April 27, 2025 |

ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം; പ്രതികരിച്ച് ഇടതുപക്ഷ സംഘടനകള്‍

ദേശീയപാത 766ലെ ഗതാഗതം സമ്പൂർണമായി നിരോധിക്കണമെന്ന കർണാടക സർക്കാരിന്റെ നിലപാട് കടുത്ത വഞ്ചനയാണെന്ന് ദേശീയപാത 766 ട്രാൻസ്‌പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റി പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു.

ദേശിയപാതയിലെ രാത്രിയാത്രാ നിരോധനം മുഴുവൻ സമയ അടച്ചിടലിലേക്ക് മാറ്റണമെന്ന കർണാടക സർക്കാരിന്റെ നയം ജനങ്ങളെ വഞ്ചിക്കലെന്ന് പ്രതികരിച്ചുകൊണ്ട് ഇടതുപക്ഷ സംഘടനകൾ രംഗത്തെത്തി. പ്രിയങ്കാ ഗാന്ധി വയനാട് മത്സരിക്കുന്ന സമയത്ത് കർണാടക ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാർ പ്രചരണത്തിനെത്തുകയും പ്രധാന വാഗ്ദാനമായി ബന്ദിപ്പൂർ പാതയിലെ രാത്രിയാത്ര നിരോധനം എടുത്തുകളയാമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കർണാടക പകൽ സമയത്തെ യാത്ര കൂടി നിരോധിക്കാൻ സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും ആക്ഷൻ കമ്മിറ്റി കൗൺസിലർ സുരേഷ് താളൂർ വ്യക്തമാക്കി.Bandipur night travel ban; Several leftist organizations have responded

ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെ പാത പൂർണമായും അടയ്ക്കുന്നതിന് സുപ്രീം കോടതിയിൽ സത്യവാങമൂലം നൽകിയിരിക്കുകയാണ് കർണാടക സർക്കാർ. എൻഎച്ച് 766 പൂർണമായും അടയ്ക്കുന്നതിലൂടെ കേരളത്തിലെ ടൂറിസം, കാർഷിക മേഖല എന്നിവയെയെല്ലാം ബാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ദേശീയ പാത 766ലെ നിരോധനം പൂർണമായും ഒഴുവാക്കുന്നതിനുള്ള സത്യവാങ്മൂലം കർണാടകം സമർപ്പിക്കണമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആവിശ്യമെന്ന് സുരേഷ് താളൂർ.

”അത്തരത്തിലൊരു തീരുമാനമെടുക്കാൻ കോൺഗ്രസും, പ്രിയങ്കാ ഗാന്ധയുമൊക്കെ ഇടപെടണം. ഡി കെ ശിവകുമാർ ഇവിടെ പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി പറഞ്ഞ വാക്കുകൾ പാലിക്കാൻ കോൺഗ്രസ് തയ്യാറാവണം.” സുരേഷ് പറഞ്ഞു.

രാത്രിയാത്രയിൽ മൃഗങ്ങൾക്ക് പരിക്ക് പറ്റാനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കർണാടക രാത്രിയാത്രാ നിരോധനം നടപ്പിലാക്കിയത്. ദേശീയ ഉപരിതല മന്ത്രാലയത്തിന്റെ പ്രതിനിധികളടക്കം ഉൾപ്പെടുന്ന ഒരു കമ്മിറ്റി പഠനം നടത്തി ഇതിനൊരു പരിഹാരം നിർദേശിച്ചത് എലിവേറ്റഡ് ഹൈവേ നിർമിക്കാമെന്നതായിരുന്നു. 19 കിലോമീറ്റർ ദൂരത്തിലുള്ള ഈ വന്യജീവി സങ്കേതത്തിന് മുകളിലൂടെ ആകാശപാത വന്നാൽ അടിയിലൂടെ മൃഗങ്ങൾക്കും മുകളിലൂടെ വാഹനങ്ങൾക്കും സുഖമായി പോകാം. ഇതിന് വേണ്ടി ചെലവാകുന്ന 650 കോടിയിൽ 500 കോടി കേരളം വഹിക്കാമെന്നും പറഞ്ഞിരുന്നു. എന്നിട്ടും കർണാടക രാഷ്ട്രീയ നിലപാടുകളെടുത്തുകൊണ്ട് പൂർണ നിരോധനത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോവുകയാണ്. സുരേഷ് കൂട്ടിച്ചേർത്തു.

