UPDATES

പണി മുടക്ക് കാൻ ഫെസ്റ്റിനെ സ്തംഭിപ്പിക്കുമോ ?

സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് സമരം

                       

കാൻ ഫിലിം ഫെസ്റ്റിവൽ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കാൻ ഫിലിം ഫെസ്റ്റിവലിലെ തൊഴിലാളികൾ. ശമ്പള വ്യവസ്ഥയിലെ ആശങ്ക ചൂണ്ടിക്കാണിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. Cannes strike

1968 മെയ് മാസത്തിൽ ആരംഭിച്ച വിദ്യാർത്ഥി പ്രതിഷേധങ്ങളിലും തൊഴിലാളി സമരങ്ങളിലും പെട്ട് ഒരിക്കൽ മാത്രമാണ് ഫ്രാൻസിലെ ഫെസ്റ്റിവലിന് ഒരു പണിമുടക്ക് നേരിട്ടത്. ഈ വർഷം 200-ലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന Sous les Écrans la Dèche (The Poverty Behind the Screens) എന്ന കൂട്ടായ്മ ഫ്രാൻസിലുടനീളമുള്ള ഫെസ്റ്റിവലുകളിൽ പല മേഖലകളിലുമായി തൊഴിലെടുക്കുന്നവരാണ് സമരത്തിനിറങ്ങിയിരിക്കുന്നത്. തൊഴിലാളികളോട് സർക്കാർ പുലർത്തുന്ന സമീപനത്തിൽ അതൃപ്തി രേഖപ്പെടുത്തിയാണ് പ്രതിഷേധിക്കുന്നത്. ഫെസ്റ്റിവലിലെ പ്രൊജക്ഷനിസ്റ്റുകൾ, പ്രോഗ്രാമർമാർ, ബോക്സ് ഓഫീസ് ജീവനക്കാർ, ലോജിസ്റ്റിക് മാനേജർമാർ, ഫ്ലോർ മാനേജർമാർ, ഡ്രൈവർമാർ, ഡെക്കറേറ്റർമാർ, പ്രസ് ഓഫീസർമാർ തുടങ്ങിയവരാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

തൊഴിലില്ലായ്മ വേതനം ആർക്കൊക്കെ നൽകണമെന്ന വ്യവസ്ഥകൾ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് സർക്കാർ. ഈ വ്യവസ്ഥകൾ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ. ഫ്രാൻസിലുടനീളമുള്ള ചലച്ചിത്രമേളകളിൽ ഹ്രസ്വകാല, സീസണൽ കരാറുകളിലാണ് തൊഴിലാളികളെ നിയമിക്കുന്നത്. എന്നാൽ സാംസ്കാരിക മേഖലയിലെ ഫ്രീലാൻസ് കലാകാരന്മാർക്കും കലാകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും വേണ്ടിയുള്ള ഫ്രാൻസിൻ്റെ പ്രത്യേക തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ ഇവരെ ഉൾപ്പെടുത്തിയിട്ടില്ല.
കൂട്ടായ്‌മയുടെ വക്താവ് ഗാർഡിയനോട് പറയുന്നതനുസരിച്ച്: “ഒന്നിന് പുറകെ ഒന്നായി, ഞങ്ങൾക്ക് തൊഴിലുകൾ ഉപേക്ഷിക്കേണ്ടിവരും, ജീവനക്കാർക്ക് ക്ഷാമമാണെന്ന് ഇതിനകം പറയുന്ന ഈ ചലച്ചിത്രമേളകളെ യഥാർത്ഥത്തിൽ അപകടത്തിലാക്കും. പണിമുടക്ക് കാൻ തുടക്കത്തിൽ കാര്യമായി ബാധിക്കില്ല, എന്നാൽ പിന്നീടങ്ങോട്ട് സമയത്ത് തടസ്സമുണ്ടാകാം.”

ഫെസ്റ്റിവലിൻ്റെ ആദ്യ ആഴ്ചയിൽ തന്നെ സാമ്പത്തിക മന്ത്രാലയത്തിൻ്റെ പ്രതിനിധികൾക്കൊപ്പം പ്രധാന കാൻ സ്റ്റാഫുകളുമായി ഒരു കൂടിക്കാഴ്ച നടത്തണമെന്ന് കൂട്ടായ്‌മ ആവശ്യപ്പെടുന്നു. തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും ഇവർ പറയുന്നു. ചില ജീവനക്കാർ നേരിടുന്ന പ്രയാസങ്ങൾ അംഗീകരിക്കുന്നുവെന്നും എല്ലാ കക്ഷികളെയും ചർച്ചക്കായി ഒത്തുചേരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതായും കാൻ ഫിലിം ഫെസ്റ്റിവൽ പറഞ്ഞു.

English summary; Cannes film festival faces strike disruption over seasonal workers’ rights

Share on

മറ്റുവാര്‍ത്തകള്‍