വത്തിക്കാന്‍ സിറ്റിയില്‍ പുതിയ മാര്‍പാപ്പയെ തെരഞഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് വിജയിച്ചില്ല. ഇന്നും ചിമ്മിനിയില്‍ നിന്ന് കറുത്ത പുക ഉയര്‍ന്നു. കോണ്‍ക്ലേവിന്റെ രണ്ടാം ദിവസമായ ഇന്ന് യോഗത്തിന് ശേഷം കറുത്ത പുകയായിരുന്നു സിസ്റ്റീന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്നും പുറത്ത് വന്നത്. ഇന്നലെ സെന്റ് പീറ്റേഴ്‌സില്‍ ഇന്നലെ 45,000ത്തിലാധികം ആളുകള്‍ പുതിയ മാര്‍പ്പാപ ആരെന്നറിയാന്‍ തടിച്ച് കൂടിയിരുന്നു.cardinals haven’t chosen a new pope yet
ആദ്യ ഫലം പ്രാദേശിക സമയം രാവിലെ 10.30നും രണ്ടാമത്തേത് 12നു ശേഷവും മൂന്നാമത്തേത് വൈകിട്ട് 5.30നും നാലാമത്തേത് രാത്രി 7നും വ്യക്തമാകുമെന്നാണു കരുതുന്നതെന്ന് വത്തിക്കാൻ വക്‌താവ് മത്തെയോ ബ്രൂണി ഇന്നലെ പറഞ്ഞിരുന്നു.
നിലവിലുള്ള കാനോൻ നിയമപ്രകാരം 80 വയസ്സിൽത്താഴെ പ്രായമുള്ള കർദിനാൾമാർക്കാണ് പാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ളത്. ബാലറ്റ് പേപ്പറുകളിൽ ഓരോ സമ്മതിദായകനും മാർപാപ്പയാവുന്നതിന് തങ്ങൾ തിരഞ്ഞെടുത്ത കർദിനാളിൻ്റെ പേര് എഴുതും. ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്‌തതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച ഒരു തവണയാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ ഇന്ന് മുതൽ ദിവസേന നാല് തവണ വോട്ടെടുപ്പ് നടക്കും. അന്തരിച്ച ഫ്രാൻസിസ് പാപ്പയെ രണ്ടാം ദിവസം അവസാനവട്ട വോട്ടെടുപ്പിലാണ് തിരഞ്ഞെടുത്തത്.
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് തുടക്കംകുറിക്കുന്ന നടപടിക്രമങ്ങളിൽ കർദിനാൾ മാർ ജോർജ് കൂവക്കാടിനാണ് പ്രധാന ചുമതല. മൂന്ന് പ്രധാന ചുമതല വഹിക്കുന്ന ഒൻപത് കർദിനാൾമാരെ തിരഞ്ഞെടുത്തത് ഇദ്ദേഹമാണ്. വോട്ടുകൾ എണ്ണുന്ന മൂന്ന് കർദിനാൾമാർ, രോഗംകാരണം സന്നിഹിതരാകാൻ കഴിയാത്തവരിൽനിന്ന് ബാലറ്റ് ശേഖരിക്കുന്ന മൂന്ന് കർദിനാൾമാർ, വോട്ടെണ്ണലിൻ്റെ കൃത്യത പരിശോധിക്കുന്ന മൂന്ന് കർദിനാൾമാർ എന്നിവരെയാണ് മാർ ജോർജ് കൂവക്കാട് തിരഞ്ഞെടുക്കുക. കോൺക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിന്റെ വാതിലുകൾ തുറക്കുന്നതും അടയ്ക്കുന്നതും മാർ കൂവക്കാടിൻ്റെ മേൽനോട്ടത്തിലാകും.
മൊബൈൽ ഫോണുകൾ മാറ്റിവെച്ചും വത്തി ക്കാന് ചുറ്റും സിഗ്നൽ ജാമറുകൾ വെച്ചും പുറംലോകവുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചാണ് 70 രാജ്യ ങ്ങളിൽനിന്നുള്ള കർദിനാൾമാർ ചേർന്ന് 140 കോടി വരുന്ന വിശ്വാസി സമൂഹത്തിൻ്റെ 267-ാമത് മഹാ ഇട യനെ തെരഞ്ഞെടുക്കുക. കർദിനാൾ മാർ ക്ലിമ്മീസ്, കർദിനാൾ ജോർജ് കുവക്കാട് എന്നിവർക്കാണ് കേരളത്തിൽനിന്ന വോട്ടവകാശം.
ഇറ്റലിക്കാരനായ കർദിനാൾ പീറ്റോ പരോലിൻ, ബൊളോണ ആർച്ച് ബിഷപ്പായ കർദിനാൾ മാറ്റിയോ സു പ്പി, കർദിനാൾ ലൂയീസ് അന്റോണിയോ ടാഗ്ൾ, കർദിനാൾ പാബ്ലോ വിർജിലിയോ സിയോ ഡേവിഡ്, കർദിനാൾ ജെറാൾഡ് സിപ്രിയൻ ലക്രോയിക്സ‌്, കർദിനാൾ ഫ്രിഡോളിൻ അംബോംഗോ ബെസുൻഗു, ക ർദിനാൾ ജോസഫ് ടോബിൻ, കർദിനാൾ റോബർട്ട് പ്രിവോസ്റ്റ്, കർദിനാൾ ടാർസിസിയസ് ഇസാവു കികു ച്ചി, കർദിനാൾ ക്രിസ്റ്റഫ് പിയറി തുടങ്ങിയവരാണ് സാധ്യത പട്ടികയിൽ മുന്നിലുള്ളത്.
മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവ് എത്ര ദിവസം നീളുമെന്ന് കൃത്യമായി പറയാനാകില്ല. മാർപാപ്പ സ്ഥാനാർഥികളിൽ ഒരാൾക്ക് മുന്നിൽ രണ്ട് വോട്ട്ലഭിക്കുംവരെ അഥവാ, 89 പേരുടെ പിന്തുണ ഉറപ്പാ ക്കുംവരെ പ്രക്രിയ തുടരും. മണിക്കൂറുകൾക്കകം പാപ്പയെ കണ്ടെത്തിയതും, രണ്ടു വർഷവും ഒമ്പത് മാസ വും നീണ്ടതുമായ കോൺക്ലേവുകൾ ചരിത്രത്തിലുണ്ട്. ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചതിനെത്തുടർന്നാ ണ് പുതിയ പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് തുടങ്ങുന്നത്.cardinals haven’t chosen a new pope yet
content summary; Black smoke rises from the chimney, signaling that the cardinals haven’t chosen a new pope yet