മനുഷ്യർ കല്യാണം കഴിക്കും, അപ്പോഴെന്തുകൊണ്ട് നായകളുടെ കല്യാണം നടത്തിക്കൂടാ ?
അതിമനോഹരമായ പൂന്തോട്ടത്തിൽ വെളുത്ത ലേസ് പിടിപ്പിച്ച ഗൗണും മനോഹരമായ വെഡിങ് കേക്കും ഒരുക്കിയ വിവാഹമായിരുന്നു അത്. പറഞ്ഞു വന്നത് മനുഷ്യരുടെ വിവാഹത്തെ കുറിച്ചല്ല ഗോൾഡൻ റിട്രീവർ ഇനത്തിൽ പെട്ട ബ്രീയുടെയും ബോണ്ടിന്റെയും വിവാഹത്തെ കുറിച്ചാണ്. ഇരുവരുടെയും പ്രിയപ്പെട്ട മനുഷ്യരും മറ്റു നായ്ക്കുട്ടികളും വിവാഹത്തിൽ സന്നിഹിതരായിരുന്നു. Canine wedding in china
ജനങ്ങൾ വിവാഹം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾ വാൻ പരാചയമായ ചൈനയിലാണ് വളർത്തുമൃഗങ്ങളുടെ വിവാഹങ്ങൾ വ്യാപകമാകുന്നത്. ജനസംഖ്യ കുറവും വിവാഹ -ജനന നിരക്കിലെ കുറവും നിലവിൽ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളാണ്.
വളർത്തുമൃഗങ്ങളോടുള്ള ആളുകളുടെ വർദ്ധിച്ചുവരുന്ന സ്നേഹവും അവയ്ക്കുവേണ്ടി കൂടുതൽ സമയവും പണവും ചെലവഴിക്കാനുള്ള ജനങ്ങളുടെ സന്നദ്ധതയും ഈ പ്രവണതയ്ക്ക് കാരണമാണ്. 2023 -ൽ വളർത്തുമൃഗങ്ങൾക്കുവേണ്ടിയുള്ള ചെലവ് 3.2 ശതമാനം വർദ്ധിച്ച്, ആകെ 279.3 ബില്യൺ യുവാൻ (32,06,35,34,90,500 രൂപ ) ആയിരുന്നു. ‘ മനുഷ്യർ കല്യാണം കഴിക്കും, അപ്പോഴെന്തുകൊണ്ട് നായകളുടെ കല്യാണം നടത്തിക്കൂടാ ?’ എന്നാണ് ബ്രീയുടെ ഉടമയായ റൈ ലിംഗ് പറയുന്നത്. ബ്രീ എപ്പോഴും ഭർത്താവായ ബോണ്ടിനൊപ്പം കളിക്കുമെന്നും ട്രീറ്റുകൾ പങ്കുവയ്ക്കുമെന്ന് വിവാഹ വാഗ്ദാനവും നൽകി.
ഗവേഷണ സ്ഥാപനമായ അക്വിറ്റി നോളജ് പാർട്‌ണേഴ്‌സിൻ്റെ 2023 ലെ കണക്കനുസരിച്ച് ചൈനയിലെ നഗരങ്ങളിൽ 116 ദശലക്ഷത്തിലധികം പൂച്ചകളും നായ്ക്കളുമുണ്ടായിരുന്നു. ഇതിനർത്ഥം ചൈനയിലെ നഗരങ്ങളിലെ എട്ടിൽ ഒരാൾക്ക് പൂച്ചയോ നായയോ ഉണ്ട്, ഇതിൽ ഭൂരിഭാഗം ഉടമകളും 40 വയസ്സിന് താഴെയുള്ളവരാണ്.
തൽക്കാലം വിവാഹിതരാകാൻ ഒരുക്കമല്ലെന്ന് പറഞ്ഞ റൈ ലിംഗും കാമുകി ജിജി ചെനും, മാസങ്ങളെടുത്താണ് ബ്രീയുടെയും ബോണ്ടിന്റേയും
വിവാഹം ആസൂത്രണം ചെയ്തത്. വിവാഹത്തിന് വേണ്ടി ഇരുവരും പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെ നിയമിക്കുകയും ബ്രീയും ബോണ്ടുമുള്ള പ്രത്യേക കേക്കും തയ്യാറാക്കി. 800 യുവാനോളം ( 9,187.44 രൂപ ) ചെലവുണ്ട് ഈ കേക്കിന്. റൈ ലിംഗും ജിജി ചെനും തങ്ങളുടെ വളർത്തുമൃഗങ്ങളുടെ വിവാഹത്തിനുള്ള കേക്ക് വേണമെന്നാവശ്യപ്പെട്ടപ്പോൾ താൻ അത്ഭുതപെട്ടുപോയെന്ന് കേക്ക് തയ്യാറാക്കിയ ഷാങ്ഹായിലെ ബേക്കറി ഉടമ യാങ് താവോ പറഞ്ഞു. അടുത്തിടെയായി ഇത്തരം വിവാഹങ്ങൾ ഇപ്പോൾ പ്രചാരം നേടുന്നുണ്ടെന്നും യാങ് താവോ കൂട്ടിച്ചേർത്തു.റൈ ലിംഗും ജിജി ചെനും ബ്രീയുടെയും ബോണ്ടിന്റേയും കുഞ്ഞുങ്ങളെ കാത്തിരിക്കുകയാണ്.
content summary ; Canine weddings on the rise in China l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l l