June 26, 2026 |
Share on

ഒറ്റചാര്‍ജില്‍ 262 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇലക്ട്രിക് എസ്.യു.വി എത്തുന്നു

എംജി നിരയിലെ ഏറ്റവും സാങ്കേതിക തികവേറിയ മോഡലാണിത്.

ആദ്യ മോഡലായ ഹെക്ടറിന് പിന്നാലെ രണ്ടാമത്തെ മോഡലുമായി എംജി എത്തുകയാണ്. വിദേശത്തുളള റഗുലര്‍ പെട്രോള്‍ ZS മോഡലിന്റെ അതേ രൂപമാണ് ഇലക്ട്രിക്കിനും. ഒറ്റചാര്‍ജില്‍ 262 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇലക്ട്രിക് എസ്.യു.വിക്ക് സാധിക്കും.

ZS ഇലക്ട്രിക് എസ്.യു.വിയാണിത്. ലോഞ്ചിങ് മുന്നോടിയായി എംജി ഇന്ത്യ ഫെയ്സ്ബുക്ക് പേജിലൂടെ ആദ്യ ഇലക്ട്രിക് മോഡലിന്റെ ടീസര്‍ ചിത്രം പുറത്തുവിട്ടു. എംജി നിരയിലെ ഏറ്റവും സാങ്കേതിക തികവേറിയ മോഡലാണിത്. ഇലക്ട്രിക് മോട്ടോറും 44.5 kWh ലിഥിയം അയേണ്‍ ബാറ്ററിയും ചേര്‍ന്ന് 143 പിഎസ് പവറും 353 എന്‍എം ടോര്‍ക്കും നല്‍കും. സ്റ്റാന്റേര്‍ഡ് 7kW ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം.

കോനയെക്കാള്‍ 2-3 ലക്ഷം രൂപ കുറവായിരിക്കും ZS മോഡലിനെന്നാണ് സൂചന. ഇന്ത്യയില്‍ 24 ലക്ഷം രൂപയോളമാണ് നിലവില്‍ കോനയുടെ എക്സ്ഷോറൂം വില. ഹ്യുണ്ടായ് കോനയാണ് എംജിയുടെ പ്രധാന എതിരാളി.

50kWഫാസ്റ്റ്ചാര്‍ജറില്‍40മിനിറ്റിനുള്ളില്‍80ശതമാനംവരെയുംചാര്‍ജ്‌ചെയ്യാം.മണിക്കൂറില്‍140കിലോമീറ്ററാണ്‌വാഹനത്തിന്റെപരമാവധിവേഗത.8.5സെക്കന്‍ഡിനുള്ളില്‍പൂജ്യത്തില്‍നിന്ന്100കിലോമീറ്റര്‍വേഗത്തിലെത്താനുംZS ഇലക്ട്രിക്കിന് സാധിക്കും. അടുത്തിടെ ബ്രിട്ടണില്‍ ZS ഇലക്ട്രിക് എസ്.യു.വി എംജി പുറത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×