UPDATES

പിന്നിലിരിക്കണമെങ്കില്‍ മിണ്ടാതിരിക്കണോ? വേണമെന്നാണ് നിയമം, പിഴയും ഈടാക്കാം

സംസാരം ഹാനികരമാവുന്നത് ഇങ്ങനെ

                       

ഇരുചക്രവാഹനത്തിന് പിന്നിലിരിക്കുന്നവര്‍ നിശബ്ദത പാലിക്കണമെന്നുള്ള ജോയിന്റ് ട്രാന്‍സ്‌പോര്‍ട് കമ്മീഷണറുടെ നിര്‍ദേശം ചര്‍ച്ചയായിട്ട് കുറച്ച് ദിവസങ്ങളായി. തുടക്കത്തില്‍ ആശയകുഴപ്പം ഉണ്ടാക്കിയെങ്കിലും ഇരുചക്രവാഹനത്തിന് പിന്നിലിരിക്കുന്നവര്‍ സംസാരിക്കരുതെന്നും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കും വിധം സംസാരിച്ചാല്‍, മോട്ടോര്‍ വാഹന വകുപ്പിന് നടപടി എടുക്കാന്‍ സാധിക്കുമെന്നതും പുതിയ സംഭവമല്ലെന്നാണ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. ബൈക്കിന് പിന്നിലിരിക്കുന്നവര്‍ ഇനി വായ തുറക്കാന്‍ പാടില്ലേ, എന്ത് വിചിത്രമായ ഉത്തരവ് തുടങ്ങി നിരവധി ട്രോളുകളാണ് പുതിയ നിര്‍ദേശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. Beware bikers! Talking to pillion while riding punishable.

എന്നാല്‍ കേള്‍ക്കുമ്പോഴുള്ള ആശയ കുഴപ്പം മാത്രമാണിതെന്നാണ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.ബൈക്ക് യാത്രികര്‍ ഫോണില്‍ സംസാരിക്കരുതെന്ന ചട്ടമാണ് സംസ്ഥാനത്ത് നേരത്തെ ഉണ്ടായിരുന്നത്. അത് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. ഫോണില്‍ സംസാരിച്ച് യാത്ര ചെയ്താല്‍ ഡ്രൈവിങിന്റെ ശ്രദ്ധ മാറും. ശ്രദ്ധ സംസാരത്തില്‍ മാത്രമാവും. ഇത് വാഹനം അപകടത്തില്‍ പെടാനും നിരപരാധികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറാനുമുള്ള സാധ്യതയുമാണ് നിയമത്തിന് പിന്നിലുള്ളത്. ഇതേ സാഹചര്യം തന്നെയാണ് ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുന്ന ബൈക്ക് യാത്രികര്‍ തമ്മില്‍ സംസാരിക്കുമ്പോഴും സംജാതമാവുന്നത്. ഫോണിന്റെ മറുതലയ്ക്കലുള്ള വ്യക്തി ബൈക്കില്‍ തൊട്ടുപിന്നില്‍ ഇരിക്കുന്നുവെന്ന വ്യത്യാസം മാത്രമാണ് ഇവിടെയുള്ളത്. എന്നാല്‍ ഇരുചക്രവാഹനത്തില്‍ വരുന്ന എല്ലാവരെയും പിടികൂടി ഫൈന്‍ ചുമത്തുക അല്ല. മുന്‍പും അശ്രദ്ധമായി സംസാരിച്ച് വാഹനം ഓടിക്കുന്നവരെ എംവിഡി പിടികൂടാറുണ്ട്. താക്കിത് നല്‍കി വിടാറുമുണ്ട്. അത്തരത്തില്‍ സംസാരിക്കുന്നവരെ ഉദ്യേശിച്ചുള്ളതാണ് ആ സര്‍ക്കുലര്‍. ഇക്കാര്യം എംവിഡി ചട്ടപ്രകാരം നേരത്തെയുള്ളതാണ്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയില്‍ സംസാരമോ ശബ്ദമോ ഉണ്ടാക്കിയാല്‍ നടപടി എടുക്കാവുന്നതാണ്. അത് കണ്ട് പിടിക്കാന്‍ അതിന് മാത്രം ബുദ്ധിമുട്ടുകളില്ലെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. നിങ്ങള്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ ചുറ്റിലും എത്രപേര്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടുണ്ടാവും, അത്രമാത്രമേ കാര്യമുള്ളു എന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.

