UPDATES

പോസിറ്റീവ് സ്റ്റോറീസ്

തെങ്ങോല കൊണ്ടുള്ള സ്‌ട്രോ; മാതൃകയായി ഹോട്ടല്‍ ഉടമ

തെങ്ങോല ഉപയോഗിച്ചുള്ള സ്‌ട്രോയ്ക്കു പുറമെ തേങ്ങ ഉപയോഗിച്ചുളള വ്യത്യസ്ഥ തരത്തിലുളള പാനീയങ്ങള്‍ കൂടി കഫേയില്‍ വില്‍ക്കാന്‍ തുടങ്ങിയതോടെ ഉപോഭോക്താക്കള്‍ക്ക് കഫേയിലെ പുതിയ രീതി ഇഷ്ടപ്പെട്ടു.

                       

പ്ലാസ്റ്റിക് സ്‌ട്രോകള്‍ ഇന്ന് വിപണി കീഴടക്കി മുന്നേറുകയാണ്. എന്നാല്‍ അതുകൊണ്ടുള്ള പരിസിഥിതി മലിനീകരണത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല. എന്നാല്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി തെങ്ങോലകൊണ്ട് സ്‌ട്രോ നിര്‍മ്മിച്ചിരിക്കുകയാണ് ഫിലിപ്പീന്‍സിലെ ‘കഫെ എഡിത്ത’ എന്ന ഹോട്ടലിന്റെ ഉടമസ്ഥയായ സാറാ ടിയു.

തെങ്ങോല ഉപയോഗിച്ചുള്ള സ്‌ട്രോ നിര്‍മ്മിച്ച് തന്റെ ഹോട്ടല്‍ പരിസ്ഥിതി സൗഹൃദ കഫേയാക്കി മാറ്റിയിരിക്കുകയാണ് സാറ ടിയു. ഈ ചിന്തയ്ക്ക് പ്രചോദനമായത് ഒരു യാത്രയായിരുന്നു. ഫിലിപ്പീന്‍സിലെ കെറെജിഡോര്‍ ദ്വീപിലേക്ക് സാറാ ടിയു നടത്തിയ യാത്ര. പ്ലാസ്റ്റിക് സ്‌ട്രോയ്ക്ക് പകരമായി ആദ്യം പേപ്പറുകളും മറ്റും ഉപയോഗിച്ചെങ്കിലും ആളുകള്‍ക്കത് ഇഷ്ടമായില്ല. തുടര്‍ന്നാണ് തെങ്ങോലയിലേക്ക് ചിന്തയെത്തുന്നത്.

തെങ്ങോല ഉപയോഗിച്ചുള്ള സ്‌ട്രോയ്ക്കു പുറമെ തേങ്ങ ഉപയോഗിച്ചുളള വ്യത്യസ്ത തരത്തിലുളള പാനീയങ്ങള്‍ കൂടി കഫേയില്‍ വില്‍ക്കാന്‍ തുടങ്ങിയതോടെ ഉപോഭോക്താക്കള്‍ക്ക് കഫേയിലെ പുതിയ രീതി ഇഷ്ടപ്പെട്ടു. വാമൊഴിയായി കഫേ മാഹാത്മ്യം പരക്കാന്‍ തുടങ്ങിയതോടെ കഫേയിലെ കച്ചവടം പൊടിപൊടിച്ചു. കഫേയിലെ സ്‌ട്രോയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതും സാറയ്ക്ക് സഹായകമായി.

Read More: വടക്കാഞ്ചേരിയിലെ ഈ അഞ്ചുവയസുകാരന്റെ കുഞ്ഞു മനസ്സില്‍ വിരിഞ്ഞ നിറങ്ങള്‍ക്ക് പിന്നില്‍ വലിയ കഥകളുണ്ട്

Share on

മറ്റുവാര്‍ത്തകള്‍