June 14, 2026 |
Share on

ബാര്‍ കോഴ കേസ് അന്വേഷിക്കുന്ന ജേക്കബ് തോമസിന് സ്ഥാന ചലനം

ബാര്‍ കോഴ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നീക്കി. അദ്ദേഹത്തെ ഫയര്‍ ആന്റ് റസ്‌ക്യൂ ഡി ജി പിയായി നിയമിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയായിയെന്നും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് സ്ഥാന ചലനം. ജേക്കബ് തോമസിനെ മാറ്റിയത്‌ കൂടാതെ പൊലീസിന്റെ തലപ്പത്ത് കൂടുതല്‍ അഴിച്ചു പണിയും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ലോക്‌നാഥ് ബഹ്‌റക്ക് പുതിയ ജയില്‍ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി. എഡിജിപി അനില്‍കാന്ത് പിഎച്ച്‌സിസി എംഡിയായും അരുണ്‍ കുമാര്‍ സിന്‍ഹയെ പൊലീസ് […]

ബാര്‍ കോഴ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നീക്കി. അദ്ദേഹത്തെ ഫയര്‍ ആന്റ് റസ്‌ക്യൂ ഡി ജി പിയായി നിയമിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയായിയെന്നും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് സ്ഥാന ചലനം. ജേക്കബ് തോമസിനെ മാറ്റിയത്‌ കൂടാതെ പൊലീസിന്റെ തലപ്പത്ത് കൂടുതല്‍ അഴിച്ചു പണിയും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ലോക്‌നാഥ് ബഹ്‌റക്ക് പുതിയ ജയില്‍ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി. എഡിജിപി അനില്‍കാന്ത് പിഎച്ച്‌സിസി എംഡിയായും അരുണ്‍ കുമാര്‍ സിന്‍ഹയെ പൊലീസ് ആസ്ഥാന എഡിപിപിയായും നിയമിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×