവര്‍ഷം മുതല്‍ വാഹങ്ങള്‍ക്ക് വില കൂടുമെന്ന് കമ്പനികള്‍ മുന്‍പേ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×