April 26, 2025 |
Share on

കമന്റ് ഇഷ്ടപ്പെട്ടില്ല; ബ്രയാൻ ജോൺസണെ ബ്ലോക്ക് ചെയ്ത് ബാബാ രാംദേവ്

ഇന്ത്യയിലെ വായുമലിനീകരണത്തെക്കുറിച്ച് ഇതിന് മുൻപും ബ്രയാന്‍ ജോണ്‍സണ്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്

അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസണെ എക്സിൽ ബ്ലോക്ക് ചെയ്ത് യോ​ഗ ​ഗുരുവും പതഞ്ജലി സ്ഥാപകനുമായ ബാബാ രാംദേവ്. സ്വര്‍ണ ശിലാജിത്ത്, ഇമ്യൂണോഗ്രിറ്റ് ഗോള്‍ഡ് എന്നിവയുടെ പ്രൊമോഷന്റെ ഭാഗമായി കുതിരയോടൊപ്പം ഓടുന്ന വീഡിയോ കഴിഞ്ഞ ദിവസം ബാബാ രാംദേവ് എക്സിൽ പങ്കുവെച്ചിരുന്നു. പതഞ്ജലി ഉത്പന്നങ്ങൾ ഉപയോ​ഗിക്കുന്നത് പ്രായമാകുന്നതിനെ തടയുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുമെന്നും വീഡിയോക്ക് താഴെ കുറിച്ചിരുന്നു.

വീഡിയോ പങ്കുവെച്ചതിന് പിന്നാലെ, ഇന്ത്യയിലെ വായു മലിനീകരണത്തെ വിമർശിച്ച് ബ്രയാൻ ജോൺസൺ രം​ഗത്തെത്തി. പതഞ്ജലിയുടെ ആസ്ഥാനമായ ഹരിദ്വാറിലെ വായുവിന്റെ ഗുണനിലവാരം വളരെ മോശമാണെന്നും നഗരത്തിലെ വായു ശ്വസിക്കുന്നത് ഹൃദയ, ശ്വാസകോശ രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും ബ്രയാന്‍ ജോണ്‍സണ്‍ കമന്റ് ചെയ്തു. തുടർന്ന് ബ്രയാനെ ബാബാ രാംദേവ് എക്സിൽ ബ്ലോക്ക് ചെയ്യുകയായിരുന്നു.

ഇന്ത്യയിലെ വായുമലിനീകരണത്തെക്കുറിച്ച് ഇതിന് മുൻപും ബ്രയാന്‍ ജോണ്‍സണ്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ത്യയിലെ വായുമലിനീകരണത്തെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ നിഖിൽ കാമത്തിൻ്റെ പോഡ്കാസ്റ്റിൽ നിന്നും ബ്രയാന്‍ ജോണ്‍സണ്‍ ഇറങ്ങി പോയത് വാർത്തയായിരുന്നു.

‘മോശം വായു കാരണം എനിക്ക് പോഡ്‌കാസ്റ്റ് വെട്ടിച്ചുരുക്കേണ്ടി വന്നു. നിഖിൽ കാമത്ത് ഒരു മികച്ച ഹോസ്റ്റായിരുന്നു, ഞങ്ങൾ ആസ്വദിച്ചുകൊണ്ടിരുന്നു, പക്ഷേ മുറിയിലെ വായുസഞ്ചാരം എന്റെ എയർ പ്യൂരിഫയറിനെ ഉപയോഗശൂന്യമാക്കി’, ബ്രയാന്‍ ജോണ്‍സണ്‍ പറഞ്ഞു.

ഇന്ത്യയിൽ കുറച്ച് ദിവസങ്ങൾ മാത്രം താമസിക്കാൻ എത്തിയ തനിക്ക് ഇന്ത്യയിലെ വായുവിന്റെ ഗുണനിലവാരം മോശമായതിനാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി ബ്രയാന്‍ ജോണ്‍സണ്‍ പറഞ്ഞിരുന്നു.

Content Summary: Baba Ramdev blocks Bryan Johnson after the comment in x
Baba Ramdev Bryan Johnson 

Leave a Reply

Your email address will not be published. Required fields are marked *

×