June 13, 2026 |
Share on

ക്ലൈമാക്‌സിന്റെ പേരില്‍ രാജമൗലിയുമായി ഉടക്കിയോ? തമന്നയ്ക്കു പറയാനുള്ളത്

ചിത്രത്തിന്റെ പ്രമോഷന്‍ ഷോകളില്‍ തമന്ന പങ്കെടുക്കുന്നില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു

ബാഹുബലി 2 ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രമെഴുതി മുന്നേറുന്നതിനിടയില്‍ ചില കല്ലുകടി വാര്‍ത്തകള്‍ പുറത്തു വരുന്നു. ചിത്രത്തിലെ നായികമാരില്‍ ഒരാളായ തമന്നയുമായി ചേര്‍ത്താണ് ഈ വാര്‍ത്തകള്‍. സംവിധായകന്‍ രാജമൗലിയുമായി അഭിപ്രായവ്യത്യാസം ഉണ്ടായ നടി സിനിമയുടെ പ്രമോഷന്‍ ഷോകളില്‍ പങ്കെടുക്കുന്നില്ലെന്ന തരത്തിലാണു മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകള്‍ വരുന്നത്.

ക്ലൈമാക്‌സ് രംഗങ്ങളില്‍ തമന്നയുടെ കഥാപാത്രം ഇല്ലാത്തതാണു നടിയെ ചൊടിപ്പിച്ചതെന്നും ഇതിന്റെ പേരിലാണു രാജമൗലിയോട് തമന്ന കോര്‍ത്തതെന്നും പ്രമോഷന്‍ ഷോകള്‍ ബഹിഷ്‌കരിക്കുന്നതെന്നുമാണ് വാര്‍ത്തകളില്‍ പറയുന്നത്.

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണു തമന്ന ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഒരു സത്യവുമില്ലാത്ത കാര്യങ്ങളാണിതെല്ലാം, രാജമൗലി സാറിനും എനിക്കുമിടയില്‍ ഒരു വാക്കുതര്‍ക്കവും ഉണ്ടായിട്ടില്ല. സിനിമയുടെ ഒരു പ്രമോഷന്‍ ഷോപോലും താന്‍ ഒഴിവാക്കിയിട്ടില്ലെന്നും തമന്ന പറയുന്നു.

ക്ലൈമാസ് സീനില്‍ എന്റെ കഥാപാത്രം ഇല്ലെന്ന കാര്യം എനിക്ക് നേരത്തെ തന്നെ അറിയാം. സിനിമയില്‍ എന്റെ ഭാഗങ്ങള്‍ ഏതൊക്കെയാണെന്നും ഞാന്‍ മനസിലാക്കിയിരുന്നു. ബാഹുബലി 2 ന്റെ ക്ലൈമാക്‌സില്‍ ഞാന്‍ ഉണ്ടെന്ന് ഒരിടത്തും പറഞ്ഞിരുന്നില്ല. ക്ലൈമാക്‌സ് പോര്‍ഷനില്‍ വരുമെന്നുമാത്രമാണ് പറഞ്ഞത്. പക്ഷേ പല മാധ്യമങ്ങളിലും എന്റെ വാക്കുകള്‍ തെറ്റായാണു വന്നത്. അതുകൊണ്ട് തന്നെ സിനിമ ആദ്യഷോ തൊട്ട് ആരാധകരുടെ സന്ദേശങ്ങള്‍ മുഴുവനും ഞാന്‍ ക്ലൈമാക്‌സില്‍ ഇല്ലല്ലോ എന്നു തിരിക്കിയാണ്. എന്നെ ഒഴിവാക്കിയതാണോ എന്നു പലരും ചോദിച്ചു. ഈ അന്വേഷണങ്ങളാണ് പിന്നീട് മറ്റൊരു തരത്തില്‍ വാര്‍ത്തകളായി വരുന്നതും ഞാനും സംവിധായകനും തമ്മില്‍ വഴക്കുണ്ടായി പ്രമോഷന്‍ ഷോകളെല്ലാം ഞാന്‍ ഒഴിവാക്കി എന്ന തരത്തിലൊക്കെ പ്രചരിച്ചത്.

ഈ സിനിമയില്‍ ഞാന്‍ അപ്രധാന കഥാപാത്രമായിപോയെന്ന ആക്ഷേപവും കാര്യമായി എടുക്കുന്നില്ല. ഒന്നാംഭാഗത്തല്‍ ഉണ്ടായിരുന്ന അതേ പ്രാധാന്യം ഈ സിനിമയിലും ഉണ്ട്. എന്തുകൊണ്ടും ഞാന്‍ സംതൃപ്തയാണെന്നും തമന്ന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×