72 കാരനായ രാജഭാവു ഗണേശ്‌റാവു താക്കറെ, യവത്മാലില്‍ നിന്നുള്ള ബിജെപിയുടെ കുംബി നേതാവാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയായിരുന്നുവെങ്കിലും ഒരു കര്‍ഷകനായാണ് താക്കറെ സ്വയം വിശേഷിപ്പിച്ചിരുന്നത്.
1990കളില്‍ ഗണേശ് റാവു താക്കറെയ്ക്ക് വലിയ പ്രസക്തിയൊന്നും ഇല്ലായിരുന്നു. 1996ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളില്‍ ഒരാളും മന്ത്രിയുമായിരുന്ന ഗുലാം നബി ആസാദിനെ പരാജയപ്പെടുത്തിയതോടെയാണ് ഗണേശ് റാവു താക്കറെ താരമായത്. ആ വിജയം മഹാരാഷ്ട്രയുടെ ജാതി സമവാക്യത്തെ അടയാളപ്പെടുത്തുന്നതു കൂടിയായിരുന്നു. ജനപ്രീതിയാര്‍ജ്ജിച്ച ഉത്തംറാവു ദേവറാവു പാട്ടീലിന് പകരമായിരുന്നു കോണ്‍ഗ്രസ് ആസാദിനെ ഇറക്കിയത്. എന്നാല്‍ ആ നീക്കം പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ് അവരുടെ തന്ത്രങ്ങള്‍ പുനരാവിഷ്‌കരിച്ചു. 1998ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പാട്ടീലിനെ തിരികെ കൊണ്ടുവരികയും നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുകയും ചെയ്തു.
ജാതി കൂട്ടുകെട്ടിന്റെ ശക്തി തിരിച്ചറിഞ്ഞ ബിജെപിയും ഈ അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചു.
വിദര്‍ഭയിലെ ഒരു പ്രബല കര്‍ഷക ജാതിയായ കുമ്പികള്‍ പാരമ്പര്യമായി കോണ്‍ഗ്രസിനെ അനുകൂലിക്കുന്നവരാണ്. കോണ്‍ഗ്രസിന്റെ ദലിത്-മുസ്ലിം-കുമ്പി ഫോര്‍മുലയെ നേരിടാന്‍ ജാതി സമവാക്യങ്ങളില്‍ ശ്രദ്ധിച്ച ബിജെപി മാലി-ധംഗര്‍-വഞ്ജരി സഖ്യത്തെ പരീക്ഷിച്ചു.
പടിഞ്ഞാറന്‍, മധ്യ ഇന്ത്യയിലെ വിവിധ കാര്‍ഷിക ജാതികളെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഒരു പൊതു പദമാണ് കുമ്പി. ഗുജറാത്തില്‍ നിന്നുള്ള പ്രബലരായ ഭൂ ഉടമകളും വ്യാപാരികളുമാ പട്ടിദാര്‍മാരെ ലവ, കദ്വ പതിദാര്‍ എന്നീ ജാതികളായി ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ്, സമുദായത്തില്‍ ഉള്ളവരും കുമ്പികള്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
മഹാരാഷ്ട്രയില്‍, കുമ്പികളെ മറാഠകളുടെ ഒരു ഉപജാതിയായിട്ടാണ്. പ്രബലരായ മറാത്തകള്‍ നിരവധി വംശങ്ങളും ഉപ ജാതികളുമൊക്കെയുള്ള ഒരു ബൃഹത് സമുദായമാണ്.
എന്നിരുന്നാലും, തീരദേശ കൊങ്കണ്‍ മേഖലയിലെ കുമ്പികള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരാണെന്ന് നിരവധി കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളില്‍ ഉണ്ടെങ്കിലും, ഭൂവുടമകളായ മറാഠകള്‍ ആദ്യകാലങ്ങളില്‍ കുമ്പികളുമായി വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ മണ്ഡല്‍ റിപ്പോര്‍ട്ടിലെ ഒബിസി പട്ടികയിലാണ് കുമ്പികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1990കളുടെ തുടക്കത്തില്‍, മഹാരാഷ്ട്രയിലെ ജാതി സമവാക്യങ്ങളുടെ പ്രധാന്യം തിരിച്ചറിഞ്ഞ് നീങ്ങാന്‍ രാമജന്മഭൂമി പ്രസ്ഥാനം ഉണ്ടാക്കിയ പ്രതിധ്വനികള്‍ മുതലെടുത്ത ബിജെപി തീരുമാനിച്ചു. ഗോപിനാഥ് മുണ്ടെ, പ്രമോദ് മഹാജന്‍ എന്നിവരെപ്പോലുള്ള നേതാക്കള്‍ ഒബിസി വിഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു, കോണ്‍ഗ്രസിന്റെ ബ്രാഹ്‌മണ ആധിപത്യ പ്രതിച്ഛായ അകറ്റി നിര്‍ത്തിയവായിരുന്നു ഒബിസികള്‍.
