July 24, 2026 |
Share on

ഹോണ്ട അമേസ് വാങ്ങുന്ന ആദ്യത്തെ 20,000 പേരിൽ ഒരാളാകൂ; കാര്യമുണ്ട്, പറയാം!

1.2 ലിറ്ററിന്റെ ഐ-വിടെക് പെട്രോൾ എൻജിൻ, 1.5 ലിറ്റര്‍ ഐ-ഡിടെക് ഡീസൽ എൻ‍ജിൻ എന്നിവയാണ് പുതിയ മോഡലില്‍ ഉണ്ടാവുക.

ഹോണ്ട അമേസിന്റെ 2018 മോഡൽ വരാൻ തയ്യാറെടുക്കുകയാണ്. മെയ് 16ന് വാഹനം വിപണിയിലെത്തും. ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.

കാർ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, അത് അമേസ് തന്നെയാകണം എന്നുണ്ടെങ്കിൽ വേഗം തന്നെ അടുത്തുള്ള ഷോറൂമിൽ പോയി ബുക്ക് ചെയ്തിടുന്നത് നന്നായിരിക്കും. കാരണം ഇതാണ്: ആദ്യം ബുക്ക് ചെയ്യുന്ന 20,000 പേർക്ക് പ്രത്യേക അവതരണവിലയിലാണ് വാഹനം വിൽക്കുക.

കാറിന്റെ വില എന്താണെന്ന് കൃത്യമായി അറിയാൻ ഇപ്പോൾ മാർഗമൊന്നുമില്ല. ഏതാണ്ട് 5.70 ലക്ഷത്തിൽ വിലകൾ തുടങ്ങാനാണ് സാധ്യത. മാരുതി ഡിസൈർ, ഹ്യൂണ്ടായ് എക്സെന്റ്, ഫോഡ് ആസ്പെയർ, ഫോക്സ്‌വാഗൺ ആമിയോ, ടാറ്റ ടിഗോർ, ടാറ്റ സെസ്റ്റ് എന്നീ കാറുകളാണ് പ്രധാന എതിരാളികൾ.

1.2 ലിറ്ററിന്റെ ഐ-വിടെക് പെട്രോൾ എൻജിൻ, 1.5 ലിറ്റര്‍ ഐ-ഡിടെക് ഡീസൽ എൻ‍ജിൻ എന്നിവയാണ് പുതിയ മോഡലില്‍ ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *

×