മലയാള താര സംഘടനയായ എ എം എം എ-യുടെ മീറ്റിംഗും ദിലീപിന്റെ തിരിച്ചുവരവും നടിന്മാരുടെ രാജിയും ഒക്കെ കൂടി വിവാദമായ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം യോഗത്തിന് എത്തിയ മമ്മൂട്ടി എല്ലാവരുടെയും ശ്രദ്ധ കേന്ദ്രമായി. ദുല്‍ഖര്‍ സല്‍മാന്റെ 2.03 കോടി വിലവരുന്ന പോര്‍ഷെ പനമേര ടര്‍ബോയില്‍ സ്വയം ഡ്രൈവ് ചെയ്തായിരുന്നു മമ്മൂട്ടി യോഗത്തിന് എത്തിയത്.
മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖറിന്റെയും വാഹന കമ്പം സിനിമലോകത്ത് പ്രസിദ്ധമാണ്. പല ആഡംബര കാറുകളും മസില്‍ കാറുകളും സ്വന്തമാക്കിയിട്ടുണ്ട് ഇരുവരും. ജനുവരിയില്‍ ദുല്‍ഖര്‍ സ്വന്തമാക്കിയതായിരുന്നു പോര്‍ഷെയുടെ ലക്ഷ്വറി സെഡാന്‍.
550 പിഎസ് കരുത്തും 770 എന്‍എം ടോര്‍ക്കും നല്‍കുന്ന 3996 സിസി പെട്രോള്‍ എന്‍ജിനാണ് പനമേര ടര്‍ബോയ്ക്ക്. 3.9 സെക്കന്റുകള്‍ കൊണ്ട് 100 കി.മീ വേഗതയില്‍ എത്താന്‍ സാധിക്കുന്ന പനമേര ടര്‍ബോയ്ക്ക് കൂടിയ വേഗം മണിക്കൂറില്‍ 306 കിലോമീറ്ററാണ്.
https://www.azhimukham.com/cinema-mammootys-silence-on-dileeps-return-to-amma-tailor-ambujakshan/