June 04, 2026 |
Share on

സോഷ്യല്‍ മീഡിയായിലെ മുഖമില്ലാത്ത മാന്യന്മാരോട്, മറിഞ്ഞ കാരവാന്‍ എന്റേതല്ല; ദിലീപ്

എന്റെ കാരവാന്‍ എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയായിലും ‘എന്നെ സഹായിക്കുന്ന’ ചില പത്രങ്ങളുട ഓണ്‍ലൈന്‍ പേജുകളിലും വാര്‍ത്ത വന്നത്

നടന്‍ ദിലീപിന്റെ കാരവാന്‍ തൊടുപുഴയ്ക്കു സമീപം മറഞ്ഞതായുള്ള വാര്‍ത്ത ഇന്നു വൈകുന്നേരത്തോടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇങ്ങനെയൊരു അപകടം ഉണ്ടായിട്ടുണ്ടെങ്കിലും മറിഞ്ഞ കാരവാന്‍ തന്റേതല്ലെന്നും താന്‍ അപകടത്തില്‍ പെട്ടിട്ടില്ല എന്നും വ്യക്തിമാക്കി ദിലീപ് രംഗത്തു വന്നിരിക്കുകയാണ്. ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചത് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന തരത്തില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ ദിലീപ് ഒരു കുറിപ്പിട്ടിരിക്കുന്നത്.

ദിലീപീന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരെ, ഇന്ന് മൂലമറ്റത്തിനടുത്തുവച്ച് ഒരു കാരവാന്‍ അപകടത്തില്‍ പെട്ടു,ഈ കാരവാന്‍ എന്റേതാണു എന്നമട്ടില്‍ സോഷ്യല്‍ മീഡിയായിലും,എന്നെ ‘ഒരുപാട് ‘സഹായിക്കുന്ന ചില പത്രങ്ങളുടെ ഓണ്‍ലൈന്‍ പേജുകളിലും വാര്‍ത്തകള്‍ വരുന്നതായും,അതിനു സോഷ്യല്‍ മീഡിയായില്‍ മുഖമില്ലാത്ത ‘ചില മാന്യന്മാര്‍ ‘വേണ്ട രീതിയില്‍ പ്രചരണം നടത്തുന്നതായും അറിഞ്ഞു, അതുകൊണ്ട് എല്ലാവരുടേയും അറിവിലേക്കായ് പറയുന്നു, എനിക്ക് സ്വന്തമായ് കാരവാനില്ല, മറിഞ്ഞ കാരവാന്റെ ഉടമ ജാവേദ് ചെമ്പ് എന്ന പ്രൊഡകഷന്‍ കണ്‍ട്രോളറാണു, സിനിമകളുടെ സെറ്റില്‍ വാടകയ്ക്കു നല്‍കുന്നതാണിത്,’കമ്മാരസംഭവം ‘ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഈ കാരവാന്‍ ഞങ്ങള്‍ ഉപയോഗിച്ചിരുന്നു, ഈശ്വരകൃപയാല്‍ അതില്‍ ജോലിചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍ അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു എന്നതാണു എന്നെ സംബന്ധിച്ച് ആശ്വാസം, എല്ലാവര്‍ക്കും ഉയര്‍ത്തേഴുന്നേല്‍പ്പിന്റെ വിശുദ്ധ ഈസ്റ്റര്‍ ആശംസകള്‍ in Advance.

Leave a Reply

Your email address will not be published. Required fields are marked *

×