ഫിലിപ്പിയെന്‍സില്‍ ഇനി കാറുകളില്‍ മത ചിഹ്നങ്ങള്‍ പാടില്ല!

കാറില്‍ സ്ഥാപിച്ചിരിക്കുന്ന മതചിഹ്നങ്ങള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിച്ച് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടാണ് ഈ പുതിയ നിയമം വന്നിരിക്കുന്നത്

ഫിലിപ്പിയെന്‍സില്‍ ഇനി മുതല്‍ കാറുകളില്‍ മത ചിഹ്നങ്ങള്‍ പാടില്ലെന്ന നിയമം ഏര്‍പ്പെടുത്തി. രാജ്യത്ത് വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് ഫിലിപ്പീയെന്‍സ് സര്‍ക്കാരിന്റെ ഈ പുതിയ നടപടി. ജപമാല, കൊന്ത, തിരുരൂപങ്ങള്‍, മത വാക്യങ്ങള്‍ തുടങ്ങിയവയൊന്നും കാറുകളുടെ ഡാഷ് ബാര്‍ഡിലോ, റിയര്‍ വ്യൂ മിററിലോ സ്ഥാപിക്കാന്‍ പാടില്ലെന്നാണ് നിയമം കൊണ്ടുവന്നിരിക്കുന്നത്.

കാറില്‍ സ്ഥാപിച്ചിരിക്കുന്ന മതചിഹ്നങ്ങള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിച്ച് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടാണ് ഈ പുതിയ നിയമം വന്നിരിക്കുന്നത്. മത ചിഹ്നങ്ങള്‍ക്കൊപ്പം ഡ്രൈവിങിനിടയില്‍ ഭക്ഷണം കഴിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, മേക്ക് അപ്പ് ഇടുക തുടങ്ങിയ കാര്യങ്ങളും ചെയ്യാന്‍ പാടില്ല.

എന്നാല്‍ ഫിലിപ്പീന്‍സിലെ വിവിധ മത വിഭാഗങ്ങളില്‍ നിന്ന് ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. രാജ്യത്തെ കത്തോലിക്ക സഭകളാണ് മുഖ്യമായും പുതിയ നിയമത്തിനെതിരെ രംഗത്തുള്ളത്. 10 കോടി ജനസംഖ്യയുള്ള ഫിലിപ്പീന്‍സിലെ 80 ശതമാനം ജനങ്ങളും കത്തോലിക്ക വിശ്വാസികളാണെന്നുള്ളത് സഭയ്ക്ക് കരുത്തു പകരുന്നതാണ്.

This post was last modified on May 28, 2017 4:10 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment