Continue reading “കേരളത്തിനു നന്നാവാന്‍ 12 നിര്‍ദേശങ്ങള്‍”

" /> Continue reading “കേരളത്തിനു നന്നാവാന്‍ 12 നിര്‍ദേശങ്ങള്‍”

"> Continue reading “കേരളത്തിനു നന്നാവാന്‍ 12 നിര്‍ദേശങ്ങള്‍”

">

UPDATES

കേരളം

കേരളത്തിനു നന്നാവാന്‍ 12 നിര്‍ദേശങ്ങള്‍

                       

ടീം അഴിമുഖം

 

കേരളത്തിനു നന്നാവാന്‍ 12 നിര്‍ദേശങ്ങള്‍ അഴിമുഖം പ്രസിദ്ധീകരിക്കുന്നു. ഇത് വെറും സങ്കല്‍പ്പിക ആഗ്രഹങ്ങള്‍ മാത്രമാണെന്നറിഞ്ഞു കൊണ്ടു തന്നെ. ചിലപ്പോള്‍ നമ്മളെതന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വലിയ നന്മകള്‍ ഇതു സാധാരണക്കാരന്‍റെ ജീവിതത്തില്‍ ഉണ്ടാക്കിയേക്കാം.

1.വി എസ് അച്ചുതാനന്ദനും വി എം സുധീരനും ഇനി ഒരേ ഭാഷയില്‍ സംസാരിക്കരുത്.
കോണ്‍ഗ്രസും സി പി എമ്മും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നു ചിലപ്പോഴൊക്കെ നമ്മള്‍ അത്ഭുതപ്പെടാറുണ്ട്. രണ്ടു പാര്‍ട്ടികളിലെയും അറിയപ്പെടുന്ന വിമതരായ വി എസും വി എമ്മും പോലും ഒരേ പ്രശ്നത്തെക്കുറിച്ച് ഒരേ ഭാഷയിലാണ് സംസാരിക്കുന്നത്. തങ്ങള്‍ രണ്ടു പാര്‍ടികളിലാണെന്ന് 2014ലെങ്കിലും ഇവര്‍ക്ക് നമ്മളെ ബോധ്യപ്പെടുത്താന്‍ കഴിയട്ടെ.

2. കോണ്‍ഗ്രസും സി പി എമ്മും എന്‍ ആര്‍ ഐ ബിസിനസ്കാരുടെ കാര്യത്തിനപ്പുറം യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തും.
ജനങ്ങള്‍ക്ക് വേണ്ടിയല്ലെങ്കിലും ഒട്ടനവധി പ്രശ്നങ്ങളില്‍ തങ്ങള്‍ കൊണ്ടു നടക്കുന്ന എതിരഭിപ്രായങ്ങള്‍ക്കമപ്പുറം ചില കാര്യങ്ങളില്‍ ഒന്നിക്കാം എന്ന് കോണ്‍ഗ്രസും സി പി എമ്മും തെളിയിച്ചിരിക്കുന്നു- അതിലൊന്നാണ് എന്‍ ആര്‍ ഐ ബിസിനസ്കാര്‍. പതുക്കെയാണെങ്കിലും കുറച്ചധികം കാര്യങ്ങളില്‍ അഭിപ്രായ ഐക്യത്തോടെ പ്രവര്‍ത്തിക്കാനും ഭാവിയില്‍ ഈ യോജിപ്പ് വലുതാവാനുമുള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ ഇത് ആഹ്ലാദകരമായ കാര്യമാണ്.

3.പോലീസിനെ കല്ലെറിയുന്നതിനപ്പുറം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പുതിയ പാഠങ്ങള്‍ പഠിക്കുകയാണ് കുട്ടി രാഷ്ട്രീയക്കാര്‍. കെ എസ് യുവോ എസ് എഫ് ഐയോ ആകട്ടെ, നേതൃപദവിയിലേക്കുള്ള കയറ്റം പോലീസിന്‍റെ കയ്യില്‍ നിന്നു എത്ര തല്ലു വാങ്ങിക്കുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ചിന്ത ഇത്തരക്കാരില്‍ വളര്‍ന്നു വന്നിട്ടുണ്ട്.
 

4.കോണ്‍ഗ്രസ് അനുകൂലിയോ ഇടതനുകൂലിയോ അല്ലാത്ത, ഏറ്റവു കുറഞ്ഞത് സുകുമാര്‍ അഴിക്കോടിനെ പോലെ ആരെയും കൂസാത്ത അല്ലെങ്കില്‍ എം എന്‍ വിജയനെപ്പോലെ സുവ്യക്തമായ ചിന്താ ശേഷിയുള്ള, ഒരു ബുദ്ധിജീവി ഉണ്ടാകട്ടെ.

5.ആണ്‍ പെണ്‍ ജോഡികളെ സംശയ കണ്ണോടെ നോക്കി സദാചാര പോലീസ് കളിക്കാതെ നമ്മുടെ പാര്‍ക്കുകള്‍ അവര്‍ക്കായി തുറന്നു കൊടുക്കട്ടെ.

6.കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തന്നെ പ്രതിരോധിക്കാന്‍ ടി സിദിക്കിനെ കൂടാതെ ഒന്നോ അതിലധികമോ ഉറച്ച വക്താക്കളെ കിട്ടട്ടെ.  കുറഞ്ഞത് ചാനല്‍ ചര്‍ച്ചകളെങ്കിലും ഉഷാറാകുമല്ലോ.

7.മുന്‍ ക്രിക്കറ്റ് താരം ശ്രീ ശാന്തിന് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടട്ടെ. അങ്ങനെ സംഭവിച്ചാല്‍ അദ്ദേഹത്തിന്‍റെ അഭിനയശേഷി ആസ്വദിക്കാനുള്ള ഭാഗ്യം നമ്മള്‍ക്ക് ഇനിയുമുണ്ടാകും. പക്ഷേ അമിതാഭിനയമെന്ന അപകടം ഒഴിവാക്കേണ്ടിയിരിക്കുന്നു.

8.കഴിഞ്ഞ രണ്ടു ദശാബ്ദക്കാലം കൊണ്ടു നടന്ന ഫോടോസ്റ്റാറ്റ് പട്ടികയില്‍ നിന്നും വിഭിന്നമായ ഒരു എക്സിക്യൂട്ടിവ് കമ്മിറ്റി ലിസ്റ്റ് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് കിട്ടട്ടെ.

9.രഞ്ജിനി ഹരിദാസിനുമപ്പുറം ചില ടെലിവിഷന്‍ അവതാരകരെ മലയാളിക്ക് വേണം. ചുരുങ്ങിയ പക്ഷം പല വിഷയങ്ങളിലുമുള്ള തങ്ങളുടെ സംഘടിത പ്രതിഷേധങ്ങള്‍ ഇല്ലാതായി പോകാതിരിക്കാനെങ്കിലും.

10.പി സി ജോര്‍ജിനു വൈദ്യുതി മന്ത്രി പദം ലഭിക്കട്ടെ. അങ്ങനെ ആം ആദ്മി പാര്‍ടി ഡെല്‍ഹിയില്‍ ചെയ്തത് പോലെ വൈദ്യുതി ചാര്‍ജ് പകുതിയായി വെട്ടിക്കുറയ്ക്കുന്നതിനു വേണ്ടി അദ്ദേഹത്തിനും അവസരം ഉണ്ടാകട്ടെ.

11.മലയാള സിനിമയിലെ വന്‍തോക്കുകളുടെ മക്കള്‍ക്കും മരുമക്കള്‍ക്കും അപ്പുറം പ്രതിഭാ സമ്പന്നരെ നമ്മുടെ സിനിമയ്ക്ക് കണ്ടെത്താന്‍ കഴിയട്ടെ.

12. വിഷയങ്ങള്‍ ലളിതമോ സങ്കീര്‍ണ്ണമോ ആകട്ടെ മുഖ്യധാര മാസികകള്‍ ഇനിയെങ്കിലും ലളിത മലയാളത്തില്‍ കാര്യങ്ങള്‍ എഴുതുമെന്ന് പ്രതീക്ഷിക്കാം.

 

 

Share on

മറ്റുവാര്‍ത്തകള്‍