നിയമം പറയുന്നത്

അശ്രദ്ധമായ ഡ്രൈവിങ് എന്ന് വകുപ്പിലാണ് നേരത്ത ഇത്തരം കേസുകള്‍ കൈകാര്യം ചെയ്തിരുന്നത്. 500 രൂപ പിഴയീടാക്കുകയും ചെയ്തിട്ടുണ്ട്. അത് ഇനിയും തുടരാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ട്രോളുകളില്‍ നിറഞ്ഞത് പോലെ മിണ്ടിയാല്‍ അപ്പോള്‍ പിടികൂടുകയല്ല. ഡ്രൈവിങിന് തടസം സൃഷ്ടിക്കുന്ന സംസാരം ആര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുന്ന ഒന്നാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, പുതിയ സര്‍ക്കുലറില്‍ പിഴ ഈടാക്കാനുള്ള നിര്‍ദേശമില്ല.പകരം ഇത്തരം പ്രവൃത്തി ഗൗരവമുള്ള വിഷയമാണെന്നും ആവശ്യ നടപടി സ്വീകരിക്കാനുമാണ് പറയുന്നത്. സര്‍ക്കുലര്‍ ചര്‍ച്ചയായതോടെ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടു. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രിയുടെ ആശയവിനിമയത്തിന് ശേഷമാകും പിഴ ഈടാക്കണോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം.

സംസാരം ഹാനികരമാവുന്നത് ഇങ്ങനെ

1 ഡ്രൈവിങിനിടെ സംസാരിക്കുമ്പോള്‍ ഏകാഗ്രത നഷ്ടമാവും. ഇതോടെ ട്രാഫിക് സാഹചര്യമനുസരിച്ച് തീരുമാനം എടുക്കാന്‍ സാധിക്കാതെ വരും.

2 റോഡ് സാഹചര്യത്തെ കുറിച്ചുള്ള അവബോധം കുറയുന്നു. ട്രാഫിക് സിഗ്‌നലുകള്‍ പോലുള്ളവയിലെ ശ്രദ്ധ നഷ്ടപ്പെടുത്താം. അത് കാല്‍നടയാത്രക്കാരുടെ ജീവന് ഭീഷണിയാവും.

3 പലപ്പോഴും തല തിരിക്കുകയോ പോസ്ചര്‍ ക്രമീകരിക്കുകയോ ചെയ്യുന്നത് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിന് കാരണമാവാം. Beware bikers! Talking to pillion while riding punishable

അതേസമയം സംസാരിച്ചാല്‍ ഡ്രൈവറുടെ ശ്രദ്ധ നഷ്ടമായെന്ന കുറ്റം ചുമത്തി പിഴ ഈടാക്കാനുള്ള ജോയിന്റ് ട്രാന്‍സ്‌പോര്‍ട് കമ്മീഷണറുടെ നിര്‍ദേശം ആശയക്കുഴപ്പം സൃഷ്ടിച്ചതിനാല്‍ പിഴ ഈടാക്കാനുള്ള നടപടി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയിട്ടില്ല. ഈ മാസം 18ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട് കമ്മീഷണറാണ് എല്ലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍മാര്‍ക്കും ആര്‍.ടി.ഒമാര്‍ക്കും സര്‍ക്കുലര്‍ അയച്ചത്. ബാലു എന്ന കൊച്ചി സ്വദേശിയുടെ പരാതിയാണ് സര്‍ക്കുലറിന് അടിസ്ഥാനം. ഇരുചക്ര വാഹനത്തിന് പിന്നിലിരിക്കുന്നവര്‍ സംസാരിക്കുന്നത് പലപ്പോഴും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുകയും അപകടത്തിന് കാരണമാവുകയും െചയ്യുന്നതായും അതിനാല്‍ നടപടി വേണമെന്നുമായിരുന്നു പരാതി. ഈ പരാതി സ്വീകരിച്ച ജോയിന്റ് ട്രാന്‍സ്‌പോര്‍ട് ഇത് ഗൗരവമുള്ള വിഷയമാണെന്നും ആവശ്യമുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

 

Beware bikers! Talking to pillion while riding punishable

 

English Summary: Beware bikers! Talking to pillion while riding punishable in Kerala Beware b

ikers! Talking to pillion while riding punishablBeware bikers! TBeware bikers! Talking to pillion while riding punishablealking to pillion while riding punishable

 

Share on

മറ്റുവാര്‍ത്തകള്‍