Continue reading “അമിത് ഷാ മുതല്‍ ശേഖര്‍ ഗുപ്ത വരെ”

" /> Continue reading “അമിത് ഷാ മുതല്‍ ശേഖര്‍ ഗുപ്ത വരെ”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമിത് ഷാ മുതല്‍ ശേഖര്‍ ഗുപ്ത വരെ

                       
മറ്റെങ്ങും വായിക്കാത്ത, പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങളുമായി അഴിമുഖത്തില്‍ വിജയ് ചൌക്ക് തുടരുന്നു
 
 
 
 
 
 
അമിത് ഷാ കുഴപ്പത്തിലാകാന്‍ പോകുന്നു
അമിത് ഷായയേയും അതുവഴി തന്നെതന്നെയും സംരക്ഷിച്ചു കൊണ്ടുള്ള ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ‘കളികള്‍’ അവസാനിക്കാന്‍ പോകുന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. അതായത്, മോദിയും ഷായുമൊക്കെ കുഴപ്പത്തിലാകാന്‍ പോകുന്നു എന്നു തന്നെ ചുരുക്കം. ഉത്തര്‍ പ്രദേശിന്റെ ചുമതലയാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ അമിത് ഷായ്ക്ക്. യു.പിയില്‍ നിന്ന് കുറഞ്ഞത് 40 സീറ്റെങ്കിലും ഉറപ്പിച്ച് പ്രധാനമന്ത്രിയാകാന്‍ മോദിക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുക എന്നതാണ് അമിത് ഷായ്ക്കുള്ള ചുമതല. എന്നാല്‍ വരും ദിവസങ്ങളിലൊന്നില്‍ അമിത് ഷായും മറ്റു ചില നേതാക്കളും ഉള്‍പ്പെട്ട, ഗുരുതരമായ ഒരു വന്‍  ഇടപാടിിലെ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തു വന്നേക്കാം. ഒരു പക്ഷേ എല്ലാവര്‍ക്കും അറിയാവുന്ന ചില കാര്യങ്ങളിലെ ചില കാണാക്കളികള്‍ തന്നെയാണത്. തെളിവുകള്‍ സുസജ്ജവുമാണ്. കുറച്ച് ദിവസങ്ങള്‍ കാത്തിരിക്കുക. 
 
സി.എ.ജി: വിനോദ് റായിക്കു ശേഷം കാര്യങ്ങള്‍ മാറുന്നോ?
പുതിയ സി.എ.ജി എസ്.കെ ശര്‍മയ്ക്കു മേല്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് പുതിയ സൂചനകള്‍. വിനോദ് റായ് ഉണ്ടായിരുന്ന കാലത്തെ പോലെ കടുത്ത സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാതിരിക്കാന്‍ ശര്‍മയ്ക്കു മേല്‍ വന്‍ സമ്മര്‍ദ്ദമാണ് അദ്ദേഹം ചുമതലയേറ്റതു മുതല്‍ സര്‍ക്കാര്‍ നടത്തുന്നതെന്നാണ് വിവരം. ഹരിയാനയിലെ ചില ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു നടന്നു വന്നിരുന്ന ചില അന്വേഷണങ്ങളില്‍ നിന്ന് സി.എ.ജി ഇപ്പോള്‍ തന്നെ പിന്‍വാങ്ങിക്കഴിഞ്ഞു. റോബര്‍ട്ട് വാധ്ര, ഡി.എല്‍.എഫ് അടക്കമുള്ള വന്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ എന്നിവരൊക്കെ ഉള്‍പ്പെട്ട കേസുകളായിരുന്നു ഇതില്‍ മിക്കതും. വന്‍ തട്ടിപ്പുകളെ പരിശോധിക്കാതെ അധികം ‘പ്രശ്‌ന’മുണ്ടാക്കാത്ത ചില കാര്യങ്ങള്‍ മാത്രമാണത്രെ ഇപ്പോള്‍ ഓഡിറ്റര്‍മാര്‍ പരിശോധിക്കുന്നത്. മികച്ച പ്രതിച്ഛായയുള്ള എസ്.കെ ശര്‍മയില്‍ നിന്ന് ഉണ്ടാകേണ്ടത് ഇതല്ല എന്നാണ് നാം പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ അത്ര നല്ല സൂചനകളല്ല എന്നും. പക്ഷേ ഒരാളെക്കുറിച്ചുള്ള വ്യക്തിപരമായ മതിപ്പ് മാത്രമല്ലല്ലോ കാര്യം.
 
