ചൈന മൂടിവച്ച ചരിത്ര രഹസ്യങ്ങളോ അമേരിക്കയുടെ ലക്ഷ്യം
”1989 ജൂൺ 4 ന് പുലർച്ചെ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) വിമുക്തഭടനായ ലീ റൂയി, സെൻട്രൽ ബെയ്ജിംഗിലെ ചാംഗാൻ ബൊളിവാർഡിലുള്ള തൻ്റെ അപ്പാർട്ട്മെൻ്റിൻ്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു. ടിയാൻമെൻ സ്ക്വയറിലേക്ക് ടാങ്കുകൾ ഉരുളുന്നത് അയാൾക്ക് കാണാമായിരുന്നു. രാഷ്ട്രീയ പരിഷ്കരണം ആവശ്യപ്പെട്ട് ആഴ്ചകളായി, ഒരു ദശലക്ഷത്തോളം പ്രതിഷേധക്കാർ ബീജിംഗിലെ പ്ലാസയിൽ സമാധാനപരമായി പ്രതിഷേധം നടത്താൻ ഒത്തുകൂടിയിരുന്നു. പട്ടാളത്തിന്റെ ലക്ഷ്യ സ്ഥാനവും അത് തന്നെയായിരുന്നു.” Mao’s secretary Li Rui’s diary
ലീ റൂയിയുടെ ഡയറി താളുകൾ ചില ചരിത്ര സത്യങ്ങൾ മറനീക്കി പുറത്തുകൊണ്ടുവരുമെന്ന ആശങ്ക ചൈനീസ് സർക്കാരിനെ വേട്ടയാടുന്നുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു. ഡയറിയുടെ പേരിലുള്ള നിയമതർക്കത്തിന് ആരംഭം കുറിക്കുമ്പോൾ, ചൈനീസ് സർക്കാർ പിന്നിൽ നിന്ന് ചരട് വലികൾ നടത്തുന്നുണ്ടോ ? ആരാണ് ലീ റൂയി, കോടതി വിചാരണയിൽ എത്താൻ മാത്രം എന്താണ് ഡയറിയുടെ പ്രത്യേകത ?
”എന്നാൽ പ്രതിഷേധം വിജയം കണ്ടില്ല. പ്രതിഷേധത്തിന് നേരെ സൈന്യം വെടിയുതിർക്കുകയും ആയിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തു. ചൈനയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു അത്. പട്ടാളക്കാർ അവരുടെ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് ക്രമരഹിതമായി വെടിയുതിത്തു, ചിലപ്പോൾ നിലത്തേയ്ക്കും ചിലപ്പോൾ ആകാശത്തേക്കും അവർ വെടിവച്ചു ” ലീ തൻ്റെ ഡയറിയിൽ എഴുതി. ”ഒടുവിൽ അതൊരു കറുത്ത വാരാന്ത്യമായി”.
ചൈനീസ് സർക്കാർ ആസൂത്രിതമായി മൂടിവെക്കാനും, ചരിത്രത്തിൽ നിന്ന് നീക്കം ചെയ്യാനും ശ്രമിച്ച ഒരു സംഭവത്തിൻ്റെ യഥാർത്ഥ വിവരണമാണ് 1938 മുതൽ 2018 വരെയുള്ള ലീയുടെ ഡയറിക്കുറിപ്പുകളിൽ നിന്ന് കണ്ടെടുത്തിരിക്കുന്നത്. ഈ ഡയറികുറിപ്പുകൾ പുറത്തുവന്നതോടെ ചൂടേറിയ വിവാദമാണ് ചൈനയിൽ നടന്നു കൊണ്ടരിക്കുന്നത്. ഡയറി ആസ്പദമാക്കിയ കേസിൻ്റെ വിചാരണ ആഗസ്റ്റ് 19 ന് ആരംഭിച്ചിരിക്കുകയാണ്. 1917-ൽ ജനിച്ച ലീ ചെറുപ്പത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നു. 1949-ൽ കമ്മ്യൂണിസം രാജ്യത്തിന്റെ അധികാരമേറ്റെടുത്തു, 1958-ൽ അദ്ദേഹം മാവോയുടെ പേഴ്‌സണൽ സെക്രട്ടറിയായി. സാംസ്‌കാരിക വിപ്ലവകാലത്ത് അദ്ദേഹം രാഷ്ട്രീയ പീഡനങ്ങൾ നേരിടുകയും എട്ട് വർഷത്തോളം ഏകാന്ത തടവിൽ കഴിയുകയും ചെയ്തു. 1976-ൽ മാവോയുടെ മരണശേഷം മാത്രമാണ് അദ്ദേഹം ഉയർന്ന പദവിയിലേക്ക് എത്തിയത്. പിന്നീട് പരിഷ്കരണത്തിനായുള്ള ശക്തമായ ശബ്ദമായി ലീ മാറി, പക്ഷെ അതിനിടയിൽ തനിക്ക് വ്യക്തിപരിചയമുള്ള ഷി ജിൻപിങ്ങിൻ്റെ ഭരണത്തിൽ, വിയോജിപ്പുകൾ എങ്ങനെ അടിച്ചമർത്തലുകളെ ലീ വിമർശിച്ചു.
