സ്‌പെയിനിലെ കാനറി ദ്വീപുകളുടെ തീരത്ത് ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ എണ്ണം രാവും പകലും വര്‍ദ്ധിക്കുകയാണ്. സമ്പന്നരടക്കം റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കാന്‍ സ്‌പെയിനിലെ കാനറി ദ്വീപുകളിലാണ് എത്തുക. ഇന്ന് അനാഥശരീരങ്ങളുടെ തീരമായിരിക്കുകയാണ് കാനറി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് സുരക്ഷ തേടിയെടുത്ത ദരിദ്ര കുടിയേറ്റക്കാരുടേതാണ് ഈ മൃതശരീരങ്ങള്‍.canary islands
2024 ല്‍ 33 അനധികൃത കുടിയേറ്റക്കാര്‍ കാനറിയിലെ എല്‍ ഹിറോ തീരത്ത് എത്തുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2023 ല്‍ 11 പേരാണ് കാനറയില്‍ ജീവന്‍ വെടിഞ്ഞത്. 2022 ല്‍ ഒരാള്‍ മാത്രം കൊല്ലപ്പെട്ടു.
യുറോപ്യന്‍ രാജ്യങ്ങള്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ കണ്ടെത്തിയ അഭയകേന്ദ്രമാണ് കാനറി ദ്വീപുകള്‍. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തില്‍ അഞ്ചിരട്ടിയോളമായിരുന്നു വര്‍ധന.
ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ രണ്ടാമത്തെ പലായന പാതയാണിത്. ഏകദേശം ആറ് ദിവസത്തെ യാത്രയ്ക്ക് പലായനം സാധ്യമാകൂ. പലരുടെയും മരണം സംഭവിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതിശൈത്യം മൂലമുണ്ടാകുന്ന ഹൈപ്പോ തെര്‍മിയ, നിര്‍ജലീകരണം,ബോട്ടുകള്‍ മറിഞ്ഞുള്ള മുങ്ങിമരണം എന്നിവ ഇവയില്‍ ചിലതാണ്. തീരത്തടിയുന്ന മൃതശരീരങ്ങളില്‍ പലപ്പോഴും ജലാംശം കണ്ടെത്താന്‍ സാധിക്കാറില്ല. പേരില്ലാത്ത ശവകുടീരത്തിലാകും തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുക. തീരത്ത് അടുക്കുന്ന കുടിയേറ്റക്കാരുടെ കണക്ക് മാത്രമാണ് സ്പാനിഷ് സര്‍ക്കാര്‍ സൂക്ഷിക്കുന്നത്. അനധികൃത ബോട്ടുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളുടെ കണക്കുകളെടുക്കാത്തതിനാല്‍ ഈ തീരത്ത് മരണമടയുന്നവരുടെ എണ്ണം കണക്കുകളില്‍ നിന്ന് വിഭിന്നമായിരിക്കും.
അന്താരാഷ്ട്ര കുടിയേറ്റ സംഘടനയായ ഐഒഎം കണക്കാക്കുന്നത് അനുസരിച്ച്, 12 ശതമാനത്തിലധികം കുടിയേറ്റക്കാര്‍ ജനുവരി, ഒക്ടോബര്‍ മാസങ്ങളില്‍ തീരത്തെത്തിയിട്ടുണ്ട്. 891 പേര്‍ പലായനത്തിനിടെ കൊല്ലപ്പെട്ടിരിക്കാം. മുന്‍ കാലങ്ങളിലേതില്‍ നിന്ന്് 61 ശതമാനം വര്‍ധനവാണ് മരണത്തിലുണ്ടായിരിക്കുന്നത്. 2000 കിലോമീറ്ററിലധികം അകലെയുളള ദ്വീപുകളിലേക്ക് തുറന്ന ബോട്ടുകളില്‍ പലായനം ചെയ്യാന്‍ ശ്രമിച്ചവരാണ് ജീവനറ്റ് തീരത്തടിയുന്നത്.
കാനറിയിലെ തീരങ്ങളില്‍ ജീവനോടെയെത്തുക എന്നത് കുടിയേറ്റക്കാരെ സംബന്ധിച്ചേറെ ബുദ്ധിമുട്ടാണ്. കൊല്ലപ്പെട്ടവരെ തിരിച്ചറിയുന്നതിന് മാസങ്ങള്‍ വരെ കാലതാമസമുണ്ടായേക്കാം. പിടിക്കപ്പെട്ടാല്‍ നാടുകടത്തുമെന്ന ഭയത്താല്‍ പല അനധികൃത കുടിയേറ്റക്കാരും സ്വന്തം തിരിച്ചറിയല്‍ രേഖകള്‍ കടലില്‍ ഉപേക്ഷിക്കുന്നതാണ് അതിന് കാരണം. തിരിച്ചറിയപ്പെടാത്തതിനാല്‍ കുടിയേറ്റക്കാരുടെ രാജ്യത്തെ അധികൃതര്‍ക്ക് ഇവരെ തിരിച്ചറിയാനോ സ്വദേശത്തേക്ക് മടക്കിയയക്കാനോ സാധിക്കില്ല. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചുള്ള സങ്കീര്‍ണമായ മാര്‍ഗങ്ങള്‍ തേടിയാലും രണ്ട് മാസം കൊണ്ട് മാത്രമേ തിരിച്ചറിയല്‍ സാധ്യമാകൂ.
എല്‍ ഹിറോ ആസ്ഥാനമായുളള മൂന്ന് ഫോറന്‍സിക് പോലീസ് ഓഫീസര്‍മാരില്‍ രണ്ട് പേര്‍ നിയമപാലകരുടെ വിവരശേഖരണത്തിലേക്ക് അനധികൃത കുടിയേറ്റക്കാരുടെ മൃതശരീരത്തിന്റെ വിരലടയാളങ്ങളും ചിത്രങ്ങളുമെടുത്തിരുന്നു.
കാനറികളിലേക്കുള്ള കുടിയേറ്റം വര്‍ദ്ധിച്ചുവരുന്ന മരണങ്ങള്‍ക്കും തിരോധാനങ്ങള്‍ക്കും പിന്നിലെ നിരവധി ഘടകങ്ങളിലൊന്നാണെന്ന് ഐഒഎമ്മിന്റെ മിസ്സിംഗ് മൈഗ്രന്റ്‌സ് പ്രോജക്ടിന്റെ ആക്ടിംഗ് കോര്‍ഡിനേറ്റര്‍ ആന്‍ഡ്രിയ ഗാര്‍സിയ ബോര്‍ജ പറഞ്ഞു. വാര്‍ത്താലേഖനങ്ങള്‍, ഔദ്യോഗിക സ്രോതസ്സുകള്‍, സ്വതന്ത്ര അന്വേഷണങ്ങള്‍ എന്നിവ വഴിയുള്ള മരണങ്ങളുടെ കണക്കുകളാണ് ഈ ഘടകങ്ങളെ സാധൂകരിക്കുന്നത്.
സെപ്റ്റംബറില്‍ 84 പേരെ വഹിക്കാന്‍ കഴിവുള്ള സ്‌പെയിനിന്റെ തീരസംരക്ഷസംരക്ഷണസേനയുടെ ബോട്ട് പുറപ്പെട്ട് കാനറിയിലെത്തിയപ്പോള്‍ 27 പേരുടെ ജീവന്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. 9 പേരെ എല്‍ ഹിറോയില്‍ അടക്കം ചെയ്തു. ബാക്കിയുള്ളവര്‍ കടലില്‍ മുങ്ങിയെന്നാണ് കരുതുന്നത്.
2021 ല്‍ റെഡ് ക്രോസ് കാനറികളിലേക്ക് കുടിയേറുമ്പോള്‍ കൊല്ലപ്പെടുന്ന ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള പ്രോഗ്രാം ആരംഭിച്ചിരുന്നു. ഏകദേശം 40 ശതമാനം കേസുകളിലും കൊല്ലപ്പെട്ട കുടിയേറ്റക്കാരെ തെളിവുകള്‍ വഴിയോ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഉള്ള അഭിമുഖങ്ങളിലൂടെയോ അനൗപാചാരികമായി തിരിച്ചറിയുന്നുവെന്ന് പ്രോഗ്രാമില്‍ നിന്ന് വ്യക്തമാകുന്നു. നിലവിലെ കാനറിയുടെ സാഹചര്യം ഇങ്ങനെയാണ്. കഴിഞ്ഞ മാസം, പ്രാദേശിക സര്‍ക്കാര്‍ തുറമുഖത്ത് ആറ് പുതിയ കഡാവര്‍ റഫ്രിജറേറ്ററുകള്‍ സ്ഥാപിച്ചു. ശ്മശാനത്തിന് സ്ഥലമില്ലാത്തതിനാല്‍ സ്ഥലം കൂടുതല്‍ അനുവദിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും പ്രതീക്ഷയുടെ കരംപിടിച്ച് കാനറിയിലേക്ക് അടുക്കുന്ന രക്ഷാബോട്ടുകള്‍ എത്ര മൃതദേഹങ്ങളെ പേറുമെന്ന് പറയാനാവില്ല.canary islands
content summary; europes-new-migrant-crisis-authorities-struggle-to-cope-with-rising-deaths