July 18, 2026 |
Share on

ബിസിസിഐ ; ജഗ്‌മോഹന്‍ ഡാല്‍മിയ അദ്ധ്യക്ഷനാകും

അഴിമുഖം പ്രതിനിധി പുതിയ ബിസിസിഐയുടെ ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കും. ജഗ്‌മോഹന്‍ ഡാല്‍മിയ അദ്ധ്യക്ഷനായേക്കും. പ്രസിഡന്റു സ്ഥാനത്തേക്ക് ഡാല്‍മിയയുടെ നാമനിര്‍ദേശ പത്രിക മാത്രമാണുള്ളത്. ഇന്നലെ വൈകീട്ടായിരുന്നു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം. മുന്‍ അധ്യക്ഷനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ഡാല്‍മിയക്ക് കിഴക്കന്‍ മേഖലയിലെ ആറ് അസോസിയേഷനുകളുടേയും എന്‍ ശ്രീനിവാസന്‍ പക്ഷത്തിന്റേയും പിന്തുണയുണ്ട്. ഓരോ പ്രാവശ്യവും മേഖല തിരിച്ചാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആളെ തീരുമാനിക്കുന്നത്. ഇത്തവണ കിഴക്കന്‍ മേഖലയുടെ ഊഴമാണ്. ഇതാണ് വര്‍ഷങ്ങള്‍ക്കുശേഷം ഡാല്‍മിയയ്ക്കു തുണയായത്. കേരള ക്രിക്കറ്റ് […]

അഴിമുഖം പ്രതിനിധി

പുതിയ ബിസിസിഐയുടെ ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കും. ജഗ്‌മോഹന്‍ ഡാല്‍മിയ അദ്ധ്യക്ഷനായേക്കും. പ്രസിഡന്റു സ്ഥാനത്തേക്ക് ഡാല്‍മിയയുടെ നാമനിര്‍ദേശ പത്രിക മാത്രമാണുള്ളത്. ഇന്നലെ വൈകീട്ടായിരുന്നു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം. മുന്‍ അധ്യക്ഷനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ഡാല്‍മിയക്ക് കിഴക്കന്‍ മേഖലയിലെ ആറ് അസോസിയേഷനുകളുടേയും എന്‍ ശ്രീനിവാസന്‍ പക്ഷത്തിന്റേയും പിന്തുണയുണ്ട്.

ഓരോ പ്രാവശ്യവും മേഖല തിരിച്ചാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആളെ തീരുമാനിക്കുന്നത്. ഇത്തവണ കിഴക്കന്‍ മേഖലയുടെ ഊഴമാണ്. ഇതാണ് വര്‍ഷങ്ങള്‍ക്കുശേഷം ഡാല്‍മിയയ്ക്കു തുണയായത്.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. മാത്യു വൈസ് പ്രസിഡന്റുമാരിലൊരാളായേക്കുമെന്നും സൂചനയുണ്ട്. വടക്കന്‍ മേഖലയുടെ പ്രതിനിധിയായാണ് അദ്ദേഹം മത്സരിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×