UPDATES

വിപണി/സാമ്പത്തികം

ആഗോള സാമ്പത്തികരംഗത്തെ വെല്ലുവിളികളെ നേരിടാന്‍ കഴിയുന്ന നേതൃത്വം വേണം; ജോൺ ഫ്ലിന്റ് എച്ച്എസ്ബിസി ചീഫ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിഞ്ഞു

ന്‍റിന്‍റെ പ്രതിബദ്ധതയ്ക്കും സമർപ്പണത്തിനും ചെയർമാൻ മാർക്ക് ടക്കർ നന്ദി പറഞ്ഞു

                       

ആഗോള സാമ്പത്തികരംഗം നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ കഴിയുന്ന തരത്തിലുള്ള നേതൃത്വം ആവശ്യമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ജോൺ ഫ്ലിന്റ് എച്ച്എസ്ബിസി ചീഫ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിഞ്ഞു. ഒന്നരവർഷമായി ബാങ്ക് ഭരണസമിതിയുമായി ഉണ്ടാക്കിയ കരാര്‍ അവസാനിപ്പിച്ച് പടിയിറങ്ങുകയാണെന്ന് ജോൺ ഫ്ലിന്റ് പറഞ്ഞു.

എച്ച്എസ്ബിസിയിലെ ദൈനംദിന ചുമതലകളില്‍നിന്നും പൂര്‍ണ്ണമായും പിന്‍വാങ്ങുന്ന അദ്ദേഹം നോയൽ ക്വിൻ ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് ആയി ചുമതലയേൽക്കുന്നതുവരെ തല്‍സ്ഥാനത്തു തുടരും. ഫ്ലിന്‍റിന്‍റെ പ്രതിബദ്ധതയ്ക്കും സമർപ്പണത്തിനും ചെയർമാൻ മാർക്ക് ടക്കർ നന്ദി പറഞ്ഞു. എന്നിരുന്നാലും സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ ആഗോള അന്തരീക്ഷത്തിൽ ബാങ്ക് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ തരണംചെയ്യാന്‍ ഒരു മാറ്റം ആവശ്യമാണെന്ന് ബോർഡ് വിശ്വസിക്കുന്നു.

അതേസമയം, ഈ വര്‍ഷം ജൂൺ 30 വരെയുള്ള കാലയളവില്‍മാത്രം ബാങ്കിന്‍റെ ലാഭം 15.8 ശതമാനം വർധിച്ച് 12.4 ബില്യൺ ഡോളറായതായി എച്ച്എസ്ബിസി അറിയിച്ചു. തനിക്കും ബാങ്കിനും മാറ്റത്തിനുള്ള ശരിയായ സമയമാണിത് എന്നാണ് ഈ ഇടക്കാല ഫലങ്ങൾ സൂചിപ്പിക്കുന്നത് എന്ന് 30 വർഷമായി എച്ച്എസ്ബിസിയിൽ ജോലി ചെയ്തുവരുന്ന ഫ്ലിന്‍റ് പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