പെർത്തിലെ മികച്ച വിജയം അടുത്ത വർഷം ലോഡ്‌സിൽ നടക്കുന്ന ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യത ഇരട്ടിയാക്കിയിരിക്കുകയാണ്. 61.11 വിജയശതമാനവുമായി പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. പക്ഷേ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടുന്നതിന്, വരാനിരിക്കുന്ന മത്സരങ്ങളിൽ ഇന്ത്യക്ക് മികച്ച പ്രകടനം കാഴ്‌ചവെക്കേണ്ടതുണ്ട്. ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ വരാനിരിക്കുന്ന പരമ്പരയിൽ ഓസ്‌ട്രേലിയയെ 3-0 ന് തോൽപ്പിക്കണം. അങ്ങനെയായാൽ ഇന്ത്യയുടെ വിജയശതമാനം 62.28 ആയി ഉയരും. നിലവിൽ ശ്രീലങ്കയുടെ വിജയശതമാനം 61.54 ഉം ദക്ഷിണാഫ്രിക്കയുടേത് 61.11 ശതമാനവുമാണ്. ശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ചാൽ ഇന്ത്യക്ക് ശ്രീലങ്കയെയും ദക്ഷിണാഫ്രിക്കയെയും മറികടക്കാനാകും. World Test Championship
എന്നാൽ മറ്റ് ടീമുകളുടെ പ്രകടനവും ഇന്ത്യയുടെ വിജയത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്ക ശ്രീലങ്കയെയും പാകിസ്ഥാനെയും 2-0 ന് തോൽപ്പിച്ചാൽ, ദക്ഷിണാഫ്രിക്കയുടെ വിജയശതമാനം 69.44 ആകും. അങ്ങനെ സംഭവിച്ചാൽ ഓസ്ട്രേലിക്കെതിരെ ടെസ്റ്റിൽ വിജയിച്ചാലും ഇന്ത്യക്ക് മുന്നിലെത്താനാകില്ല.
ഇന്ത്യയുടെ വിജയത്തിന് സഹായിക്കുന്ന വേറെയും കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, ഓസ്‌ട്രേലിയ ഇന്ത്യയെ 3-2 ന് തോൽപിക്കുകയും ന്യൂസിലാൻഡും ഇംഗ്ലണ്ടും അവരുടെ പരമ്പര 1-1 ന് സമനിലയിലാവുകയും ദക്ഷിണാഫ്രിക്ക അവരുടെ രണ്ട് പരമ്പരകളും സമനിലയിലാവുകയും ചെയ്‌താൽ, ഇന്ത്യയ്ക്ക് 53.51 വിജയശതമാനത്തോടെ യോഗ്യത നേടാനാകും.
57.69% വിജയശതമാനമുള്ള ഓസ്‌ട്രേലിയക്കും വെല്ലുവിളികൾ ഏറെയാണ്. ശേഷിക്കുന്ന ആറ് മത്സരങ്ങളിൽ നാല് മത്സരങ്ങൾ വിജയിച്ചാൽ മാത്രമേ 61.54 വിജയശതമാനമുള്ള ശ്രീലങ്കയെക്കാൾ മുന്നിലെത്താൻ ഓസ്ട്രേലിക്ക് കഴിയുകയുള്ളു. ഇന്ത്യ 3-2 ന് പരമ്പര ജയിച്ചാൽ, 60.53% വിജയശതമാനത്തിലെത്തി ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താൻ ഓസ്‌ട്രേലിയയ്ക്ക് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര 2-0 ന് ജയിക്കണം. ചുരുക്കി പറഞ്ഞാൽ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും WTC ഫൈനലിൽ ഏറ്റുമുട്ടാൻ അവസരമുണ്ട്, പക്ഷേ അത് അവരുടെ പ്രകടനത്തെയും മറ്റ് പ്രധാന പരമ്പരകളുടെ ഫലങ്ങളെയും ആശ്രയിച്ചിരിക്കും. World Test Championship
Content summary: Can it be India vs Australia in the World Test Championship Final next year?
India vs Australia WTC Final WTC Final scenarios World Test Championship