മലയാളചലച്ചിത്ര ലോകത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ബറോസിന്റെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാല്‍ നവാഗത സംവിധായകനായെത്തുന്ന ചിത്രം ചില്‍ഡ്രണ്‍സ് ഫാന്റസി ജോണറില്‍ ത്രീഡി മികവിലാണ് പുറത്തിറങ്ങുന്നത്. ജിജോ പുന്നൂസിന്റെ രചനയായ ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്നതും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നുണ്ട്. വ്യത്യസ്തമായി കഥാപാത്രത്തിലും രൂപത്തിലുമാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയില്‍ ഫാന്റസി എലമെന്റുകളും വിഷ്വല്‍ ട്രീറ്റും ചിത്രത്തില്‍ പ്രതീക്ഷിക്കാം. മായ, സീസര്‍ ലോറന്റെ രാതോന്‍, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. 2021 ല്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന് കൊറോണ കാരണം മാറ്റങ്ങള്‍ വരുത്തേണ്ടതായി വന്നിരുന്നു. കഥ, തിരക്കഥ, കാസ്റ്റിംഗ് എന്നിവയിലാണ് മാറ്റം വരുത്തിയത്. വാസ്‌കോ ഡ ഗാമയുടെ 400 വര്‍ഷം പഴക്കമുള്ള നിധി സംരക്ഷണം നല്‍കുന്ന കാവല്‍ക്കാരനാണ് ബറോസ്.barroz trailer out

പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുമ്പോള്‍ പശ്ചാത്തല സംഗീതമൊരുക്കുന്നത് അമേരിക്കയിലെ പ്രഗത്ഭനായ സംഗീത സംവിധായകന്‍ മാര്‍ക് കിലിയനാണ്. അദ്ദേഹത്തിന്റെ മികവ് തെളിയിക്കുന്നതാണ് ട്രെയിലറിലെ ശബ്ദസംവിധാനം. ബോളിവുഡ് സിനിമകളുടെ നിലവാരത്തോടെ വേറിട്ട ഫാന്റസി ലോകത്തേക്കാണ് ബറോസ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. വേറിട്ട ലുക്കുകളിലെത്തുന്ന മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കുകയാണ്. അത്യാധുനിക സാങ്കേതികവിദ്യയും വിഎഫ്എക്‌സും ഉള്‍ക്കൊള്ളുന്ന ചിത്രം ഡിസംബര്‍ 25 ന് തീയേറ്ററുകളിലെത്തും.barroz trailer out
content summary; barroz trailer out