July 16, 2026 |
Share on

അവതാറിന്‍റെ രണ്ടാം ഭാഗവുമായി ജയിംസ് കാമറോണ്‍

ഓഗസ്റ്റില്‍ അവതാര്‍ 2ന്റെ ഷൂട്ടിംഗ് തുടങ്ങും.

അവതാറിന്റെ രണ്ടാം ഭാഗവുമായി ജയിംസ് കാമറോണ്‍ വരുന്നു. 2009ല്‍ പുറത്തിറങ്ങിയ അവതാറിന് മൂന്ന് തുടര്‍ച്ചകളുണ്ടാവുമെന്നാണ് ജയിംസ് കാമറോണ്‍ പറഞ്ഞിരുന്നത്. രണ്ടാംഭാഗത്തിന്റെ പ്രാരംഭജോലികള്‍ തുടങ്ങിയതായി കഴിഞ്ഞ മാസം തന്നെ കാമറോണ്‍ അറിയിച്ചിരുന്നു. തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞു. രണ്ട് ഭാഗത്തിന് പിന്നാലെ തന്നെ ഉടന്‍ മൂന്നും അതിന് പിന്നാലെ നാലും ഭാഗങ്ങള്‍ പുറത്തിറക്കാനുള്ള പരിപാടിയിലാണ് കാമറോണ്‍. ഓഗസ്റ്റില്‍ രണ്ടാംഭാഗത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.

“രണ്ട് വര്‍ഷമായി എഴുത്ത് ജോലിയിലായിരുന്നു. ഇപ്പോള്‍ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട പോലെ തോന്നുന്നു” – കാമറോണ്‍ പറഞ്ഞു. കാലിഫോര്‍ണിയയിലെ മാന്‍ഹട്ടണ്‍ ബീച്ചാണ് അവതാര്‍ 2ന്റെ പ്രധാന ലൊക്കേഷന്‍. ചിത്രം 2018 ഡിസംബറില്‍ റീലിസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ടെര്‍മിനേറ്റര്‍ ജെനിസിസ് എന്ന പേരില്‍ ടെര്‍മിനേറ്റര്‍ സീരിസിലെ പുതിയ ചിത്രവും ജയിംസ് കാമറോണിന്റെ പദ്ധതിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×