UPDATES

ഓട്ടോമൊബൈല്‍

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍; 320 കിലോമീറ്റര്‍ വേഗത്തിലോടിച്ചാല്‍ രണ്ടുമണിക്കൂര്‍ ഏഴ് മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനം

പ്രധാന നിര്‍മാണജോലികള്‍ 2020 മാര്‍ച്ചില്‍ ആരംഭിക്കും. 2023 ഡിസംബറോടെ വണ്ടികള്‍ ഓടിച്ചുതുടങ്ങും

                       

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് തീവണ്ടിയിലെ ടിക്കറ്റ്നിരക്ക് 3000 രൂപയ്ക്ക് അടുത്തായിരിക്കുമെന്ന് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അചല്‍ഖരേ അറിയിച്ചു.

508 കിലോമീറ്റര്‍ദൂരത്തില്‍ 12 സ്റ്റേഷനുകള്‍ ഉണ്ട്. അഹമ്മദാബാദിലെ സ്റ്റേഷന്‍നിര്‍മാണം ആരംഭിച്ചു. 45 ശതമാനം സ്ഥലമെടുപ്പ് പൂര്‍ത്തിയായി. വന്‍മരങ്ങള്‍ വെട്ടിനീക്കാതെ പിഴുതുമാറ്റിനടുകയാണ് ചെയ്യുക. കടലിനടിയിലൂടെയുള്ള തുരങ്കമടക്കം നാല് വലിയ ജോലികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു.

പ്രധാന നിര്‍മാണജോലികള്‍ 2020 മാര്‍ച്ചില്‍ ആരംഭിക്കും. 2023 ഡിസംബറോടെ വണ്ടികള്‍ ഓടിച്ചുതുടങ്ങും.ഇരുവശത്തേക്കും പ്രതിദിനം 35 വീതം തീവണ്ടികള്‍ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്.1.08 ലക്ഷം കോടി രൂപയാണ് ആകെ നിര്‍മാണച്ചെലവ്. പരമാവധി 320 കിലോമീറ്റര്‍ വേഗത്തിലോടിച്ചാല്‍ രണ്ടുമണിക്കൂര്‍ ഏഴ് മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്തും.

ഇതിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാനായെങ്കില്‍ നിശ്ചിതസമയപരിധിയില്‍തന്നെ പാളം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Share on

മറ്റുവാര്‍ത്തകള്‍