ലീയുടെ ഡയറിക്കുറിപ്പുകൾ വളരെ പ്രധാനപ്പെട്ട ചരിത്രരേഖകളാണ്. സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ഗവേഷകനായ ജോസഫ് ടോറിജിയൻ്റെ അഭിപ്രായത്തിൽ, അവയുടെ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ല. എന്നിരുന്നാലും, ഈ ഡയറികൾക്ക് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ വിചാരണ ആരംഭിച്ചിരിക്കുകയാണ് കോടതി. കോടതി പക്ഷെ ചൈനയിലല്ല, കാലീഫോർണിയയിലാണ്. ലീ മരിക്കുന്നതിന് കുറച്ച് വർഷങ്ങൾക്ക് മുമ്പ്, യുഎസിൽ താമസിക്കുന്ന അദ്ദേഹത്തിൻ്റെ മകൾ ലീ നാൻയാങ്, അദ്ദേഹത്തിൻ്റെ പേപ്പറുകൾ സ്കാൻ ചെയ്യാനും ട്രാൻസ്ക്രൈബ് ചെയ്യാനും ഓർഗനൈസുചെയ്യാനും വർഷങ്ങളോളം ചെലവഴിച്ചു. യുഎസിലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തിനായുള്ള ഒരു പ്രധാന ആർക്കൈവായ ഹൂവർ ഇൻസ്റ്റിറ്റ്യൂഷന് അവർ ഈ പേപ്പറുകൾ കൈമാറി. ലീ നാൻയാങ്ങും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും പറയുന്നത് ലീയുടെ താല്പര്യ പ്രകാരമാണ് ഈ നീക്കമെന്നാണ്.
2019 മാർച്ച് 21-ന്, ലീയുടെ ഭാര്യയുടെ അഭിഭാഷകൻ സ്റ്റാൻഫോർഡ് സർവ്വകലാശാലയെ ബന്ധപ്പെട്ടു, ഡയറികൾ അവരുടെ ഉടമസ്ഥതയിലാണെന്നും അവ തിരികെ വേണമെന്നും അവകാശപ്പെട്ടു. ലീയുടെ എസ്റ്റേറ്റിൻ്റെ ഉടമസ്ഥാവകാശത്തിൽ തർക്കം ഉന്നയിച്ച് 89 കാരിയായ ഭാര്യ ബെയ്ജിംഗിലും കേസ് ഫയൽ ചെയ്തു. ആ വർഷം മെയ് മാസത്തിൽ, വസ്തുക്കളോടുള്ള ഷാങ്ങിൻ്റെ അവകാശവാദങ്ങൾ ഇല്ലാതാക്കാൻ സ്റ്റാൻഫോർഡ് കാലീഫോർണിയയിൽ ഒരു കൗണ്ടർ സ്യൂട്ട് ഫയൽ ചെയ്തു. അങ്ങനെ ലോകത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലകളിലൊന്നും പ്രായമായ ഒരു വിധവയും തമ്മിലുള്ള നിയമയുദ്ധം ആരംഭിച്ചു. നിലവിൽ 90 വയസുള്ള ഷാങ് എന്തിനാണ് ഡയറിക്കുറിപ്പുകളുടെ ശേഖരണത്തിനായി ദശലക്ഷക്കണക്കിന് ഡോളറുകളും ചെലവഴിക്കുന്നതെന്ന ചോദ്യം പല ഭാഗത്ത് നിന്ന് ഉയർന്ന് വന്നിരുന്നു. ഡയറികളിൽ സ്വകാര്യ കത്തുകളുൾപ്പെടെ വളരെ വ്യക്തിപരമായ വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അവരുടെ അഭിഭാഷകർ പറയുന്നു. ഡയറികളുമായി ബന്ധപ്പെട്ട് തുടരുന്ന പ്രശ്‌നങ്ങൾ അവൾക്ക് ഗുരുതരമായ മാനസിക വിഷമം ഉണ്ടാക്കിയതായി അവർ വാദിക്കുന്നു.
നിയമപോരാട്ടത്തിൽ ചൈനീസ് സർക്കാർ രഹസ്യമായി ഇടപെടാൻ സാധ്യതയുണ്ടെന്ന് കരുതുന്ന ചിലർ ഷാങ്ങിൻ്റെ ഉദ്ദേശ്യത്തെ സംശയത്തിയോടെയാണ് കാണുന്നത്. നിയമപരമായ ചിലവുകൾ വഹിക്കാൻ ഷാങ്ങിൻ്റെ പക്കൽ പണമില്ലെന്ന് സ്റ്റാൻഫോർഡിൻ്റെ അഭിഭാഷകർ പറയുന്നു, ചൈനീസ് സർക്കാരാണ് അവരുടെ നിയമസംഘത്തിന് പണം നൽകുന്നതെന്ന വാദവും നിലവിലുണ്ട്. എന്നാൽ കേസിന് പിന്നിൽ ചൈനീസ് സർക്കാരാണെന്ന കുറ്റപ്പെടുത്തലുകൾ, അഭിഭാഷകർ തള്ളിക്കളഞ്ഞു. ലീയെപ്പോലുള്ള ചൈനയുടെ അനൗദ്യോഗിക ചരിത്രകാരന്മാരെക്കുറിച്ച് ഒരു പുസ്തകം എഴുതിയ ഇയാൻ ജോൺസൺ പറയുന്നത്, പ്രശ്നം ശരിക്കും നിയന്ത്രണത്തെക്കുറിച്ചാണെന്നാണ്.
ഷി ജിൻപിങ്ങിൻ്റെ ചൈനീസ് സർക്കാർ മുൻകാല സംഭവങ്ങളെക്കുറിച്ചുള്ള മറ്റ് കഥകളോ വീക്ഷണങ്ങളോ അവരുടെ ഔദ്യോഗിക വിശിദീകരണവുമായി ഒന്നാണെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു. പല രാജ്യങ്ങളിലും, ഒരു രാഷ്ട്രീയ നേതാവിൻ്റെ ഡയറികൾ ഗവേഷകർക്കോ പൊതുജനങ്ങൾക്കോ ലഭ്യമായ ഒരു ആർക്കൈവിൽ സൂക്ഷിക്കും. ചൈനയിൽ, ഇത് നേരെ വിപരീതമാണ്. 2013-ൽ, ഷി ജിൻപിംഗ് ചരിത്രത്തിൻ്റെ ഔദ്യോഗിക വീക്ഷണത്തെ ചോദ്യം ചെയ്യുകയോ വെല്ലുവിളിക്കുകയോ ചെയ്യുന്ന “ചരിത്രപരമായ നിഹിലീസ”ത്തിനെതിരെയും മുന്നറിയിപ്പ് നൽകി. തൽഫലമായി, മുമ്പ് തുറന്നിരുന്ന പല ആർക്കൈവുകളും അടച്ചുപൂട്ടിയിരുന്നു. ഉദാഹരണത്തിന്, 2012-ൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ആർക്കൈവുകൾ അടച്ചുപൂട്ടി.
ലീയുടെ ഡയറികളിൽ നിരവധി വിവരങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഗവേഷകർക്ക് അത് വിലപ്പെട്ടതാണ്. ഡയറികളിൽ പ്രധാനപ്പെട്ട രാഷ്ട്രീയ ഉൾക്കാഴ്ചകൾ മാത്രമല്ല, അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഫ്രാങ്ക് ഡിക്കോട്ടർ എന്ന ചരിത്രകാരൻ അഭിപ്രായപ്പെടുന്നു. വളരെ രഹസ്യമായി സർക്കാർ ഇത് നിയന്ത്രിക്കുന്നത് കൊണ്ട് തന്നെ, ഇന്നത്തെ ചൈനയിൽ ഇത്തരം ഡയറിക്കുറിപ്പുകൾ കാണിക്കുന്നത് സങ്കൽപ്പിക്കാൻ തന്നെ പ്രയാസമാണെന്ന് ഡിക്കോട്ടർ പറയുന്നു. ആധികാരികമായ ചരിത്ര രേഖകൾ മറച്ചുവയ്ക്കുന്ന സർക്കാർ പ്രവണതയെക്കുറിച്ച് ലീ ബോധവാനായിരുന്നു. 2013 ൽ, സാംസ്കാരിക വിപ്ലവത്തെക്കുറിച്ചുള്ള ക്ലാസിഫൈഡ് മെറ്റീരിയലുകൾ നശിപ്പിക്കപ്പെടുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ലീ തൻ്റെ പേപ്പറുകൾ ഹൂവറിൽ സൂക്ഷിക്കണമെന്ന് സ്റ്റാൻഫോർഡ് വാദിക്കുന്നത് ഇക്കാരണം ചൂണ്ടിക്കാണിച്ചാണ്.