ശിവസേനയുടെ ബാലാസാഹെബ് താക്കറെയുമായി ബിജെപി സഖ്യം ചേര്‍ന്നു. താക്കറെയെ ബ്രാഹ്‌മണേതര ‘ഹിന്ദുത്വ’യുടെ നേതാവായി ഉയര്‍ത്തിക്കാട്ടി. കുമ്പി വോട്ടര്‍മാരെ ആകര്‍ഷിക്കാനായിരുന്നു ഇത്. കോണ്‍ഗ്രസിന്റെ പ്രബലരായ മഹര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ബിജെപി തന്ത്രപരമായി, അത്രകണ്ട് ശക്തരല്ലാതിരുന്ന പട്ടികജാതി സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി. ആ തന്ത്രം ഫലം കണ്ടു. വിദര്‍ഭയിലെ പത്ത് സീറ്റുകളിലും ബിജെപി-ശിവസേന സഖ്യം വിജയിച്ചു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. 2019ല്‍ പത്തില്‍ എട്ട് സീറ്റുകള്‍ നേടി സഖ്യം മികച്ച പ്രകടനം തുടര്‍ന്നു. എന്നാല്‍, 2024-ലെ തിരഞ്ഞെടുപ്പില്‍, കാര്യങ്ങള്‍ തകിടം മറിഞ്ഞു. ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് പത്തില്‍ മൂന്ന് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഭരണഘടനയെ തള്ളിപ്പറഞ്ഞ ബിജെപി നേതാക്കളിലും, അജിത് പവാറിനെ സഖ്യത്തിലേക്ക് ചേര്‍ത്തത് പോലെയുള്ള രാഷ്ട്രീയ അവസരവാദത്തിലും നിരാശരായ വോട്ടര്‍മാര്‍ പ്രതിഷേധമാണ് അവര്‍ക്ക് തിരിച്ചടിയായതെന്ന് നിരീക്ഷകര്‍ പറയുന്നു.
കൂടാതെ, കോവിഡ് 19 മൂലം പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കപ്പെട്ടതോടെ ബിജെപിയുടെ സംഘടനാ ശക്തിയില്‍ കാര്യമായ തിരിച്ചടിയുണ്ടായി. ഇത് പാര്‍ട്ടിയുടെ മനോവീര്യം തകര്‍ക്കുന്നതിലേക്ക് നയിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ മുന്നണി വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ അവകാശപ്പെടുന്നത്. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി ദേവാനന്ദ് പവാര്‍ അടുത്തിടെ അവകാശപ്പെട്ടത്, പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ കോണ്‍ഗ്രസ് വിജയകരമായി ഏകീകരിച്ചുവെന്നാണ്.
മറാഠാ ക്വാട്ട പ്രതിഷേധങ്ങളുടെ കേന്ദ്രമായ മറാത്ത്വാഡയുടെ പശ്ചാത്തലത്തില്‍, ബിജെപിക്ക് കാര്യമായ തിരിച്ചടിയാണ് നേരിട്ടത്. പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ മറാഠാ സമുദായം ബിജെപിക്കെതിരായാണ് നിലകൊണ്ടത്. അത് ബിജെപി സഖ്യത്തിന്റെ മോശം പ്രകടനത്തിന് കാരണമായി. പ്രതിപക്ഷം മറാഠ ഇതര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ സീറ്റുകളില്‍ മാത്രമാണ് ബിജെപി സഖ്യത്തിന് വിജയിക്കാനായകത്. ബിജെപിക്കെതിരായ മറാഠ വികാരത്തിന്റെ ആഴം വെളിവാക്കുന്ന പരാജയമായിരുന്നു പാര്‍ട്ടി നേരിട്ടത്. മറാഠ, ഒബിസി സ്ഥാനാര്‍ത്ഥികളാണ് കൂടിയ തോതില്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നു, ഇത് വോട്ടര്‍മാരുടെ വികാരത്തിലെ മാറ്റത്തെയാണു സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ ചരിത്രപരമായ മാതൃകകളെയാണ് ഇത് കാണിക്കുന്നത്. കോണ്‍ഗ്രസ് ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ ‘അവശേഷിച്ച സഹതാപം’ അവര്‍ക്ക് ഗുണം ചെയ്യുന്നുണ്ട്.
