July 28, 2026 |
Share on

ബീഗം ജാനിലെ ആഷ ഭോസ്‌ലെ പാടിയ ഗാനം പുറത്തിറങ്ങി/ വീഡിയോ

കൗസര്‍ മുനീര്‍ എഴുതിയ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് അനു മാലിക്കാണ്

വിദ്യാബാലന്‍ കേന്ദ്ര കഥാപാത്രമാവുന്ന ബീഗം ജാനിലെ ഗാനം പുറത്തിറങ്ങി. ‘പ്രേം മേം തോഹര്‍’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആഷ ഭോസ്‌ലെയാണ്. കൗസര്‍ മുനീര്‍ എഴുതിയ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് അനു മാലിക്കാണ്. രണ്ടര മിനിറ്റുള്ള വീഡിയോ ഗാനം ഒന്നരകോടി ആളുകളാണ് കണ്ടിരിക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് ശ്രീജിത്ത് മുഖര്‍ജി ബംഗാളിയില്‍ ഒരുക്കിയ രാജ്കഹിനിയുടെ ഹിന്ദി പതിപ്പാണ് ബീഗം ജാന്‍. രാജ് കഹിനിയില്‍ ഋതുപര്‍ണ സെന്‍ ഗുപ്ത ചെയ്ത വേഷമാണ് വിദ്യ ബാലന്‍ അവതരിപ്പിക്കുന്ന ബീഗം ജാന്‍. വിഭജനകാലത്ത് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു വേശ്യാലയത്തിന്റെയും അതിന്റെ നടത്തിപ്പുകാരിയായ ബീഗം ജാനിന്റെയും കഥയാണ് ശ്രീജിത്ത് ഒരുക്കുന്ന ഈ ത്രില്ലര്‍ സിനിമ.
വിദ്യയ്ക്കു പുറമെ ഇള അരുണ്‍, നസറുദ്ദീന്‍ ഷാ, രജത് കപൂര്‍, ആശിഷ് വിദ്യാര്‍ത്ഥി, ചാങ്കി പാണ്ഡേ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഏപ്രില്‍ 14 നു ചിത്രം റിലീസ് ചെയ്യും. പ്ലേ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ഭട്ട്, വിഷേഷ് ഭട്ട് എന്നിവര്‍ ചേര്‍ന്നാണു സിനിമ നിര്‍മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×