ഷാങ്ങിൻ്റെ അഭിഭാഷകർ ലീയുടെ മറ്റു പ്രസ്താവനകൾ ചൂണ്ടിക്കാണിച്ചാണ് വാദിക്കുന്നത്. 2014-ൽ അദ്ദേഹം നാൻയാങ് തൻ്റെ മകളാണെങ്കിലും തൻ്റെ ചിന്തകളെയോ അഭിപ്രായങ്ങളെയോ അവൾ പ്രതിനിധീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ വിമർശകൻ കൂടിയായ ലീ നൻയാങ്, തനിക്കും തൻ്റെ പിതാവിനും വ്യത്യസ്ത കാഴ്ചപ്പാടുകളായിരുന്നുവെന്ന് സമ്മതിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംരക്ഷിക്കാൻ തൻ്റെ പിതാവ് ആഗ്രഹിച്ചിരുന്നെങ്കിലും താൻ ആ ആശയത്തോട് യോജിച്ചിരുന്നില്ലെന്നും അവർ പറയുന്നു.
” പക്ഷെ എൻ്റെ പിതാവ് അദ്ദേഹത്തിന്റെ ചരിത്രപരമായ വസ്തുക്കൾ സംഭാവന ചെയ്യാൻ എന്നോടൊപ്പം നിൽക്കില്ലെന്ന് തെളിയിക്കാൻ ഈ അഭിപ്രായ വ്യത്യാസം ചൂണ്ടിക്കണിച്ചത് കൊണ്ട് കാര്യമില്ല.” ലീ നൻയാങ് പറയുന്നു. യഥാർത്ഥ കയ്യെഴുത്തുപ്രതികൾ വളരെ പ്രധാനമാണെന്ന് ചരിത്രകാരന്മാർ വാദിക്കുന്നു, പ്രത്യേകിച്ചും ചരിത്രത്തെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉള്ളപ്പോൾ. ഫ്രാങ്ക് ഡിക്കോട്ടർ വിശദീകരിക്കുന്നത്, കൈയെഴുത്ത് പതിപ്പുകൾ ഉണ്ടായിരിക്കേണ്ടത് നിർണായകമാണ്, കാരണം ചരിത്രത്തിന്റെ വിശ്വാസ്യത അവയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
ബീജിംഗിലെ ഒരു കോടതി വളരെ ഇതിനകം ഷാങിന് അനുകൂലമായ വിധി പുറപ്പിടുവിച്ചിട്ടുണ്ട്. ലീ നാൻയാങ്ങിൻ്റെ സഹോദരി ബീജിംഗിൽ ഫയൽ ചെയ്ത രണ്ടാമത്തെ കേസ്, ലീ റൂയിയുടെ ആദ്യ ഭാര്യയായ, അവരുടെ അമ്മയുമായി ബന്ധപ്പെട്ട പേപ്പറുകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെ ട്ടായിരുന്നു. മെറ്റീരിയലുകൾ തിരികെ നൽകണമെന്ന വിധിയിലാണ് കേസ് കലാശിച്ചത്. 20-ാം നൂറ്റാണ്ടിലെ ചൈനയിലെ സുപ്രധാന സംഭവങ്ങൾ ഉൾക്കൊള്ളുന്ന ലീയുടെ കൈയ്യക്ഷരത്തോടുള്ള കുറിപ്പുകളടങ്ങിയ 40 പെട്ടികൾ ഇപ്പോഴും സ്റ്റാൻഫോർഡിൽ സൂക്ഷിക്കുന്നുണ്ട്. യുഎസിൽ നടക്കാനിരിക്കുന്ന വിചാരണ അമേരിക്കൻ കോടതി വിദേശ കോടതിയുടെ തീരുമാനം പിന്തുടരണമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തും. എന്നിരുന്നാലും, ചരിത്രകാരന്മാരെ സംബന്ധിച്ചിടത്തോളം, ഡയറി വളരെ പ്രധാനമാണ്, അവ ഒരു പ്രധാന ചരിത്രരേഖയായി കണക്കാക്കപ്പെടുന്നത് കൊണ്ടാണത്.
Content summary; battle between US and China over future of Mao’s secretary Li Rui’s diary Mao’s secretary Li Rui’s diary