മറാഠാ പ്രക്ഷോഭം ബിജെപിയെ പ്രതികൂലമായി ബാധിച്ചുവെന്ന് പല വിശകലന വിദഗ്ധരും എടുത്തുകാണിക്കുന്നത്. കര്‍ഷകര്‍ മുതല്‍ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ വരെയുള്ള വിവിധ മേഖലകളിലുള്ളരാണ് മഹാരാഷ്ട്ര വോട്ടര്‍മാര്‍ എന്നതിനാല്‍ മഠാഠ പ്രക്ഷോഭം ഉണ്ടാക്കുന്ന ആഘാതം പാര്‍ട്ടിക്ക് വലുതായിരിക്കും.
തിരിച്ചുവരണമെങ്കില്‍, മറാത്താ പ്രക്ഷോഭത്തെ നയിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളായ കാര്‍ഷിക ദുരിതം, വ്യവസായ തകര്‍ച്ച എന്നിവ ബിജെപി പരിഹരിക്കണം. എന്നിരുന്നാലും, ഈ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിഹരിക്കുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. കൂടാതെ, ഗ്രാമങ്ങളിലും അര്‍ദ്ധ നഗര പ്രദേശങ്ങളിലും വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം ബിജെപിക്ക് മറ്റൊരു തലവേദനയാണ്. മുമ്പ് പാര്‍ട്ടിയെ പിന്തുണച്ചിരുന്നവരാണ് ഈ വിഭാഗം. എന്നാല്‍ പലരും ഇപ്പോള്‍ സാമൂഹികമായ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. അവരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ വേണ്ടത്ര സാമ്പത്തിക പിന്തുണ കിട്ടുന്നില്ല. ഈ നിരാശ ബിജെപിയോടുള്ള എതിര്‍പ്പായി വളരുന്നുണ്ട്.
അതേസമയം എംവിഎ (മഹാരാഷ്ട്ര വികാസ് അഘാഡി) സഖ്യം സംസ്ഥാനത്ത് ശക്തി പ്രാപിച്ചിട്ടുണ്ട്. ഇത് വരുന്ന തിരഞ്ഞെടുപ്പ് കൂടുതല്‍ വാശിയേറിയതാക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ജയ്ദീപ് ഹാര്‍ദികര്‍ പറയുന്നത്. സ്വന്തം നിലനില്‍പ്പിനായി ബിജെപിയേക്ക് പോയവര്‍ തിരിച്ച് അഘാഡി സഖ്യത്തിലേക്ക തന്നെ മടങ്ങിയെത്തിയെക്കുമെന്നാണ് പറയുന്നത്. എന്നിരുന്നാലും, അഘാഡി സഖ്യത്തിലും പ്രശ്‌നങ്ങളുണ്ട്. സഖ്യത്തിനുള്ളിലെ ഒരു പ്രബല ശക്തിയായി കോണ്‍ഗ്രസ് നിലകൊള്ളുന്നതിനാല്‍ സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ അവിടെ അത്ര സുഖമമായി കാര്യങ്ങളെ കൊണ്ടു പോകില്ല.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍, ജാതി ഗണിതത്തെ മറികടക്കുന്നതിലും അതിന്റെ രാഷ്ട്രീയ മൂലധനം പുനഃസ്ഥാപിക്കുന്നതിലും ബി.ജെ.പി കാര്യമായ വെല്ലുവിളികള്‍ നേരിടുന്നു. താക്കറെയുടെ മുന്‍കാല തിരഞ്ഞെടുപ്പ് വിജയങ്ങള്‍ വോട്ടിംഗ് സമവാക്യങ്ങളെക്കുറിച്ചും പ്രാദേശിക മാറ്റങ്ങളെക്കുറിച്ചും മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു പാര്‍ട്ടിയെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ബി.ജെ.പിക്കും അതിന്റെ സഖ്യകക്ഷികള്‍ക്കും ഈ സങ്കീര്‍ണതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനും വോട്ടര്‍മാരുടെ വിശ്വാസം വീണ്ടെടുക്കാനും കഴിയുമോ എന്നത് കണ്ടറിയണം, എന്നാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പലതരത്തിലുള്ള ധ്രുവീകരണങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ പാര്‍ട്ടി അവരുടെ തന്ത്രങ്ങള്‍ മാറ്റി പരീക്ഷിക്കാനും തയ്യാറായേക്കും. Can BJP and Allies Overcome Caste Arithmetic Challenges in Maharashtra Polls?
Content Summary; Can BJP and Allies Overcome Caste Arithmetic Challenges in Maharashtra Polls?