നിയമങ്ങൾ കർശനമായി പാലിക്കപ്പെടണമെന്ന ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതിനാൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഗ്രീൻ കാർഡ് ഉടമകൾ പ്രതിസന്ധിയിലായിരിക്കുകയാണ്, പുതിയ മുന്നറിയിപ്പുകൾ പ്രകാരം അമേരിക്കയിലെ സ്ഥിരതാമസം നഷ്ടപ്പെടുമോ എന്ന് ആളുകൾ ഭയക്കുന്നു. അമേരിക്കൻ നിയമങ്ങൾ ലംഘിച്ചാൽ ഗ്രീൻ കാർഡുകളും വിസയും പിൻവലിക്കുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കിയതിനെ തുടർന്നാണ് ആശങ്ക.immigration warning from Trump
അമേരിക്കയിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് നിയമം ലംഘിക്കുന്നവരുടെ ഗ്രീൻ കാർഡുകളും വിസകളും റദ്ദാക്കുമെന്ന് എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ക്യാച്ച് ആൻഡ് റിവോക്ക് എന്ന അമേരിക്കയിലെ കർശന നിയമത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
”അമേരിക്കയിൽ എത്തുന്നവർക്ക് ഗ്രീൻ കാർഡോ, വിസയോ ലഭിക്കുന്നത് ഒരു ഒരു താൽകാലിക അംഗീകാരം മാത്രമാണ്. നമ്മുടെ നിയമങ്ങളും മൂല്യങ്ങളും മാനിക്കപ്പെടേണ്ടതുണ്ട്. നിങ്ങൾ അക്രമത്തിന് പിന്തുണ നൽകുകയോ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയോ, അതിന് വേണ്ടി ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്താൽ പിന്നീട് നിങ്ങൾക്ക് അമേരിക്കയിൽ തുടരാൻ സാധിക്കുകയില്ല.” എന്നായിരുന്നു ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയത്.
വിസയോ, ഗ്രീൻ കാർഡോ ഉടമകൾക്ക് നൽകിയ ശേഷവും അവരെ കൃത്യമായി നിരീക്ഷിക്കുന്നതിന് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഇമിഗ്രേഷൻ അതോരിറ്റി വ്യക്തമാക്കുന്നു. ”അമേരിക്കയെ സുരക്ഷിതമാക്കി വയ്ക്കുന്നതിന് ഈ ജാഗ്രത അത്യാവശ്യമാണ്, നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ ഉടൻ തന്നെ ഗ്രീൻ കാർഡോ, വിസയോ റദ്ദാക്കും.” യുഎസ്‌സിഐഎസ് എക്‌സിൽ കുറിച്ചു.
”അമേരിക്കൻ പൗരന്മാരല്ലാത്ത ആളുകൾ ഇവിടുത്തെ നിയമങ്ങൾ ലംഘിക്കുന്നത് കണ്ടെത്തിയാൽ ഉടൻ തന്നെ അവർക്ക് നൽകിയിട്ടുള്ള താൽകാലിക പദവി പിൻവലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. അമേരിക്കയിലെത്തി ഇവിടുന്ന് നൽകുന്ന ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കുന്ന കാലം അവസാനിച്ചു.” എന്നായിരുന്നു പുതിയ നയത്തെ പിന്തുണച്ചുകൊണ്ട് സംസാരിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയത്.
ചില പരിമിതികൾ മൂലം ഗ്രീൻ കാർഡിനായി വർഷങ്ങളായി കാത്തിരിക്കുന്ന ആളുകൾ അമേരിക്കയിലുണ്ട്. അമ്പത് വർഷങ്ങളായി അമേരിക്കയിലെ ഗ്രീൻ കാർഡിന് വേണ്ടി കാത്തിരിക്കേണ്ടി വന്നിട്ടുള്ളതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ നിയമപരമായി കുടിയേറ്റം നടത്തിയവരെ, പ്രത്യേകിച്ച് ഇന്ത്യക്കാരെ പുതിയ നീക്കം ആശങ്കപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇപ്പോൾ ഗ്രീൻ കാർഡുകൾ ലഭിച്ചവരും ചെറിയ പ്രശ്‌നങ്ങൾ മൂലം പോലും കാർഡ് റദ്ദാക്കപ്പെടുമോ എന്ന ഭയപ്പെടുകയാണ്.
മുൻപ്, കുടിയേറ്റക്കാരായ ആളുകൾക്ക് വിസയോ, ഗ്രീൻ കാർഡോ റദ്ദാക്കുന്നതിനെതിരെ അപ്പീൽ നൽകാനും, ചെറിയ തെറ്റുകൾ തിരുത്താനും അവസരമുണ്ടായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം അത്തരം അവസരങ്ങൾ നീക്കം ചെയ്യാനാണ് സാധ്യത, ഇത് പ്രതികരിക്കാനോ, തെറ്റ് തിരുത്താനോ ഉള്ള അവസരം ലഭിക്കും മുൻപ് ആളുകളെ നാടുകടത്താൻ സഹായിക്കുന്നു.immigration warning from Trump
content summary; ‘Behave like guests or risk losing Green Card’: New immigration warning from Trump team