UPDATES

വിദേശം

വിദ്യാർത്ഥികളുടെ വിദേശ സ്വപ്നങ്ങൾ അസ്തമിക്കുമോ? നയം കടുപ്പിച്ച് കാനഡ

ഒരു വർഷം ശരാശരി 250000 ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിലേക്ക് വിസക്ക് അപേക്ഷിക്കുന്നത്

                       

ഇന്ത്യൻ വിദ്യാർത്ഥികളുടെയും പ്രൊഫഷണൽ ജോലിക്കാരുടെയും സ്വപ്‌നഭൂമികയാണ് കാനഡ. എന്നാൽ കാനഡയിലേക്കുള്ള യാത്ര ഇനിയത്ര എളുപ്പമാകില്ല. കാനഡ തങ്ങളുടെ ഇമിഗ്രേഷൻ നയങ്ങൾ കൂടുതൽ കർശനമാക്കുന്നു. അതിന്റെ ഭാഗമായി വിസാ നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. കാനഡക്ക് പുറത്തു നിന്നുള്ള വിദ്യാർത്ഥികൾ, വിനോദ സഞ്ചാരികൾ, തൊഴിലാളികൾ തുടങ്ങി 5853 പേർക്ക് വിസ നിഷേധിച്ചിരിക്കുകയാണ് കാനഡ. ഒരു വർഷം ശരാശരി 250000 ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിലേക്ക് പോവാൻ വിസക്ക് അപേക്ഷിക്കുന്നത്. ജോലിക്കാരുടെ എണ്ണം നോക്കുകയാണെങ്കിൽ ഇതിലും കൂടും. കാനഡയുടെ ഈ കുടിയേറ്റ നയം ഇന്ത്യൻ വിദ്യാർഥികളുടെ ഭാവിയിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. canada denies entry foreigners

അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ ഗവൺമെന്റിന്റെ തീരുമാനം. വോട്ട് ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതിനാലാണ് താൽക്കാലിക താമസക്കാരുടെയും കുടിയേറ്റക്കാരുടെയും കടന്നുകയറ്റം തടയാൻ ശ്രമിക്കുന്നത്.

പുതിയ ആളുകളെ സ്വാഗതം ചെയ്യുന്നതിൽ കാനഡ ഏറെ മുന്നിലായിരുന്നു. എന്നാൽ സമീപകാല വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത് കുടിയേറ്റത്തെ കുറിച്ചുള്ള കാനഡയിലെ പൗരന്മാരുടെ ആശങ്കകളാണ്. രാജ്യത്തെ പൊതുവികാരം എമിഗ്രേഷഷനിൽ പ്രതിഫലിക്കുന്നു. ബോർഡർ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ഈ ജൂലൈയിൽ 5853 പേർക്ക് വിസ നൽകിയിട്ടില്ല.2019 ജനുവരിക്കു ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

കാനഡയിലെ അതിർത്തി ഉദ്യോഗസ്ഥർ 2024 ജൂലൈ വരെ പ്രതിമാസം ശരാശരി 3,727 വിദേശ യാത്രക്കാരെ കാനഡയിലേക്ക് പോകുന്നവരെ പിന്തിരിപ്പിച്ചു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർധനവാണ്. ജൂലൈയിൽ മാത്രം 285 വിസയാണ് അവർ നിരാകരിച്ചത്. കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ (സിബിഎസ്എ) വക്താവ് ഇപ്രകാരം പറയുന്നു. മൈഗ്രേഷൻ പാറ്റേണുകളിലോ നയത്തിലോ വരുത്തിയ മാറ്റങ്ങളുടെ ഫലമാണിത്. എന്നാൽ നിയമപരമായ നയ ക്രമീകരണൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

