June 06, 2026 |
Share on

ഐഫോണിന്റെ പത്താം പിറന്നാളിന്റെ രസകരമായ ഔദ്യോഗിക അറിയിപ്പ്

ഐഫോണിന് ഇന്ന് പത്തുവയസ് തികയുകയാണ്

__ഐഫോണിന് ഇന്ന് പത്തുവയസ് തികയുകയാണ്. ഏറ്റവും ചുരുങ്ങിയത് ആപ്പിളിന്റെ തലവന്‍ സ്റ്റീവ് ജോബ്‌സ് അത് അവതരിപ്പിച്ച തീയതി വച്ചെങ്കിലും അതിന് പത്തുവയസായി. ആദ്യത്തെ ഐഫോണ്‍ അവതരിപ്പിച്ചുകൊണ്ട് ജോബ്‌സ് നടത്തിയ അവതരണം വലിയ ആവേശമാണ് ഉയര്‍ത്തിയത്. പത്തുവര്‍ഷം മുമ്പ് നടന്ന ജോബ്‌സിന്റെ അവതരണം ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

സ്റ്റീവ് ജോബ്‌സിന്റെ വിഖ്യാത അവതരണം കാണാം:

ഒരു ഉല്‍പന്നത്തിന്റെ ഏറ്റവും മികച്ച അവതരണങ്ങളില്‍ ഒന്നാണ് ജോബ്‌സ് നടത്തിയതെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. അവതരണത്തിന്റെ തുടക്കം മുതല്‍ പ്രക്ഷകരുടെ സമ്മര്‍ദം ഘട്ടംഘട്ടമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ജോബ്‌സ് ശ്രമിച്ചിരുന്നു. താന്‍ തന്നെ വളരെ ആകാംഷാഭരിതനാണ് എന്ന് പറഞ്ഞുകൊണ്ട് മൂന്ന് ഉപകരണങ്ങളെ കുറിച്ച് പറയുകയും പെട്ടെന്ന് അദ്ദേഹം വ്യാജ ഐഫോണുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി പ്രേക്ഷകരുടെ സമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. അതായത് ഒരു പുലി പെട്ടെന്ന് നിങ്ങളുടെ മുന്നില്‍ പെടുമ്പോള്‍ ശരീരത്തില്‍ പെട്ടെന്ന് അഡ്രിനാലിന്‍ വര്‍ദ്ധിക്കുകയും അതൊരു പൂച്ചയായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ നിങ്ങളുടെ മണ്ടത്തരം ഓര്‍ത്ത് ചിരിക്കുകയും ചെയ്യുന്നത് പോലെയുള്ള ഒരവസ്ഥയിലേക്ക് തന്റെ അവതരണത്തിന്റെ ഓരോ ഘട്ടത്തിലും ജോബ്‌സ് പ്രേക്ഷകരെ നയിച്ചു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/Gm7UQQ

Leave a Reply

Your email address will not be published. Required fields are marked *

×