June 26, 2026 |
Share on

ഒറ്റ ചാര്‍ജിംഗില്‍ 110 കിലോമീറ്റര്‍ സഞ്ചരിക്കാം ; സീറോ പ്ലസിനെ കൂടുതലറിയാം

രണ്ട് ബാറ്ററി പായ്ക്കുകളുള്ള ഇതിന്റെ ചാര്‍ജിംഗ് സമയം 2-4 മണിക്കൂറാണ്. ആത്യാധുനികമായ ലിഥിയം അയണ്‍ എന്നിവയാണ് ബാറ്ററികള്‍.

അവാന്‍ മോട്ടോഴ്സിന്റെ ഇലക്ട്രിക് സ്‌കൂട്ടറായ സീറോ പ്ലസ് ഇന്ത്യയിലെത്തി.800 വാട്ട്സ് ഇലക്ട്രിക് മോട്ടറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഒറ്റ ബാറ്ററിയുടെ മൈലേജ് 60 കിലോമീറ്ററാണെങ്കില്‍ ഇരുബാറ്ററിയും ചേരുമ്പോള്‍ ഫുള്‍ ചാര്‍ജിംഗില്‍ 110 കിലോമീറ്റര്‍ ലഭിക്കും. ബാറ്ററി പായ്ക്കുകള്‍ വേര്‍പെടുത്തിയെടുക്കാവുന്നവ ആയതിനാല്‍ എവിടെയും ചാര്‍ജ് ചെയ്യാനാകും. ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറിന് 45 കിലോമീറ്റര്‍ ആണ്.

രണ്ട് ബാറ്ററി പായ്ക്കുകളുള്ള ഇതിന്റെ ചാര്‍ജിംഗ് സമയം 2-4 മണിക്കൂറാണ്. ആത്യാധുനി-xero-plus-electric-scooter-launchകമായ ലിഥിയം അയണ്‍ എന്നിവയാണ് ബാറ്ററികള്‍. ഈ വര്‍ഷം മാത്രം രാജ്യത്ത് 25,000 സ്‌കൂട്ടറുകള്‍ വില്‍ക്കാനാണ് അവാന്‍ മോട്ടോഴ്സ് പദ്ധതിയിടുന്നത്.

ചുവപ്പ്, നീല, വെള്ള നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. ഇതിന് 15.2 ലിറ്റര്‍ സ്റ്റോറേജ് സ്പേസും. പരമാവധി 150 കിലോ വരെ ഭാരം വഹിക്കുന്ന ഇതിന്  47,000 രൂപയാണ് എക്സ്ഷോറൂം വില.

Leave a Reply

Your email address will not be published. Required fields are marked *

×