June 06, 2026 |
Share on

ബിജെപിയുടെ സിറ്റിംഗ് മണ്ഡലങ്ങളുള്‍പ്പടെ നാലിടത്ത് ഇന്ന് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്

അഴിമുഖം പ്രതിനിധി നോട്ട് പിന്‍വലിക്കലും, മാറ്റലുമൊക്കെ കൊണ്ട് രാജ്യം പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ ഇന്ന് നാലു മണ്ഡലങ്ങളിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും എട്ടു നിയമസഭാ മണ്ഡലങ്ങളിലേ ഉപതെരഞ്ഞെടുപ്പും നടക്കും. ലഖിംപുര്‍(ആസാം), ഷാദോള്‍(മധ്യപ്രദേശ്), കൂച്ച്ബിഹാര്‍, ടംലുക്ക്(പശ്ചിമബംഗാള്‍) എന്നിവയാണ് ലോക്‌സഭാ മണ്ഡലങ്ങള്‍. തമിഴ്‌നാട്, പുതുച്ചേരി, അരുണാചല്‍പ്രദേശ്, മധ്യപ്രദേശ്, ത്രിപുര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ എട്ടു നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഷാദോളും ലഖിംപുരും ബിജെപിയുടെ സിറ്റിംഗ് മണ്ഡലങ്ങളാണ്. കൂച്ച്ബിഹാര്‍, ടാംലുക്ക് എന്നിവ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മണ്ഡലങ്ങളാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നോട്ട് മാറാനെത്തുന്നവരുടെ വിരലുകളില്‍ […]

അഴിമുഖം പ്രതിനിധി

നോട്ട് പിന്‍വലിക്കലും, മാറ്റലുമൊക്കെ കൊണ്ട് രാജ്യം പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ ഇന്ന് നാലു മണ്ഡലങ്ങളിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും എട്ടു നിയമസഭാ മണ്ഡലങ്ങളിലേ ഉപതെരഞ്ഞെടുപ്പും നടക്കും. ലഖിംപുര്‍(ആസാം), ഷാദോള്‍(മധ്യപ്രദേശ്), കൂച്ച്ബിഹാര്‍, ടംലുക്ക്(പശ്ചിമബംഗാള്‍) എന്നിവയാണ് ലോക്‌സഭാ മണ്ഡലങ്ങള്‍. തമിഴ്‌നാട്, പുതുച്ചേരി, അരുണാചല്‍പ്രദേശ്, മധ്യപ്രദേശ്, ത്രിപുര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ എട്ടു നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഷാദോളും ലഖിംപുരും ബിജെപിയുടെ സിറ്റിംഗ് മണ്ഡലങ്ങളാണ്. കൂച്ച്ബിഹാര്‍, ടാംലുക്ക് എന്നിവ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മണ്ഡലങ്ങളാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നോട്ട് മാറാനെത്തുന്നവരുടെ വിരലുകളില്‍ മായാത്ത മഷി പുരട്ടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, ധനമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×