July 10, 2026 |
Share on

ബംഗളുരു സ്‌ഫോടന കേസില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

അഴിമുഖം പ്രതിനിധി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ബംഗളുരു സ്‌ഫോടന കേസില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ വിചാരണ വൈകുന്നതിനെയാണ് കോടതി വിമര്‍ശിച്ചത്. ഇത്തരം കേസുകളുടെ വിചാരണ വൈകിക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസ് വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി രൂപീകരിക്കുന്നതിനെ കുറിച്ച് നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിന് രണ്ടാഴ്ച സമയം അനുവദിച്ചു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ധര്‍മസ്ഥല; കര്‍ണാടക സര്‍ക്കാര്‍ ഉറപ്പാക്കുന്നത് ഹെഗ്ഗഡെയുടെ നീതി മാത്രമോ?എംഎസ്‌സി എൽസ 3 […]

അഴിമുഖം പ്രതിനിധി

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ബംഗളുരു സ്‌ഫോടന കേസില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ വിചാരണ വൈകുന്നതിനെയാണ് കോടതി വിമര്‍ശിച്ചത്. ഇത്തരം കേസുകളുടെ വിചാരണ വൈകിക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസ് വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി രൂപീകരിക്കുന്നതിനെ കുറിച്ച് നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിന് രണ്ടാഴ്ച സമയം അനുവദിച്ചു.

Tags:

One response to “ബംഗളുരു സ്‌ഫോടന കേസില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം”

  1. Avatar mohamadali says:

    നീതി വൈകിക്കുന്നത് നീതി നിഷേധത്തിന്നു തുല്യമാണെന്നാണത്രേ ?
    യാക്കൂബ് മേമൻ കേസിൽ വിധി നടപ്പിലാക്കാൻ ,വളരെ ധൃതിയിൽ നടപടികൾ ഉണ്ടായി എങ്കിലും ,ഈ കേസിൽ ഇരുപത്തി രണ്ടു വർഷം കൊണ്ടാണു ,പൂർണമായില്ലെങ്കിലും ഒരു തീരുമാനമായത് ഇപ്പോഴും മുഖ്യ പ്രതിയെ പിടി കൂടാനോ ,വിചാരണ ചെയ്യാനോ കഴിഞ്ഞില്ല എന്നത് നീതി നിഷേധത്തിലേക്കല്ലേ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്?
    ആർക്കാണ് നീതി ലഭിക്കുന്നത് ?

    കുറ്റവാളിയായ യാക്കൂബ് മേമന് നീതി ലഭിച്ചുവോ ?
    ഇരകൾക്ക് നീതി ലഭിച്ചുവോ ?ഇരകളുടെ ബന്ധുക്കൾക്ക് നീതി ലഭിച്ചുവോ ?
    ഇരകളുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ എന്ത് ചെയ്തു ? അവരുടെ ഭൂരിപക്ഷവും യാക്കൂബ് മേമന്റെ വധം കൊണ്ടു ത്രുപ്തരാണൊ ? അവരുടെ അഭിപ്രായം ആരെങ്കിലും ആരാഞ്ഞോ ? അവർ മാപ്പ് കൊടുക്കാൻ തയ്യാരാകുമയിരുന്നോ? ഇരകളുടെ ആശ്രയത്തിൽ കഴിഞ്ഞിരുന്നവരെ സഹായിക്കാൻ ,ആശ്വസിപ്പിക്കാൻ എന്ത് ചെയ്തു ?ഈ കേസിനോടനുബന്ധിച്ചു ചിലവായ തുക കൊണ്ടു ,മേമനെ തീറ്റി പൊറ്റി,രണ്ടു ദശകത്തിന്നു ശേഷം കൊന്നത് കൊണ്ടു അവർക്ക് ആശ്വാസമായോ ?

    മേമന്റെ സ്വത്ത് വകകൾ ഇവർക്ക് ആശ്വാസമാകാൻ ഉപകരിച്ചോ ? അദ്ധേഹത്തിന്റെ ജീവൻ നില നിർത്താൻ സഹായിച്ചോ ?ആർക്കാണ് നീതി ലഭിച്ചത് ?നാട്ടിന്നും നാട്ടാർക്കും എത്ര തുക ചിലവായി ?അതിന്നു തക്കതായ ഗുണം സമൂഹത്തിനു ലഭിച്ചോ ? സമാധാനം ,കൃത കൃത്യത ബോധം ഉണ്ടായോ?

    ദയ ഹരജിയിൽ തീരുമാനം എടുത്തു കൃത്യ സമയത്ത് തന്നെ കുറ്റവാളിയെ കൊല്ലാൻ കാണിച്ച ജാഗ്രത ,കാര്യക്ഷമത കെട്ടി കിടക്കുന്ന എല്ലാ കേസുകളിലും ഉണ്ടായാൽ എത്ര നാന്നാകും എന്നാണു സാധാരണ ജനം ആഗ്രഹിക്കുന്നത്

    ഇന്നത്തെ പോലെ സുദീർഘമായി കേസുമായി നടക്കാൻ സാധരണക്കാരന്നാകുമൊ ? സാധാരണക്കാരന്നു പരമോന്നത കോടതിയുടെ സേവനം ലഭ്യമാകുന്ന ഒരവസ്ഥ എന്നാണു കരഗതമാകുക

    സാമ്പത്തികമായി മുന്നില് നില്ക്കുന്ന കുറ്റവാളികൾ കേസുകൾ തീര്പ്പാക്കുന്നത് അനിശ്ചിതമായി നീട്ടി കൊണ്ടു പോകാൻ ശ്രമിക്കുന്നില്ലേ ?
    അത് വരെ കുറ്റവാളികളെ സംരക്ഷിക്കുന്നതിനെങ്കിലും അവരുടെ സമ്പത്ത് വിനിയോഗിച്ചു കൂടെ ?
    ഇരകളുടെ ബന്ധുക്കളെ സഹായിക്കാൻ അവരുടെ,കുറ്റവാളികളുടെ സമ്പത്ത് ഉപയോഗിച്ചു കൂടെ അവർ ബന്ധുക്കൾ മാപ്പ് കൊടുക്കാൻ തയാറാണെങ്കിൽ ജീവൻ നില നിർത്താൻ ഒരു അവസരം കുറ്റവാളികൾക്കു കൊടുക്കുന്നതിനെ കുറിച്ചു ആലോചിക്കണ്ടേ

    കുറ്റവാളിയെ കൊല്ലാൻ കാണിച്ച ഉത്സാഹം ശ്ലാകനീയം ?ഈ ഉത്സാഹം മറ്റെല്ലാ കുറ്റവാളികൽക്കെതിരെയും ഉണ്ടാകുമെന്നാശിക്കാമ്മോ ?
    31/7/2015

Leave a Reply

Your email address will not be published. Required fields are marked *

×