June 05, 2026 |
Share on

സ്ത്രീകള്‍ക്ക് പ്രഗതി വായ്പകള്‍ നല്‍കി ‘ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ‘

ഗ്രാമീണ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാനുംസാമൂഹ്യ പുരോഗതി കൈവരിക്കാനും സഹായിക്കുന്നതും പ്രയാസം കൂടാതെ ലഭിക്കുന്നതുമായ ഗ്രൂപ്പ് വായ്പകളാണ് പ്രഗതി വായ്പകള്‍.

മുത്തൂറ്റ് ഫിനാന്‍സിന്റെ മൈക്രോ ഫിനാന്‍സ് ഉപകമ്പനിയായ ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് ലിമിറ്റഡ്, ഗ്രാമീണ മേഖലയിലെ സ്ത്രീകളെ ലക്ഷ്യമാക്കിയുള്ള പ്രഗതി (പുരോഗതി) വായ്പയ്ക്ക് തുടക്കം കുറച്ചു. ഗ്രാമീണ മേഖലയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീകള്‍ക്കു ലഭ്യമാക്കുന്ന ഗ്രൂപ്പ് വായ്പയാണ് പ്രഗതി വായ്പ.

പേരുപോലെതന്നെ ഗ്രാമീണ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാനുംസാമൂഹ്യ പുരോഗതി കൈവരിക്കാനും സഹായിക്കുന്നതും പ്രയാസം കൂടാതെ ലഭിക്കുന്നതുമായ ഗ്രൂപ്പ് വായ്പകളാണ് പ്രഗതി വായ്പകള്‍. വൈവിധ്യമാര്‍ന്ന ധനകാര്യ സേവനങ്ങള്‍ പ്രഗതി വായ്പകള്‍ വഴി ലഭ്യമാക്കുവാനും ഉദ്ദേശിക്കുന്നു. ഇത് അവരുടെചെറുകിട സംരംഭങ്ങളെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുവാന്‍ സഹായിക്കും,’ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കല്‍പ്പന ശങ്കര്‍
പറഞ്ഞു.

മുത്തൂറ്റ് ഫിനാന്‍സിന് 70.01 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിക്ക് രാജ്യത്തെ 14 സംസ്ഥാനങ്ങളിലായി 400 ശാഖകളുണ്ട്. കമ്പനി 2019 മാര്‍ച്ച് വരെ 4800 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ബാങ്കിംഗ് സേവനമില്ലാത്ത പ്രദേശങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനി ഇപ്പോള്‍ വടക്കേന്ത്യയിലും കിഴക്കേന്ത്യയിലും സാന്നിധ്യം ശക്തിപ്പെടുത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×