ബിജെപി കൗൺസിലറുടെ ആത്മഹത്യ: ബാങ്ക് തകർന്നതോടെ നേതൃത്വം കൈവിട്ടു, കുടുംബത്തെ ആക്രമിക്കരുതെന്നും ആത്മഹത്യാക്കുറിപ്പ്

കൗൺസിലർ ഓഫീസിലാണ് തൂങ്ങിമരിച്ച നിലയിൽ അനിൽകുമാറിനെ കണ്ടെത്തുന്നത്

തിരുവനന്തപുരം നഗരസഭാ കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാറിന്റെ ആത്മഹത്യയിൽ ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. തിരുമല വാർഡ് കൗൺസിലറായ അദ്ദേഹത്തെ കൗൺസിലർ ഓഫീസിലാണ് തൂങ്ങിമരിച്ച നിലയിൽ അനിൽകുമാറിനെ കണ്ടെത്തുന്നത്.

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുള്ള ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിയിരുന്നു. ഇതിലാണ് പാർട്ടി നേതൃത്വത്തിനെതിരെ അനിൽകുമാറിന്റെ പരാമർശം.

അനിൽകുമാർ ഭാരവാഹിയായിരുന്ന വലിയശാല ടൂർ സൊസൈറ്റിയിലെ സാമ്പത്തിക പ്രശ്‌നങ്ങളിൽ പാർട്ടി സഹായിച്ചില്ലെന്ന് കത്തിൽ പറയുന്നുണ്ട്. 15 വർഷത്തിലേറെയായി ഇതിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തായിരുന്നു അനിൽ. പതുക്കെ ഈ സഹകരണ സംഘം സാമ്പത്തികമായി തകർന്നുതുടങ്ങി.

എടുത്ത ലോൺ തിരിച്ചുകിട്ടാതെയായതോടെ പ്രതിസന്ധി രൂക്ഷമായി. സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്. പലരും നിക്ഷേപങ്ങൾ പിൻവലിക്കുകയും. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാതെയാവുകയും ചെയ്തു. റിക്കവറി നേരിടുന്ന സാഹചര്യവുമുണ്ടായി. ബാങ്കിൻ്റെ തകർച്ച മറികടക്കാൻ കൂടെയുള്ളവർ സഹായിച്ചില്ലെന്നാണ് അനിൽ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.

ബിജെപി നേതാക്കളോട് ഇക്കാര്യം പലതവണ പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ലെന്നും കത്തിൽ പറയുന്നു. വിഷയത്തിൽ പാർട്ടിയും സംരക്ഷണം നൽകിയില്ല. ഇതിന്റെ പേരിൽ തൻ്റെ ഭാര്യയെയും മക്കളെയും ആക്രമിക്കരുതെന്നും കുറിപ്പിൽ വ്യക്തമാകുന്നുണ്ട്. താനും കുടുംബവും ഒരു പൈസപോലും എടുത്തിട്ടില്ലെന്നും അനിൽകുമാർ കുറിപ്പിൽ എഴുതി. കോർപ്പറേഷനിലെ ബിജെപി സമരങ്ങളിൽ സജീവമായിരുന്ന നേതാവ് കൂടിയായിരുന്നു അനിൽകുമാർ. ബിജെപിയുടെ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറി കൂടിയായ തിരുമല അനിൽ. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും പങ്കെടുത്തിരുന്നു.

content summary: BJP Councilor Anil Kumar’s Suicide: Serious Allegations Against the Leadership

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment