February 19, 2025 |

ഒളിമ്പിക്‌സിലെ ‘ ചാരപ്പണി’ ; ഡ്രോണിൽ കുരുങ്ങി കാനഡ ഫുട്ബോൾ ടീം

വിവാദമായി ഡ്രോൺ പറത്തൽ

കാനഡയുടെ ഒളിമ്പിക് വനിതാ ഫുട്ബോൾ ടീം തങ്ങളുടെ എതിരാളികളെ നീക്കങ്ങൾ ഡ്രോണുകൾ ഉപയോഗിച്ച് ചോർത്തിയതായി റിപ്പോർട്ട്. സംഭവം വാർത്തയായതിന് പിന്നാലെ, ന്യൂസിലൻഡിനെതിരായ കാനഡയുടെ ആദ്യ ഒളിമ്പിക് മത്സരത്തിന് ഹെഡ് കോച്ച് വിട്ട് നിന്നു. ഡ്രോൺ പറത്തിയതായി കരുതുന്ന രണ്ട് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളെ അടിയന്തരമായി നാട്ടിലേക്ക് തിരിച്ചയക്കാൻ കാന‍ഡ തീരുമാനിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. canada spying scandal

അംഗീകൃതമല്ലാത്ത കാനഡ സോക്കർ സപ്പോർട്ട് ടീമിലെ അംഗത്തെ പാരീസിൽ നിന്ന് 250 മൈൽ തെക്ക് വശത്തുള്ള സെയ്ൻ്റ്-എറ്റിയെൻ നഗരത്തിൽ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ചതിന് ഫ്രഞ്ച് അധികൃതർ തടഞ്ഞുവച്ചതായി ജൂലൈ 24 ബുധനാഴ്ച, കനേഡിയൻ ഒളിമ്പിക് കമ്മിറ്റി (COC) അറിയിച്ചു. ന്യൂസിലൻഡിൻ്റെ പരിശീലന സെഷനുകൾ റെക്കോർഡുചെയ്യാൻ ഡ്രോൺ ഉപയോഗിച്ചതിനെ തുടർന്നാണ് അറസ്റ്റ്.

ഹെഡ് കോച്ച് ബെവ് പ്രീസ്റ്റ്മാൻ, തനിക്ക് ഇതിൽ പങ്കാളിത്തം ഇല്ലെങ്കിലും ആദ്യ മത്സരത്തിൽ നിന്ന് സ്വമേധയാ ഒഴിവാക്കുമെന്നും പറഞ്ഞു.
മൂന്ന് വർഷം മുമ്പ് ടോക്കിയോ ഒളിമ്പിക്സിൽ കനേഡിയൻ ടീമിനെ സ്വർണ്ണ മെഡൽ നേട്ടത്തിലേക്ക് നയിച്ച വ്യക്തിയാണ് ബെവ് പ്രീസ്റ്റ്മാൻ.

ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും, സംഭവത്തിന്റെ വിശദാംശങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നും ടീമിന്റെ പ്രവർത്തികൾക്ക് ആത്യന്തികമായി ഞാൻ ഉത്തരവാദിയാണ് ബുധനാഴ്ച ടീം പരിശീലനത്തിന് ശേഷം ബെവ് പ്രീസ്റ്റ്മാൻ പറഞ്ഞു.

നിലവിൽ ഫിഫയുടെ അച്ചടക്ക സമിതി കാനഡ സോക്കറിനും ബെവ്‌ പ്രീസ്റ്റ്മാൻ ഉൾപ്പെടെയുള്ള ടീമിലെ നിരവധി വ്യക്തികൾക്കെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ന്യൂസീലൻഡ് വനിതാ ഫുട്ബോൾ ടീം ഗ്രൌണ്ടിൽ പരിശീലനം നടത്തുമ്പോൾ ഗ്രൗണ്ടിന് മുകളിലൂടെ രണ്ട് തവണ സംശയാസ്പദമായ ഡ്രോണുകൾ പറന്നതായി ന്യൂസിലൻഡിൻ്റെ ഒളിമ്പിക് കമ്മിറ്റി ഐഒസിക്ക് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വിവരങ്ങൾ പുറത്തറിഞ്ഞത്.

ആദ്യ മത്സരത്തിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നതിന് മൂന്ന് ദിവസം മുമ്പാണ് സംഭവം. ഇരു ടീമുകളും ഒളിമ്പിക് ഗെയിംസിൻ്റെ സമഗ്രതയും നീതിയും ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധരാണ്. സംഭവം അപലപനീയവും നിരാശ ഉളവാക്കുന്നതാണ് ‘ എന്ന് സ്പോർട്സ് ബോഡി പ്രസ്താവനയിൽ വ്യക്തമാക്കി. ‘ കൂടാതെ, ജീവനക്കാർ നിർബന്ധിത ധാർമിക പരിശീലനം പൂർത്തിയാക്കേണ്ടതുണ്ടെന്ന് കനേഡിയൻ ഒളിമ്പിക് കമ്മിറ്റി പറഞ്ഞു.

ആരോപണങ്ങൾക്ക് ശേഷം, കനേഡിയൻ ഒളിമ്പിക് കമ്മിറ്റി വിഷയത്തിൽ അന്വേഷണം നടത്തുകയും അസിസ്റ്റൻ്റ് കോച്ച് ജാസ്മിൻ മാൻഡർ, കാനഡ സോക്കർ അനലിസ്റ്റ് ജോസഫ് ലോംബാർഡി എന്നിവരെ ടീമിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ന്യൂസിലൻഡ് താരങ്ങളുടേയും കോച്ചിൻ്റെ നിർദ്ദേശങ്ങൾ അടക്കം റെക്കോർഡ് ചെയ്യാൻ ഡ്രോൺ ഉപയോഗിച്ചതായി ജോസഫ് ലോംബാർഡി സമ്മതിച്ചു. ജാസ്മിൻ മാൻഡറെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തെങ്കിലും തനിക്ക് ഇതിൽ പങ്കില്ലെന്നും കുറ്റം നിരസിക്കുകയും ചെയ്തു.

“സ്പോർട്സിലെ ഏറ്റവും പ്രധാനപ്പെട്ട തത്വമാണ് ഫെയർ പ്ലേ. എന്നാൽ ഇപ്പോഴുണ്ടായിരിക്കുന്ന ഈ പ്രവർത്തികൾ കാനഡയുടെ മൂല്യങ്ങളെയോ കായിക മൂല്യങ്ങളെയോ പ്രതിനിധീകരിക്കുന്നില്ല,” എന്ന് കാനഡയുടെ കായിക മന്ത്രി കാർല ക്വാൾട്രോ സോഷ്യൽ മീഡിയയിൽ കുറിച്ചു.

കനേഡിയൻ ഒളിമ്പിക് കമ്മിറ്റിയിൽ നിന്നുള്ള ഉപരോധം, ന്യൂസിലൻഡിനോട് മാപ്പ് പറഞ്ഞതും, ഹെഡ് കോച്ച് ബെവ് പ്രീസ്റ്റ്മാൻ്റെ പിന്മാറാനുള്ള തീരുമാനങ്ങൾ എന്നിവയെ ഞാൻ പിന്തുണയ്ക്കുന്നു. ഈ നടപടികൾ ആളുകളെ ഉത്തരവാദിത്തത്തോടെ നിലനിർത്താനും എല്ലാ അത്‌ലറ്റുകൾക്കും ഗെയിം ന്യായമായി നിലനിർത്താനും സഹായിക്കും എന്നും കാർല ക്വാൾട്രോ കൂട്ടിച്ചേർത്തു.

എന്നാൽ ആരോപണങ്ങൾ കനേഡിയൻ ടീമിന്റെ ആവേശത്തെ സാരമായി ബാധിച്ചതായും, നിരാശനാജനകമായ സംഭവമാണെന്നും കനേഡിയൻ സെൻ്റർ ബാക്ക് വനേസ ഗില്ലസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

content summary; Canada ‘shocked’ after spying scandal hits Olympic women’s football champions

×