April 20, 2025 |
Share on

തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്ന് ബൈജൂ രവീന്ദ്രന്‍; സോഷ്യല്‍ മീഡിയയിലൂടെ വിശ്വാസം തിരിച്ച് പിടിക്കാന്‍ ശ്രമം

കേസുകളും തിരിച്ചടികളും നേരിടുമ്പോഴും, ബിസിനസിലേക്ക് തിരിച്ചുവരുമെന്ന വിശ്വാസമാണ് ബൈജു പ്രകടിപ്പിക്കുന്നത്‌

അമേരിക്കന്‍ കോടതിയില്‍ നിന്ന് തിരിച്ചടി നേരിടുകയും വിവാദ പണമിടപാടുകളെ കുറിച്ച് അന്വേഷണങ്ങളും ആരോപണങ്ങളും നിലനില്‍ക്കുകയും ആയിരക്കണക്കിന് കോടി രൂപയുടെ വായ്പ തിരിച്ചടിക്കാത്തതിന്റെ പേരിലുള്ള നടപടി നേരിടുകയും ചെയ്യുമ്പോഴും ബിസിനസിലേയ്ക്ക് തിരിച്ച് വരുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആവര്‍ത്തിച്ച് ബൈജൂസ് ഗ്രൂപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്ന് തന്റെ നാട്ടില്‍ ഒരു ചൊല്ലുണ്ട് എന്ന് മലയാളത്തില്‍ കൂടി എഴുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ലക്ഷ്യം വയ്ക്കുന്നത് കേരളത്തില്‍ ഇപ്പോള്‍ ബൈജൂസിന്റെ വിവാദ ഇടപാടുകളെ കുറിച്ച് നടക്കുന്ന അന്വേഷണങ്ങള്‍ വാര്‍ത്തകളായി മാറുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണെന്നാണ് വിലയിരുത്തല്‍.

ബൈജൂസുമായി ബന്ധപ്പെട്ട് അഴിമുഖം പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ഇവിടെ വായിക്കാം

ബൈജു രവീന്ദ്രന്റെ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍- ‘കടുത്ത രോഷവും നിശ്ചയദാര്‍ഢ്യവുമാണ് കഴിഞ്ഞ കുറിപ്പ് എഴുതാനുള്ള കാരണം. ഇപ്പോഴെനിക്ക് പക്ഷേ, തോന്നുന്നത് സ്നേഹവും നന്ദിയും മാത്രമാണ്. പലരും ഞങ്ങള്‍ക്ക് എങ്ങനെ മെച്ചപ്പെടാനാവും എന്നതിനെ കുറിച്ച് ഉജ്ജ്വലമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. പൊടുന്നനെയുള്ള വന്‍ വളര്‍ച്ചയിലേയക്ക് പോകുമ്പോള്‍ ഞങ്ങള്‍ക്ക് പറ്റിയ തെറ്റുകള്‍ ചിലര്‍ ശരിയാം വിധം ചൂണ്ടിക്കാണിച്ചു. അതില്‍ ഞാന്‍ നന്ദിയുള്ളവനാണ്.

നിങ്ങളുടെ പ്രതികരണങ്ങള്‍ തെളിയിക്കുന്നത് ബൈജൂസ് ഒരു വ്യവസായമല്ല, വിശ്വാസമാണ് എന്നാണ്. എന്റെ സാഹചര്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ പ്രതികൂലമായി ഞാനൊരിക്കലും കണ്ടിട്ടില്ല. ഗ്രാമത്തില്‍ വളരുന്നത് ഒരു പരിമിതിയായിരുന്നില്ല, അതെന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു. അത് എന്നില്‍ അചഞ്ചലമായ പ്രതിരോധശേഷിയും ആഴത്തില്‍ വേരുകളുള്ള സാമൂഹ്യബോധവും ഉണ്ടാക്കിതന്നിട്ടുണ്ട്. ജീവിതത്തില്‍ പിന്നീട് സംഭവിക്കുന്നത് മുഴുവന്‍ നേരിടാനുള്ള കരുത്ത് ഞാന്‍ വളര്‍ന്ന് വരുന്ന സാഹചര്യങ്ങള്‍ എനിക്ക് ഉണ്ടാക്കി തന്നിട്ടുണ്ട്. ഞാന്‍ വളര്‍ന്ന് വന്ന നാട്ടില്‍ തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്ന ഒരു പറച്ചിലുണ്ട്.

കുറച്ച് നാള്‍ മുമ്പാണ് എല്ലാവരും എന്നോട് ഞാനെങ്ങനെ ഇത്രയും നേട്ടമുണ്ടാക്കി എന്ന് ചോദിച്ചത്. ഇപ്പോള്‍ എങ്ങനെയാണ് ഇത്രയും നഷ്ടമുണ്ടായത് എന്ന് ചോദിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഞാന്‍ ഒരിക്കലും ഇതവസാനിപ്പിക്കാത്തത്. രണ്ടിനും ഒരുത്തരമാണ്. അധ്യാപനത്തിനും പഠനത്തിനുമായി സ്വയം സമര്‍പ്പിച്ചവര്‍ വിജയവും പരാജയവും വച്ചല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഗ്രാമത്തില്‍ വളര്‍ന്നത് കൊണ്ടാകാം, ഒരിക്കലും ഒറ്റയ്ക്കാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും ഞാന്‍ ചെയ്ത സകലതും ചോദ്യം ചെയ്യപ്പെടുമ്പോഴും. തെറ്റുകള്‍ തിരുത്തപ്പെടുന്നത് വരെ ഞാന്‍ പോരാടുക തന്നെ ചെയ്യും.”  I wrote the previous post with rage and resolve. But all I feel now is love and gratitude, Byju Raveendran Linkedin Post

Content Summary; I wrote the previous post with rage and resolve. But all I feel now is love and gratitude, Byju Raveendran Linkedin Post

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×