2024 ജനുവരി, ഫെബ്രുവരി, മെയ്, ജൂൺ മാസങ്ങളിലെ ഡാറ്റ സൂചിപ്പിക്കുന്നത് അംഗീകരിച്ചതിനേക്കാൾ കൂടുതൽ അപേക്ഷകൾ നിരസിക്കപ്പെട്ടു എന്നാണ്. സമാന്തരമായി, കാനഡയുടെ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് കുറച്ച് വിസകൾക്ക് അംഗീകാരം നൽകുന്നു. വിദ്യാർത്ഥികൾക്കുള്ള വിസയും വർക്ക് പെർമിറ്റും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കനേഡിയൻമാർ നിയന്ത്രിത ഇമിഗ്രേഷൻ സംവിധാനമാണ് ആഗ്രഹിക്കുന്നതെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ ഓഗസ്റ്റിൽ പ്രസ്താവിച്ചിട്ടുണ്ട്. പഠന- പെർമിറ്റിന്റെ കാര്യത്തിൽ കുറവുണ്ടായത് ജനുവരി മുതലാണ്. എയർപോർട്ടുകളിലും ലാൻഡ് ക്രോസിംഗുകളിലും വിസ ഉടമകളെ സൂക്ഷ്മപരിശോധന നടത്തുന്നുണ്ട്. അതിർത്തി ഉദ്യോഗസ്ഥർ തീവ്രമായി ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

കുടിയേറ്റത്തോടുള്ള ഗവൺമെൻ്റിൻ്റെ മനോഭാവത്തിൽ വന്ന മാറ്റമാണ് ഈ സൂക്ഷ്മ പരിശോധനയ്ക്ക് കാരണം. കഴിഞ്ഞ സെപ്തംബറിൽ എഡ്മൻ്റണിൽ ഒരു കോൺഫറൻസിനു പോകുമ്പോൾ തടഞ്ഞുനിർത്തിയ ഘാനക്കാരനായ മുഹമ്മദ് കാമിൽ ഷൈബു തൻ്റെ വിഷമകരമായ അനുഭവം വിവരിച്ചു. ജോലിയെക്കുറിച്ചും യാത്രാ പദ്ധതികളെക്കുറിച്ചും ഫോണിലൂടെ ചോദ്യം ചെയ്ത ശേഷം, താൽക്കാലിക റസിഡൻ്റ് വിസ അസാധുവാണെന്ന് അറിയിക്കുകയും അക്രയിലേക്ക് മടങ്ങാൻ നിർശേച്ചു. canada denies entry foreigners

കാനഡ, രാജ്യത്തിന്റെ കുടിയേറ്റ നയം പരിവർത്തനങ്ങൾക്ക് വിധേയമാകുമ്പോൾ, അത് ലോകമെമ്പാടുമുള്ള ആളുകളെ, പ്രത്യേകിച്ച് പഠനത്തിനായി വരുന്ന വിദേശീയരായ വിദ്യാർത്ഥികളെ, സാരമായി ബാധിക്കുന്നു. ഇന്ത്യയിൽ നിന്നും വിദ്യാഭ്യാസത്തിനായി കാനഡയിൽ പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിൽ കാണുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനങ്ങൾ, കരിയർ സാധ്യതകൾ, സുഗമമായ കുടിയേറ്റ നയം എന്നിവയായിരുന്നു അതിന്‌ പിന്നിലെ പ്രധാന കാരണങ്ങൾ. എന്നാൽ കുടിയേറ്റ നയത്തിൽ മാറ്റം കൊണ്ടുവന്നതിനാൽ ഇനി കാനഡയിലേക്ക് എളുപ്പം പോകാനാകില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. കാനഡയെ പോലെ മറ്റു രാജ്യങ്ങളും ഈ നയം പിന്തുടർന്നാൽ ഒരുപാട് പേരുടെ ആഗ്രഹങ്ങൾക്കാവും തിരശീല വീഴുന്നത്.

content summary; Canada has denied entry to more foreign travelers

Share on

മറ്റുവാര്‍ത്തകള്‍