യുകെയില്‍ കാണാതായ മലയാളി ഡോക്ടറുടെ മൃതദേഹം കണ്ടെത്തി
യുകെയില്‍ കാണാതായ മലയാളി ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. യുകെയിലെ ഇപ്‌സ്വിച്ചില്‍ താമസമാക്കിയിരുന്ന രാമസ്വാമി ജയറാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച്ച മുതലാണ് ഡോക്ടറെ കാണാതായത്. അദ്ദേഹം അന്നേ ദിവസം പുലര്‍ച്ചെ വീട്ടില്‍ നിന്നും പോയതാണ്.
ബ്രാസിയേഴ്‌സ് വുഡില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി ബുധനാഴ്ച്ച 9.25 ന് സഫോക്ക് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. മൃതദേഹം ആരുടെതാണെന്ന് പൊലീസിന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. അടുത്ത ബന്ധുവാണ് രാമസ്വാമിയുടെതാണ് മൃതദേഹം എന്നു സ്ഥിരീകരിച്ചതെന്നാണ് പൊലീസ് പറയുന്നത്. മരണം എങ്ങനെയാണ് സംഭവിച്ചതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ ദുരൂഹതയും പൊലീസ് സംശയിക്കുന്നില്ല. ഔദ്യോഗിക നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അവര്‍ അറിയിക്കുന്നത്.
രാമസ്വാമി ഉപയോഗിച്ചിരുന്ന ചാര നിറത്തിലുള്ള സിട്രോണ്‍ സി 1കാര്‍ ഇപ്‌സ്വിച്ചിലെ റാവന്‍സ് വുഡില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവിടെയും ഓര്‍വെല്‍ കണ്‍ട്രി പാര്‍ക്കിലുമൊക്കെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. എച്ച് എം കോസ്റ്റ്ഗാര്‍ഡ്, സഫോള്‍ക്ക് ലോലാന്‍ഡ് സെര്‍ച്ച് ആന്‍ഡ് റെസക്യൂ ടീം എന്നിവരും പൊലീസിനൊപ്പം തിരച്ചലിന് ഇറങ്ങിയിരുന്നു. ഔദ്യോഗിക സംഘങ്ങള്‍ക്കൊപ്പം രമാസ്വാമി ജയറാമിന്റെ കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ എല്ലാ അന്വേഷണങ്ങളും വിഫലമാക്കിക്കൊണ്ടാണ് ബുധനാഴ്ച്ച രാമസ്വാമി ജയറാമിന്റെ മൃതദേഹം കണ്ടെത്തുന്നത്. body found in search for missing malayali doctor ramaswamy jayaram,ipswich UK
Content Summary; body found in search for missing malayali doctor ramaswamy jayaram,ipswich UK