UPDATES

സ്റ്റോക് മാര്‍ക്കറ്റ്

ഒറ്റമാസം കൊണ്ട് എയര്‍ടെല്ലിന് നഷ്ടപ്പെട്ടത് 5.7 കോടി ഉപയോക്താക്കളെ

ട്രായ്-യുടെ കണക്കനുസരിച്ച് 34.1 കോടി മൊബൈല്‍ ഉപയോക്താക്കളാണ് 2018 നവംബര്‍ അവസാനം വരെ എയര്‍ടെല്ലിനുണ്ടായിരുന്നത്.

                       

ടെലിക്കോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലിന് ഒറ്റമാസം കൊണ്ട് നഷ്ടപ്പെട്ടത് 5.7 കോടി ഉപയോക്താക്കളെ. 2018 ഡിസംബറില്‍ മാത്രം നഷ്ടമായത് 5.7 കോടി ഉപയോക്താക്കളെ നഷ്ടമായിയെന്ന് കമ്പനി തന്നെയാണ് വെളിപ്പെടുത്തിയത്. ട്രായ്-യുടെ കണക്കനുസരിച്ച് 34.1 കോടി മൊബൈല്‍ ഉപയോക്താക്കളാണ് 2018 നവംബര്‍ അവസാനം വരെ എയര്‍ടെല്ലിനുണ്ടായിരുന്നത്.

2018 ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ അനുസരിച്ച് 28.42 കോടി ഉപയോക്താക്കളാണ് ഇന്ത്യയില്‍ എയര്‍ടെല്ലിനുള്ളത്. ഇതോടെ ആകെ വരിക്കാരുടെ കാര്യത്തില്‍ ജിയോയും എയര്‍ടെല്ലും തമ്മിലുള്ള അന്തരം ഗണ്യമായി കുറഞ്ഞു. ഡിസംബര്‍ അന്ത്യത്തില്‍ 28 കോടി ഉപയോക്താക്കളാണ് ജിയോയ്ക്കുണ്ടായിരുന്നത്.

എന്നാല്‍ ജിയോയിക്കുള്ളത് 4ജി വരിക്കാര്‍ മാത്രമാണ്. എയര്‍ടെല്ലിന് 4ജി, 3ജി, 2ജി വരിക്കാരും ഉള്‍പ്പെട്ടത്താണ്. 4ജി ഉപയോക്താക്കളുടെ കാര്യത്തില്‍ എയര്‍ടെല്‍ വളര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പാദത്തിന്റെ അവസാനം 7.71 കോടി 4ജി ഉപയോക്താക്കളാണ് എയര്‍ടെല്ലിന് ഉണ്ടായിരുന്നത്.

Share on

മറ്റുവാര്‍ത്തകള്‍