വയനാട്ടിലെ ഈ പ്രാവിശ്യത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ പ്രധാന വാഗ്ദാനമാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം തന്നെ പാഴാക്കുന്നത്. ദേശീയപാത 766ലെ ഗതാഗതം സമ്പൂർണമായി നിരോധിക്കണമെന്ന കർണാടക സർക്കാരിന്റെ നിലപാട് കടുത്ത വഞ്ചനയാണെന്ന് ദേശീയപാത 766 ട്രാൻസ്‌പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മിറ്റി പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു.

നിരോധനം നീക്കം ചെയ്യുന്നതിന് ശക്തമായ പ്രക്ഷോഭമായിരുന്നു വയനാട്ടിൽ ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ചത്. കേസിൽ വിചാരണ കോടതിയിൽ നടക്കുമ്പോഴാണ് ദേശീയപാത പൂർണമായും അടച്ചിടണമെന്ന സത്യവാങ്മൂലം കർണാടക സമർപ്പിക്കുന്നത്. ഈ പാതയിലെ ബസുകളിലും മറ്റും യാത്രക്കാർ വളരെ കുറവാണെന്നും യാത്ര ചെയ്യേണ്ടവർക്ക് കുട്ട-ഗോണിക്കുപ്പ വഴി പോകാമെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.

ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം കർണാടക സർക്കാരിനെക്കൊണ്ട് പിൻവലിപ്പിക്കുമെന്ന പ്രിയങ്കാ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനം പാഴായെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്ഥാവനയിൽ വ്യക്തമാക്കി. വയനാട് എംപിയുടെ പാർട്ടി ഭരിക്കുന്ന കർണാടകം കർണാടക സർക്കാരിൽ പോലും ഇടപെടാൻ ശേഷിയില്ലെന്നാണ് ഇതിലൂടെ തെളിയുന്നതെന്നും പ്രസ്ഥാവനയിൽ പറയുന്നു.

ദേശീയ പാത പൂർണമായും അടയ്ക്കണമെന്ന കേൺഗ്രസ് ഭരിക്കുന്ന കർണാടകത്തിന്റെ നിലപാട് മനുഷ്യത്വ വിരുദ്ധമാണെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളാണ് ജില്ലയിൽ സംഘടിപ്പിച്ചത്.

ദേശീയപാത 766 പൂർണമായും അടച്ചിടണമെന്ന കർണാടകയുടെ ആവശ്യം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി. യാത്രാ നിരോധനം പിൻവലിക്കുന്നതിന് സംസ്ഥാന സർക്കാരും എൽഡിഎഫും നേരത്തെ മുതൽ ആവശ്യപ്പെടുന്നതാണ്. വഞ്ചനാപരമായ സമീപനമാണ് കോൺഗ്രസ് ഭരിക്കുന്ന കർണാടകം സ്വീകരിക്കുന്നതെന്നും എൽഡിഎഫ് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

പാത പൂർണമായും അടച്ചിടുന്നത് ജനാധിപത്യ വിരുദ്ധമെന്നും ഇത് തിരുത്താൻ തയ്യാറാകണമെന്നും കമ്മിറ്റി വ്യക്തമാക്കി. വയനാട് എംപി പ്രിയങ്ക ഗാന്ധിയും മുൻ എംപി രാഹുൽ ഗാന്ധിയും എംഎൽഎമാരായ ഐ സി ബാലകൃഷ്ണനും ടി സിദ്ദിഖും യുഡിഎഫും നിലപാട് വ്യക്തമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.Bandipur night travel ban; Several leftist organizations have responded

വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല, വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കൂട്ടിച്ചേര്‍ക്കുന്നതാണ്.

content summary; Bandipur night travel ban; Several leftist organizations have responded

Leave a Reply

Your email address will not be published. Required fields are marked *

×