അശോക് ഖേംകെ വീണ്ടും വരുന്നു
ഹരിയാനയില്‍ ഡി.എല്‍.എഫുമായി ചേര്‍ന്ന് റോബര്‍ട്ട് വാധ്ര നടത്തുന്ന ഭൂമി തട്ടിപ്പുകള്‍ പുറത്തു കൊണ്ടു വന്ന വിവാദ ഐ.ഐ.എസ് ഓഫീസര്‍ വീണ്ടും വരുന്നു. ഇത്തരമൊരു തട്ടിപ്പിനെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണത്രെ അദ്ദേഹം തയറാക്കിക്കൊണ്ടിരിക്കുന്നത്. താന്‍ അത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അതില്‍ കൂടുതലായൊന്നും പറയാന്‍ കഴിയില്ലെന്നും ഖേംകെ അഴിമുഖത്തോട് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഡല്‍ഹിയുടെ ഉപഗ്രഹ നഗരമായ ഗുഡ്ഗാവിനടുത്തുള്ള ഷിക്കോപ്പൂര്‍ വില്ലേജിലെ 3.5 ഏക്കര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വാധ്ര – ഡി.എല്‍.എഫ് തട്ടിപ്പാണിത് എന്നാണ് വിവരം. ഗുരുതരമായ രീതിയില്‍ ഇവിടെ നിയമം ലംഘിക്കപ്പെട്ടിരിക്കുന്നു എന്നും വന്‍ അഴിമതി തന്നെ നടന്നിട്ടുണ്ടെന്നും ഖേംകെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് അറിയുന്നു. 
 
ശേഖര്‍ ഗുപ്തയെ കുറിച്ചു പറയുമ്പോള്‍ 
ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിലൊന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്. ഇന്ത്യന്‍ ഭരണസിരാകേന്ദ്രങ്ങളിലും നയരൂപീകരണങ്ങളിലുമൊക്കെ ശക്തമായ സ്വാധീനമുള്ള പത്രം. ദക്ഷിണേന്ത്യയിലെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ നിന്നു വിരുദ്ധമായി ഇന്ത്യന്‍ എക്‌സ്പ്രസ് ഇപ്പോഴും ഗോയങ്കയുടെ ഉടമസ്ഥതയില്‍ തന്നെയാണ്. ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഗോയങ്കമാര്‍ പിടിമുറുക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇത്ര നാളും ഇന്ത്യന്‍ എക്‌സ്പ്രസ് എന്നാല്‍ ശേഖര്‍ ഗുപത എന്നാണ്. ഇന്ത്യയിലെ പ്രമുഖ എഡിറ്റര്‍മാരിലെ പ്രധാനികളിലൊരാള്‍. എന്നാല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് ചുമതലകള്‍ അദ്ദേഹത്തില്‍ നിന്നു മാറുന്നു എന്നാണ് വിവരം. ഇനി പത്രത്തിന്റെ എഡിറ്റോറിയലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമായി അദ്ദേഹത്തിന്റെ ചുമതലകള്‍ ഒതുങ്ങുമെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. വര്‍ഷങ്ങള്‍ക്കു മുമ്പ് ശേഖര്‍ ഗുപ്തയ്ക്ക് ഗ്രൂപ്പിന്റെ ചുമതലകള്‍ നല്‍കിയ വിവേക ഗോയങ്ക വീണ്ടും ഗ്രൂപ്പിനെ ഏറ്റെടുക്കാനായി വരുന്നു. അദ്ദേഹത്തിന്റെ മകന്‍ ആനന്ദ് ഇപ്പോള്‍ തന്നെ ഗ്രൂപ്പില്‍ സജീവമാണ്. ഇന്റര്‍നെറ്റ് എഡീഷന്റെയും മറ്റും ചുമതലയാണ് ആനന്ദിന് ഇപ്പോള്‍. ശേഖര്‍ ഗുപ്ത ഇന്ത്യന്‍ എക്‌സ്പ്രസ് വിടുമോ? അതാണ് ഇപ്പോഴുള്ള ഏറ്റവും പുതിയ ഊഹാപോഹങ്ങളിലൊന്ന്. ഗുപ്ത എക്‌സ്പ്രസ് വിടുമെന്നും ഏറെക്കാലം ജോലി ചെയ്ത ഇന്ത്യാ ടുഡേയിലേക്ക് ശേഖര്‍ ഗുപ്ത തിരിച്ചു പോയേക്കുമെന്നുമാണ് പ്രധാന സൂചനകളിലൊന്ന്.
 

 

Share on

മറ്റുവാര്‍ത്തകള്‍